Love Horoscope Mar 3 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക; വിരസത അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് മൂന്നിലെ പ്രണയഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം പുതുമയോടെ നിലനിര്‍ത്താന്‍ ഗൗരവമായി ശ്രമിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയോടൊപ്പം കാന്‍ഡില്‍ലൈറ്റ് ഡിന്നറിന് പോകാവുന്നതാണ്. വിരസത നിങ്ങളുടെ ബന്ധത്തില്‍ അസംൃതപതി സൃഷ്ടിക്കുകയും ദീര്‍ഘകാലത്തേക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പങ്കാളിയുടെ ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ആവേശം നിറയ്ക്കണം.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയലോകത്ത് നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന ദിവസമാണിതെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഏറെക്കാലമായി ജീവിതത്തില്‍ വിരസത അനുഭവിക്കുന്ന അവിവാഹിതര്‍ക്ക് ആവേശകരമായും വ്യത്യസ്തമായും എന്തെങ്കിലും ചെയ്യാനുള്ള സമയമായിരിക്കും ഇത്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ഇടപഴകാന്‍ കുറച്ച് സമയം ലഭിക്കും. എന്നാല്‍, നിങ്ങളുടെ തിരക്കും ഉത്തരവാദിത്വങ്ങളും അതിന് അനുവദിച്ചേക്കില്ല. പ്രണയിനിയുമായി അല്‍പസമയം ഒന്നിച്ച് ചെലവഴിക്കേണ്ടതുണ്ട്. നിങ്ങള്‍ രണ്ടുപേരും വിലമതിക്കുന്ന നിമിഷങ്ങളാണിത്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയുമായി റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകാവുന്നതാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിന് കുറച്ചധിക സമയം അവരോടൊപ്പം ചെലവഴിക്കുക. ആ സ്‌നേഹം പലതരത്തില്‍ നിങ്ങളിലേക്ക് തിരിച്ചെത്തുന്നത് നിങ്ങള്‍ കാണും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ബന്ധം തകരാനുള്ള സാധ്യത വളരേയേറെയാണ്. നമുക്കെല്ലാവര്‍ക്കും കുറവുകളുണ്ടെന്നും തെറ്റുകള്‍ വരുത്താറുണ്ടെന്നും ഓര്‍ക്കുക. നിങ്ങള്‍ക്ക് വേണ്ടത് സ്‌നേഹനിധിയായ പങ്കാളിയെയാണ്.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയത്തിന്റെ കാര്യത്തില്‍ എല്ലാം ശരിയായി നടക്കും. നിങ്ങളുടെ ജീവിതപങ്കാളിയാകാന്‍ പോകുന്നയാളെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. എന്നാല്‍ അയാളെ നിരസിക്കുന്നത് പിന്നീട് നിങ്ങള്‍ക്ക്് ബുദ്ധിമുട്ട് ഉണ്ടാക്കും. അത് തിരിച്ചറിഞ്ഞ് പെരുമാറുക
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ അല്‍പം സര്‍ഗാത്മകത കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ പങ്കാളിയെ എത്രത്തോളം വിലമതിക്കുന്നുവെന്ന് അയാളെ മനസ്സിലാക്കി കൊടുക്കുക. അത് നിങ്ങളുടെ ബന്ധത്തില്‍ പുതുമ കൊണ്ടുവരും.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിയ്ക്കുമിടയില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇന്ന് ആ പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളും കുറയുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായി മനസ്സ് തുറന്ന് സത്യസന്ധമായി ആശയവിനിമയം നടത്തുക. പിരിമുറുക്കം കുറയുകയും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
advertisement
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ അവബോധത്തെ വിശ്വസിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നില്ലെന്ന് തോന്നിയാല്‍ അയാളെ മാറ്റി നിര്‍ത്തി സ്വകാര്യമായി വിഷയം ചര്‍ച്ച ചെയ്യണം. പങ്കാളിയുടെ പൂര്‍ണശ്രദ്ധയും സഹകരണവും നേടിയെടുക്കുക.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രതിസന്ധി നേരിടുന്ന പങ്കാളിയെ സഹായിക്കുന്നതിന് നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകും. അവസാനം വരെ പോരാടാന്‍ നിങ്ങള്‍ ശ്രമിക്കും. അതിന്റെ ഫലമായി പങ്കാളിയുടെ മനസ്സില്‍ നിങ്ങള്‍ വലിയൊരു സ്ഥാനം നേടും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തിലെ പ്രതിസന്ധികള്‍ നിങ്ങള്‍ തരണം ചെയ്യും. നിങ്ങളുടെ സമീപനം പങ്കാളിയെ കൂടുതല്‍ സുരക്ഷിതനും സ്‌നേഹിക്കപ്പെടുവനുമാക്കി മാറ്റും. ഇന്ന് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. നിങ്ങളുടേത് ഉപാധികളില്ലാത്ത സ്‌നേഹമായിരിക്കും.