Coconut water Benefits:പാഴാക്കല്ലേ...! കരിക്കിൻ വെള്ളം കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Last Updated:
കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.
1/10
 നമുക്ക് സുലഭമായി ലഭിക്കുന്ന പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം‌. സുലഭമായതിനാൽ തന്നെ നാം പലപ്പോഴും കരിക്കിൻ വെള്ളത്തെ അവ​ഗണിക്കാറുമുണ്ട്. എന്നാൽ നാം പാഴാക്കി കളയുന്ന കരിക്കിൻ വെള്ളത്തിന് ​ഗുണങ്ങളേറെയാണ്. കലോറി വളരെ കുറഞ്ഞ പ്രകൃതിദത്തമായ പാനീയമാണിത്. ഇതിൽ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ഏറെ സഹായകരമാണ് കരിക്ക്.

advertisement
2/10
 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രകാരം ഈ പ്രകൃതിദത്ത പാനീയത്തിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും ശരീരത്തിന്റെ ആരോ​ഗ്യം നിലനിർത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പതിവായി കരിക്കിൻ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. വ്യായാമത്തിന് ശേഷം കുടിക്കുന്നതാകും കൂടുതൽ ഉചിതം. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറെ സഹായകരമാണ്. കരിക്കിൻ വെള്ളത്തിന്റെ ​ഗുണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം.

3/10
 നിർജ്ജലീകരണം തടയും: കരിക്കിൻ വെള്ളത്തിൽ ധാരാളമായി ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശ നിലനിർത്താൻ സഹായിക്കുന്നു. ജേണൽ ഓഫ് ദി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം വ്യായാമത്തിന് ശേഷം ശരീരത്തിന്റെ ഊർജ്ജം സംഭരിക്കാനും ജലാംശം നിലനിർത്താനും തിരഞ്ഞെടുക്കാവുന്ന മികച്ച പാനീയമാണ് കരിക്ക് വെള്ളം. ഇതിലെ പ്രകൃതിദത്തമായ പഞ്ചസാരയും ധാതുക്കളും ഊർജ്ജ നില പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.

4/10
 ഹൃദയ സംരക്ഷണം: ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ ഏറ്റവുവം മികച്ച പാനീയമാണ് കരിക്കിൻ വെള്ളം. ഇത് രക്തസമ്മർദ്ധം കുറയ്ക്കാൻ ഏറെ സഹായകരമാണ്. വെസ്റ്റ് ഇന്ത്യൻ മെഡിക്കൽ ജേണൽ നടത്തിയ ഒരു പഠനത്തിൽ രോ​ഗികളിൽ സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തി. ഇതിലെ ഉയർന്ന പൊട്ടാസ്യം അളവ് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോ​ഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

5/10
 ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു: കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ബയോആക്ടീവ് എൻസൈമുകൾ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു.

6/10
 ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: കലോറി കുറഞ്ഞ പാനീയമാണ് കരിക്കിൻ വെള്ളം. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസിന്റെ പഠനപ്രകാരം കരിക്കിൻ വെള്ളം ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

7/10
 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കരിക്കിൻ വെള്ളം വളരെ സഹായകരമാണ്. , തേങ്ങാവെള്ളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്. ഇത് പ്രമേഹമുള്ളവർക്ക് ഏറെ അനുയോജ്യമാണ്. ഫുഡ് & ഫംഗ്ഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കരിക്കിൻ വെള്ളം പ്രമേഹമുള്ള മൃഗങ്ങളിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തി. ഈ പ്രകൃതിദത്ത പാനീയത്തിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

8/10
 വൃക്കയിലെ കല്ല് ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുന്നു: കരിക്കിൻ വെള്ളം കുടിക്കുന്നത് വൃക്കയിൽ‌ കല്ല് രൂപപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും കരിക്കിൻ വെള്ളം സഹായിക്കുന്നു.

9/10
 ആരോഗ്യകരമായ ചർമ്മം: കരിക്കിൻ വെള്ളത്തിൽ ധാരാളമായി ‌ആന്റിഓക്‌സിഡന്റുകളും സൈറ്റോകിനിനുകളും ഉണ്ട്. ഇത് അകാല വാർദ്ധക്യം തടയാനും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ണൽ ഓഫ് ഡ്രഗ്സ് ഇൻ ഡെർമറ്റോളജിയിലെ പടനങ്ങൾ പ്രകാരം കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ചർമ്മം തിളക്കമുള്ളതുമായി നിലനിർത്താൻ സഹായിക്കും.

10/10
 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: കരിക്കിൻ വെള്ളത്തിൽ ധാരാളമായി ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്‌. ഇത് ആന്റിമൈക്രോബയൽ, ആൻറിവൈറൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് ശരീരത്തിൽ രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഷർട്ടിന്റെ കോളറിലും ചെവിയിലും ഹൈടെക് കോപ്പിയടി; ഇറങ്ങിയോടിയ ഉദ്യോഗാർത്ഥിയെ പൊലീസ് പിടികൂടി
കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഷർട്ടിന്റെ കോളറിലും ചെവിയിലും ഹൈടെക് കോപ്പിയടി; ഇറങ്ങിയോടിയ ഉദ്യോഗാർത്ഥിയെ പിടികൂടി
  • പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാർത്ഥിയെ കണ്ണൂരിൽ പൊലീസ് പിടികൂടി.

  • ഷർട്ടിന്റെ കോളറിലും ചെവിയിലും മൈക്രോ ക്യാമറ ഉപയോഗിച്ച് ഉത്തരങ്ങൾ ശേഖരിച്ചാണ് കോപ്പിയടി.

  • പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഭവത്തിൽ എൻ.പി. മുഹമ്മദ് സഹദിനെ പിടികൂടി.

View All
advertisement