advertisement

പ്രധാനമന്ത്രി കൊച്ചിയിൽ;രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം

Last Updated:

സുരക്ഷാ ചുമതലയ്ക്കായി എണ്ണായിരത്തോളം പോലീസുകാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്

Rapid Read
News18
News18
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് കൊച്ചി നഗരത്തിൽ മാർച്ച്11 നു കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. കലൂർ, മറൈൻ ഡ്രൈവ് മേഖലകളിൽ പ്രത്യേക പരിശോധനകൾ നടക്കുന്നുണ്ട്. സുരക്ഷാ ചുമതലയ്ക്കായി എണ്ണായിരത്തോളം പോലീസുകാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. സിറ്റി പൊലീസ് മാർച്ച് 11 രാവിലെ 8 മുതൽ രാത്രി 8 വരെ നിർബന്ധിത ഡ്യൂട്ടി ഏർപ്പെടുത്തുകയും ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ (രാവിലെ 10 മുതൽ വൈകിട്ട് 3 വരെ)
നഗരത്തിലെ പ്രധാന പാതകളിൽ രാവിലെ 11 മണി മുതൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു തുടങ്ങും. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് നിയന്ത്രണം.
ഘട്ടം 1 (12:00 PM – 12:30 PM):
നേവൽ ബേസ് മുതൽ തേവര, രവിപുരം, പള്ളിമുക്ക്, എം.ജി റോഡ് വഴി മറൈൻ ഡ്രൈവ് വരെയുള്ള പാതയിൽ വിവിഐപി സാന്നിധ്യമുള്ളതിനാൽ ഗതാഗതം തടസ്സപ്പെടും.
ഘട്ടം 2 & 3 (12:50 PM – 3:30 PM):
മറൈൻ ഡ്രൈവിൽ നിന്ന് ഹൈക്കോടതി, കച്ചേരിപ്പടി വഴി കലൂർ സ്റ്റേഡിയം ഭാഗത്തേക്കും, തുടർന്ന് തിരിച്ച് നേവൽ ബേസിലേക്കുമുള്ള യാത്രയ്ക്കിടയിലും നിയന്ത്രണങ്ങളുണ്ടാകും.
advertisement
യാത്രക്കാർ ശ്രദ്ധിക്കേണ്ട ബദൽ പാതകൾ
ബസുകൾ: ഫോർട്ട് കൊച്ചി ഭാഗത്തുനിന്നും ആലുവ/കാക്കനാട് ഭാഗത്തുനിന്നും വരുന്ന ബസുകൾ കുണ്ടന്നൂർ - വൈറ്റില - ഇടപ്പള്ളി ബൈപാസ് വഴി പോകേണ്ടതാണ്.
ചെറുവാഹനങ്ങൾ: ഫോർട്ട് കൊച്ചിയിൽ നിന്നുള്ളവർ തേവര ഫെറി - പനമ്പിള്ളി നഗർ - വൈറ്റില പാത ഉപയോഗിക്കുക. ബോൾഗാട്ടി ഭാഗത്തുള്ളവർ പച്ചാളം വഴി ഇടപ്പള്ളിയിലെത്തണം.
ഭാരവാഹനങ്ങൾ: വിവിഐപി സന്ദർശനം കഴിയുന്നത് വരെ നഗരത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ല.
പാർക്കിംഗ് ക്രമീകരണങ്ങൾ
വടക്ക് ഭാഗത്തുനിന്ന് വരുന്നവർ: ബോൾഗാട്ടി വാട്ടർ മെട്രോ പരിസരം, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.
advertisement
തെക്ക് ഭാഗത്തുനിന്ന് വരുന്നവർ: ഡി.എച്ച് ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്.
അടിയന്തര സേവനങ്ങൾ: ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ പോലീസ് പ്രത്യേക സൗകര്യം ഒരുക്കും. യാത്രക്കാർ തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി കൊച്ചിയിൽ;രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement