Horoscope Sep 18 | വിനോദത്തിനായി പണം ചെലവഴിക്കും; ഓഫീസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുക: ഇന്നത്തെ രാശിഫലം
- Published by:Vishnupriya S
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബർ 18 ലെ രാശിഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിക്കാർക്ക് ഈ ദിവസം വളരെ മികച്ച ഒരു ദിവസമായിരിക്കും എന്ന് രാശി ഫലത്തിൽ സൂചിപ്പിക്കുന്നു. തൊഴിൽപരമായി ഇന്ന് നിങ്ങൾ വിജയം കൈവരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉചിതമായ ഒരു ദിവസമാണ് ഇത്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണ നിങ്ങൾക്ക് ഇപ്പോൾ പ്രതീക്ഷിക്കാം. എന്നാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വരവും ചെലവും കൃത്യമായി കണക്കാക്കിക്കൊണ്ട് മുന്നോട്ടു പോകേണ്ടതും പ്രധാനമാണ്. തൊഴിൽപരമായ നേട്ടങ്ങളിൽ അഭിനന്ദനങ്ങൾ തേടിയെത്തും. നിലവിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് അല്പം തിരക്ക് നിറഞ്ഞ ദിവസം ആയിരിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് അത് പൂർത്തിയാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഭാഗ്യ നിറം : ആകാശ നീല, ഭാഗ്യ സംഖ്യ : 1
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20 നും മേയ് 20 നും ഇടയിൽ ജനിച്ചവർ: ഇടവം രാശിക്കാർക്ക് ഈ ദിവസംനിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ശാന്തത കൈവിടാതെ മുന്നോട്ടു പോവുക. നിങ്ങളുടെ ചെലവു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അമിതമായി പണം ചെലവഴിക്കുന്നത് നിങ്ങൾക്ക് പിന്നീട് സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കും. മാനസികാരോഗ്യവും ശ്രദ്ധിക്കുക. ഇന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക. വിദ്യാർഥികൾക്ക് ഇന്ന് പഠനത്തിനിടയിൽ വിശ്രമിക്കാൻ സമയം ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കാനായി ഇപ്പോൾ നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ഭാഗ്യ നിറം : പച്ച, ഭാഗ്യ സംഖ്യ : 5
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിക്കാർക്ക് ഈ ദിവസം നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായി വിജയം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള സ്നേഹം വർദ്ധിക്കും. ഇന്ന് കൃത്യസമയത്ത് നിങ്ങളുടെ പ്രധാനപ്പെട്ട ജോലികൾ പൂർത്തീകരിക്കാൻ ശ്രമിക്കുക. വരവും ചെലവും കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ടുപോകുക. നിങ്ങൾ തീരുമാനങ്ങൾ എടുക്കുമ്പോഴും ശ്രദ്ധാപൂർവ്വം ചിന്തിക്കുക. അതോടൊപ്പം ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ഭാഗ്യ നിറം : തവിട്ട് നിറം, ഭാഗ്യ സംഖ്യ : 6
advertisement
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം വിദ്യാർത്ഥികൾ പഠനത്തിൽ നിന്ന് ആവശ്യമായ വിശ്രമം സ്വീകരിക്കേണ്ട സമയമാണ്. ജീവിതത്തിൽ വിജയം കൈവരിക്കാൻ ഉള്ള അവസരങ്ങൾ ഇപ്പോൾ നിങ്ങളെ തേടിയെത്താം. ഇന്ന് നിങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂർത്തിയാക്കാനും ശ്രമങ്ങൾ നടത്തും. എന്നാൽ ചില കാര്യങ്ങളിൽ അല്പം വെല്ലുവിളി നേരിടേണ്ടി വരുമെങ്കിലും ശ്രദ്ധാപൂർവ്വം മുന്നോട്ടു പോകുക. ഏത് പ്രശ്നങ്ങളിലും ക്ഷമ കൈവിടാതിരിക്കാനും ശ്രദ്ധിക്കുക. ഭാഗ്യ നിറം : പിങ്ക്, ഭാഗ്യ സംഖ്യ : 10
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം ബിസിനസിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരം ലഭിക്കും. ഇത് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കും. ഇന്ന് നിങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുക. അതോടൊപ്പം സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുക. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. വിനോദത്തിനായി ഇന്ന് കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. അവിവാഹിതരായ ആളുകൾക്ക് ഇപ്പോൾ മികച്ച വിവാഹാലോചനകൾ തേടിയെത്തും. ആരോഗ്യം ശ്രദ്ധിക്കുക. ഭാഗ്യ നിറം : കടും പച്ച, ഭാഗ്യ സംഖ്യ : 2
advertisement
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബർ 22 നും ഇടയിൽ ജനിച്ചവർ: കന്നി രാശിക്കാർക്ക് ഈ ദിവസം വേണ്ടത്ര അനുകൂലമായിരിക്കില്ല എന്ന് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ ദൈനംദിന ജോലികളിൽ ഇന്ന് ബുദ്ധിമുട്ടുകൾ നേരിടും. ആരോഗ്യ കാര്യത്തിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളിൽ നിന്ന് അപ്രതീക്ഷിതമായ ചില സമ്മാനങ്ങൾ തേടിയെത്തും. അതിൽ നിങ്ങൾക്ക് കൂടുതൽ സന്തോഷം നിലനിൽക്കും. ദാമ്പത്യ ജീവിതത്തിൽ പങ്കാളികൾ തമ്മിൽ സ്നേഹം നിലനിൽക്കും. നിലവിൽ ജോലിയുള്ള ആളുകൾക്ക് ഇത് വളരെ തിരക്കു നിറഞ്ഞ ഒരു ദിവസം ആയിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനുമുള്ള അംഗീകാരം ലഭിക്കും. സർക്കാർ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ഇന്ന് ശുഭ വാർത്തകൾ തേടിയെത്താം. ഭാഗ്യ നിറം : നീല, ഭാഗ്യ സംഖ്യ : 11
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാർ ഈ ദിവസം ഉത്സാഹത്തോടെ കൃത്യസമയത്ത് ജോലികൾ പൂർത്തീകരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിക്കുകയും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോവുകയും ചെയ്യുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി മികച്ച രീതിയിൽ ഇടപഴകാനും സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഇന്ന് ചെയ്യുന്ന ജോലികളെല്ലാം നിങ്ങൾ ആത്മവിശ്വാസത്തോടെ പൂർത്തീകരിക്കുക. ഇതിലൂടെ വിജയം കൈവരിക്കാൻ സാധിക്കും. ഭാഗ്യ നിറം : കറുപ്പ്, ഭാഗ്യ സംഖ്യ : 12.
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഇന്ന് പഠനത്തിൽ നിന്ന് ആവശ്യമായ വിശ്രമം ലഭിക്കും. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരും. നിങ്ങളുടെ ഭാവി പദ്ധതികൾ മനസ്സിൽ തന്നെ സൂക്ഷിക്കുക. ഇപ്പോൾ ജോലി ചെയ്യുന്ന ആളുകൾ വളരെ ഉത്സാഹത്തോടെയും ക്ഷമയുടെയും പ്രവർത്തിക്കേണ്ട സമയമാണ്. ശരിയായി തീരുമാനങ്ങൾ എടുക്കേണ്ടതും വളരെ പ്രധാനമാണ്. ജോലിയിൽ തിടുക്കം കാണിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുകയും ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുകയും ചെയ്യുക. ഭാഗ്യ നിറം : പർപ്പിൾ, ഭാഗ്യ സംഖ്യ : 9
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാർ ഈ ദിവസം ഓഫീസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. എന്നാൽ അനാവശ്യമായ ചെലവുകൾ ഒഴിവാക്കേണ്ടതു വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ബിസിനസ്സിൽ പുതിയ പദ്ധതികൾ കൊണ്ടുവരാനുള്ള അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സഹായിക്കും. ഇന്ന് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടും. ഭാഗ്യ നിറം : മജന്ത, ഭാഗ്യ സംഖ്യ : 7
advertisement
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർ ഈ ദിവസം ജോലിയിൽ ചില പിഴവുകൾ സംഭവിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ബിസിനസ് പ്രവർത്തനങ്ങളിൽ സ്ഥിരത നിലനിർത്തി മുന്നോട്ടു പോകുക. ഇന്ന് ബന്ധുക്കളുമായുള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നിന്ന് ആവശ്യമായ വിശ്രമം ലഭിക്കും. ഇപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പരിശ്രമിക്കുക. അതോടൊപ്പം ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഭാഗ്യ നിറം : നേവി ബ്ലൂ, ഭാഗ്യ സംഖ്യ : 8
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: കുംഭം രാശിക്കാർക്ക് ഈ ദിവസം പങ്കാളിയുടൊപ്പം സമയം ചെലവഴിക്കാനും യാത്ര പോകാനുമുള്ള അവസരം ലഭിക്കും. നിങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ചർച്ചകളും പദ്ധതികളും നടത്തും. ഇത് നിങ്ങളുടെ ദാമ്പത്യജീവിതം കൂടുതൽ ദൃഢമാക്കാൻ സഹായിക്കും. ബിസിനസ്സിൽ സ്ഥിരത നിലനിർത്താൻ എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തീകരിക്കാൻ ശ്രമിക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യകരമായ ഒരു ഭക്ഷണക്രമം പിന്തുടരുകയും ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുകയും ചെയ്യുക. ഭാഗ്യ നിറം : വെള്ള, ഭാഗ്യ സംഖ്യ : 3
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിക്കാർ ഈ ദിവസം നിങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുക. ഇന്ന് നിങ്ങളുടെ ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. കൂടാതെ സാമ്പത്തിക കാര്യങ്ങളിൽ അല്പം വെല്ലുവിളി നേരിടേണ്ട സാഹചര്യങ്ങളും ഉണ്ടാകും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് ഇന്ന് ചില ശുഭ വാർത്തകൾ തേടിയെത്താൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ അനാവശ്യ ചെലവുകൾ ഒഴിവാക്കുക. അല്ലാത്തപക്ഷം പിന്നീട് പ്രശ്നങ്ങൾ നേരിടേണ്ടി വരും. തിടുക്കത്തിൽ ഒരു ജോലിയും പൂർത്തീകരിക്കരുത്. ഇത് പിഴവുകൾ സംഭവിക്കാൻ കാരണമാകും. ഭാഗ്യ നിറം : ഓറഞ്ച്, ഭാഗ്യ സംഖ്യ : 15.