Benefits of Black Tea: രക്തസമ്മർദ്ദം കുറയ്ക്കും ഹൃദയത്തെ സംരക്ഷിക്കും; കട്ടൻ ചായയുടെ അതിശയിപ്പിക്കും ഗുണങ്ങൾ
- Published by:ASHLI
- news18-malayalam
Last Updated:
ശരീരത്തെ രോഗാണുക്കളിൽ നിന്നും ചെറുക്കാൻ സഹായിക്കുന്ന നിരവധി ആൻ്റിഓക്‌സിഡൻ്റുകൾ കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്നു
ആളുകൾ ഏറ്റവും കുടിക്കാൻ ഇഷ്ടപ്പെടുന്ന പാനീയങ്ങളിൽ ഒന്നാണ് കട്ടൻ ചായ. അതിരാവിലെ ഒരു കട്ടൻ ചായയോടെ ആരംഭിക്കുന്നവരാണ് നമ്മിൽ പലരും. ഊർജ്ജം നൽകുന്ന പാനീയങ്ങളിൽ പലപ്പോഴും മുൻപന്തിയിൽ നിൽക്കുന്നതും കട്ടൻ തന്നെ. ഒരു ക്ഷീണം തോന്നിയാൽ കട്ടൻ കുടിച്ച് മാറുമോന്ന് ടെസ്റ്റ് ചെയ്യുന്നവരാണ് നമ്മിൽ പലരും. അതിനു ശേഷമേ മറ്റ് ചികിത്സകളിലേക്ക് കടക്കാറുള്ളു.
advertisement
advertisement
advertisement
കട്ടൻ ചായയിൽ കഫീൻ അടങ്ങിയിരിക്കുന്നു. കൂടാതെ ഇതിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ നമ്മുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും. ബുദ്ധിയുടെ ഫോക്കസ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. മധുരം ചേർക്കാതെ കട്ടൻ ചായ കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും പഞ്ചസാര നിയന്ത്രിക്കാനുള്ള ശരീരത്തിൻ്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.
advertisement
അതിനാൽ കട്ടൻ ചായ പതിവാക്കുന്നത് നല്ലതാണ്. കഴിവതും പഞ്ചസാര ചേർക്കാത്ത കട്ടൻ ചായ കുടിക്കുക. ചായയിലെ പോളിഫെനോളുകൾ ക്യാന്ഡസറിനുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ബ്രസ്റ്റ് ക്യാൻസർ, ഗൈനക്കോളജിക്കൽ, ശ്വാസകോശം, തൈറോയ്ഡ് കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കാൻ കട്ടൻ ചായ സഹായിക്കുമെന്നും ചില ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
advertisement