Love Horoscope July 7 | വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്തണം; പങ്കാളിക്ക് ഒരു സമ്മാനം വാങ്ങി നല്‍കുക: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ ഏഴിലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ തിരക്കിലായിരിക്കും. അതിനാല്‍ പങ്കാളിക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാതെ വരും. എന്നാല്‍ ചില പ്രണയസന്ദേശങ്ങള്‍ പങ്കാളിക്ക് കൈമാറുക. സന്തോഷകരവും വിജയകരവുമായ ജീവിതത്തിന് ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ വിമര്‍ശിക്കുന്ന മനസ്സ് മാറ്റിവെച്ച് പങ്കാളിയുമായി ഇടപെടുമ്പോള്‍ ഹൃദയപൂര്‍വം പ്രവര്‍ത്തിക്കു. തിരക്കേറിയ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുക. അത് നിങ്ങളുടെ പങ്കാളിക്ക് ഒരു സര്‍പ്രൈസ് ആയിരിക്കും. പങ്കാളിക്ക് ഒരു സമ്മാനം വാങ്ങി ന്ല്‍കുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വിവാഹാഭ്യര്‍ത്ഥനയ്ക്ക് അനുകൂലമായ പ്രതികരണം ലഭിക്കും. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ആകര്‍ഷകമായ വ്യക്തിത്വം നിങ്ങളുടെ പങ്കാളിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബകലഹം നിങ്ങളെ ബുദ്ധിമുട്ടിക്കും. നിങ്ങളുടെ കോപവും ആക്രമണവും നിറഞ്ഞ പെരുമാറ്റം ബന്ധങ്ങളുടെ കണ്ണി അകറ്റും. വാക്തര്‍ക്കങ്ങള്‍ക്ക് പകരം സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുക. കാരണം അത് നെഗറ്റീവായ പ്രത്യാഘാതം ഉണ്ടാക്കും. ചിലപ്പോള്‍ നിങ്ങള്‍ വേര്‍പിരിഞ്ഞേക്കാം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: എല്ലാം സമാധാനപരമായി നടക്കും. പങ്കാളിയില്‍ ആധിപത്യം സ്ഥാപിച്ച് അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കണം. പങ്കാളിയെ മനസ്സ് തുറന്ന് കേള്‍ക്കാന്‍ ശ്രമിക്കുക. പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
advertisement
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെയും പങ്കാളിയെയും നിസ്സാരമായി കാണുന്നത് നിര്‍ത്തലാക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളിലും നിങ്ങളുടെ പങ്കാളി നിങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കും. നിങ്ങളുടെ വിജയവും സന്തോഷവും അയാളുമായി പങ്കിടുക. നിങ്ങളുടെ അശ്രദ്ധ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്.
advertisement
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒട്ടും അഹങ്കരിക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്കുവേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്യാന്‍ തയ്യാറാകണം. ഏതെങ്കിലും തരത്തിലുള്ള വിശ്വസ്തത പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക. കാരണം, അത് നിങ്ങളുടെ ബന്ധം തകര്‍ക്കും.
advertisement
advertisement
advertisement