ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഒരു ചെറിയ അസൈന്‍മെന്റ് ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഭാവിയില്‍ അത് വലിയ അവസരങ്ങള്‍ തുറന്നിടുന്നതിനുള്ള സാധ്യതയുണ്ട്. മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദം നിങ്ങളെ അല്‍പ്പം പരിഭ്രാന്തരാക്കിയേക്കും. ഈ ആഴ്ച അവസാനിക്കുമ്പോള്‍ സാമ്പത്തിക കാര്യങ്ങളിലുള്ള പ്രതിസന്ധികള്‍ പൂര്‍ണമായും അവസാനിക്കും.മികച്ച അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ഭാഗ്യചിഹ്നം - ഒരു മേലാപ്പ്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് യോജിപ്പില്ലാത്ത കാര്യമാണെങ്കില്‍ പിന്നെ അതില്‍ ശ്രമം നടത്തി സമയം പാഴാക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങള്‍ക്ക് കൃത്യമായി ആസൂത്രണം ചെയ്ത് ഒരു അസൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത് നിങ്ങളെ പുതിയ ലക്ഷ്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ നയിക്കും. ജോലിയുമായി ബന്ധപ്പെട്ട് ചെറിയൊരു യാത്ര നടത്താനുള്ള സാധ്യത കാണുന്നുണ്ട്.പ്രൊഫഷണല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഭാഗ്യചിഹ്നം - ഒരു ചെടി
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ താല്‍പര്യം തോന്നിക്കുന്ന തരത്തിലുള്ള ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിലപ്പെട്ട ഒരു വസ്തു നഷ്ടപ്പെട്ടേക്കാം. അതിനാല്‍ ജാഗ്രത പുലര്‍ത്തുക.ബിസിനസ്, വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഭാഗ്യ ചിഹ്നം ഒരു ഇരുമ്പ് ടവര്‍.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു അന്തര്‍ദേശീയ അവസരം ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഒരു ഇടപാടുകാരന്‍ വഴി നിങ്ങളെ വളരെ നല്ല ഒരു വാര്‍ത്ത തേടിയെത്തും. വളരെ കാലമായി നിങ്ങള്‍ കാത്തിരിക്കുന്ന ഒരു അസൈന്‍മെന്റ് ലഭിക്കും.പ്രൊഫഷണലുകള്‍ക്ക് അനുകൂല കാലം. അത് നിങ്ങള്‍ക്ക് സംതൃപ്തി പകരും. ആരോഗ്യ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഭാഗ്യ ചിഹ്നം - ഒരു കുഷ്യന്‍.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഏറെക്കാലമായി നീട്ടി വെച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യം മുന്‍കൂട്ടി നിശ്ചയിച്ച് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പരമാവധി പരിശ്രമിക്കുക. വീടുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമുള്ള ചില കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധയും കരുതലും ആവശ്യമായി വന്നേക്കാം.ഈ സമയത്ത് വായ്പ എടുക്കുന്നത് കഴിവതും ഒഴിവാക്കുക. അടുത്ത സുഹൃത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കാനുള്ള സാധ്യതയുണ്ട്.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിയുടെ വേഗതയെ തടസ്സപ്പെടുത്താന്‍ നിരവധി കാര്യങ്ങള്‍ മുന്നില്‍ ഉണ്ടാവാനുള്ള സാധ്യത കാണുന്നുണ്ട്. പതിവിലും അല്‍പ്പം കൂടുതല്‍ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ജോലി പൂര്‍ത്തിയാക്കാന്‍ പരമാവധി പരിശ്രമിക്കുക.തൊഴില്‍രംഗം മെച്ചപ്പെടും.ഏറെക്കാലമായി കിട്ടാതിരുന്ന പണം നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം - കോഫി കഴിക്കാനായി പുറത്ത് പോകുന്നത്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പുതിയ ഒരാള്‍ നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധ്യതയുണ്ട്. എന്നാല്‍ അയാളുടെ വരവ് താല്‍ക്കാലികം മാത്രമാണെന്ന് മനസ്സിലാക്കുക. ഒരു ഓണ്‍ലൈന്‍ കോഴ്സില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നും. അത് പരീക്ഷിച്ച് നോക്കുന്നത് വളരെയധികം നല്ലതായിരിക്കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ വല്ലാത്ത ആത്മവിശ്വാസം തോന്നാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം ഒരു മുയല്‍.
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു കാര്യത്തില്‍ നിങ്ങള്‍ ഏറെ ചിന്തിക്കാനുള്ള സാധ്യതയുണ്ട്. ജോലി സ്ഥലത്ത് നിങ്ങളുടെ ടീം നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. വീട്ടില്‍ ആരെങ്കിലും ഉപദേശത്തിനായി നിങ്ങളുടെ അടുക്കല്‍ വന്നാല്‍, നിങ്ങള്‍ അത് ഗൗരവത്തോടെ കൈകാര്യം ചെയ്യണം. ഭാഗ്യചിഹ്നം: ഒരു ഫുട്‌ബോള്‍ മത്സരം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു ജോലി അവസരം നിങ്ങളെ യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം. വീട്ടില്‍ ഇന്ന് നിങ്ങള്‍ അല്‍പം പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നേക്കാം. അവയെ വിവേകത്തോടെ നേരിടുക. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് മാറി ഒന്ന് പുറത്ത് പോകുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം: ഒരു സോളാര്‍ പാനല്‍.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. അത് നിങ്ങളെ ചെറുതായി അലോസരപ്പെടുത്താനും മനസ്സിനെ അസംതൃപ്തമാക്കാനുമുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കാത്ത ലക്ഷ്യങ്ങള്‍ വെക്കുന്നതില്‍ അര്‍ഥമില്ല. ബിസിനസ് മേഖലയിലെ പരിചയസമ്പന്നരായ ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് വലിയൊരു ഉപദേശം ലഭിക്കും. ഭാഗ്യചിഹ്നം ഒരു പൂക്കൂട.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ശല്യപ്പെടുത്തുന്ന കുറച്ച് ആളുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാല്‍, അത് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്തിരിയാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളെ ശല്യപ്പെടുത്തുന്ന തരത്തിലുള്ള ചില പരിഹാസങ്ങള്‍ ഉണ്ടായേക്കാം. അവയെ അവഗണിക്കുക. അത് നിങ്ങളെ ബാധിക്കാന്‍ പോവുന്നതില്ല. പ്രായോഗിക ചിന്തയോടെ മുന്നോട്ട് പോവുക. ഭാഗ്യചിഹ്നം ഒരു തേനീച്ച.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: അകലെ നിന്ന് ഒരാള്‍ നിങ്ങളെ വളരെയധികം ആരാധനയോടെ നോക്കുന്നുണ്ടാകാം. പുതിയ കാഴ്ചപ്പാടും നേതൃത്വവും നിങ്ങളുടെ ജോലിയെ മൊത്തത്തില്‍ മാറ്റിമറിച്ചേക്കും. നിങ്ങള്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ ഒരു പങ്കാളിയെ ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഭാഗ്യചിഹ്നം ഒരു മണ്‍പാത്രം.