Love Horoscope June 16| പ്രിയപ്പെട്ടവര്ക്കായി എന്തെങ്കിലും ചെയ്തുകൊണ്ട് നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കുക; പ്രണയിക്കാന് ഇന്ന് നല്ല ദിവസമാണ്: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 16-ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: വ്യത്യസ്ഥ സംസ്കാരത്തിലും രാജ്യത്തിലുമുള്ള ആളുകളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. ഇവരില്‍ നിങ്ങള്‍ക്ക് അതിയായ താല്‍പ്പര്യം തോന്നും. നിങ്ങള്‍ ഇവര്‍ക്കൊപ്പമായിരിക്കുമ്പോള്‍ മറ്റൊന്നിനെ കുറിച്ചും ആലോചിക്കുന്നില്ല. ഈ ബന്ധം മികച്ചതാകും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വൈകാരികമായി കാണപ്പെട്ടേക്കും. പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള വികാരങ്ങള്‍ നിങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തും. തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് നല്ല സമയം അല്ല. പ്രണയിക്കാന്‍ ഇത് നല്ല സമയമാണ്.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. വാശിപിടിക്കരുത്. അതുകൊണ്ട് പ്രയോജനമില്ല. മാത്രമല്ല നിങ്ങളുടെ ബന്ധത്തെ അത് ബാധിക്കും. ഇഷ്ടപ്പെട്ട പാട്ട് കേട്ട് ഒരു യാത്ര പോകുക.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ ബന്ധത്തെ കുറിച്ച് ആശയക്കുഴപ്പത്തിലാണെങ്കില്‍ ഇന്ന് അതിന് പരിഹാരം കാണനാകും. ബന്ധുക്കളായവര്‍ക്ക് വിവാഹത്തെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഗ്രഹങ്ങളുടെ സ്ഥാനം കാരണം നിങ്ങളുടെ ബന്ധത്തിന് പുതിയ മാനം ലഭിക്കും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്കൊപ്പം പുറത്തുപോകാനുള്ള നിങ്ങളുടെ പദ്ധതി ഇന്ന് പരാജയപ്പെട്ടേക്കും. ഈ പരിപാടി റദ്ദാക്കാനുള്ള തീരുമാനം പങ്കാളിയെ ബാധിക്കില്ല. വെറുതെ വീട്ടിലിരുന്ന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ഈ ദിവസം മനോഹരമാക്കും.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ഒരുമിച്ചിരുന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയമാണിത്. വീട്ടിലെ പ്രശ്നങ്ങളും നിങ്ങളെ ബാധിച്ചിരിക്കാം. ഒരുമിച്ച് നിങ്ങളെടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ബന്ധം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ പോലെതന്നെ ഒരാളെ നിങ്ങള്‍ ഇന്ന് കണ്ടെത്തും. പക്ഷേ അവരോട് പോകുന്നത് നിങ്ങളെ നിരാശയിലേക്ക് നയിക്കും. ഇതും വെറും ആകര്‍ഷണം മാത്രമാണ്. പ്രണയമല്ലെന്ന് തിരിച്ചറിയുക. പ്രതീക്ഷകള്‍ കുറച്ച് സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിക്കുക.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പ്പം അസ്വസ്ഥനായിരിക്കും. ഇത് നിങ്ങളുടെ പങ്കാളിയെ അദ്ഭുതപ്പെടുത്തും. നിങ്ങളുടെ പുതിയ ശൈലി അവര്‍ക്കിഷ്ടമാകും.
advertisement
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതം കാരണങ്ങളില്ലാതെ നിങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്. മുന്നിലുള്ള കാര്യങ്ങള്‍ അംഗീകരിക്കാനുള്ള ഭയം കൊണ്ടാണിത്. തുറന്ന മനസ്സോടെ കാര്യങ്ങള്‍ വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കുക. ഇത് ഗുണം ചെയ്യും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ഒരാള്‍ ധാരാളമായി സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളെ കൂടുതല്‍ ഡിമാന്‍ഡിങ് സ്വഭാവമുള്ളവരാക്കുന്നു. നിങ്ങള്‍ ഇന്ന് ഒരു കുട്ടിയെ പോലെ പെരുമാറിയേക്കും. നിങ്ങള്‍ രണ്ട് പേരും ഒരു സ്ഥലത്ത് ജോലി ചെയ്യുന്നതിനാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കും. പങ്കാളിയെ കുഴയ്ക്കുന്ന ഈ സാഹചര്യം നിങ്ങള്‍ മനസ്സിലാക്കുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യം നിങ്ങള്‍ക്ക് തെളിയിക്കാനാകും. പുതിയൊരു കാഴ്ച്ചപാടോടെ നിങ്ങള്‍ ബന്ധത്തെ സമീപിക്കും. ഇത് ശരിയായി തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. നല്ലതല്ലാത്ത ബന്ധത്തില്‍ നിന്നും പിന്‍വലിയാന്‍ നിങ്ങള്‍ തയ്യാറാണ്. നിങ്ങളെ ശക്തരാക്കുന്ന ബന്ധത്തിനായി സമയം ചെലവഴിക്കുക.