Love Horoscope March 13 | വൈകാരികമായി തീരുമാനമെടുക്കരുത്; പ്രണയബന്ധം ദൃഢമാകും : ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 13ലെ രാശിഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലദിവസമാണിന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദമ്പതികള്‍ക്ക് അനുകൂല ദിവസമാണ്. മറ്റുള്ളവരുമായി വളരെ വേഗത്തില്‍ അടുപ്പമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലദിവസമല്ല. ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ക്ക് മികച്ച ഫലം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ച് പങ്കാളിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തിന് പ്രാധാന്യം നല്‍കണം. പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ അവസരം ലഭിക്കും. പ്രണയബന്ധം ആഴത്തിലാകും. പങ്കാളിയോടൊപ്പം യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കും. ദമ്പതികള്‍ക്ക് അനുകൂലദിവസമാണിന്ന്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് സന്തോഷം ലഭിക്കും. ദമ്പതികള്‍ ഒരുമിച്ച് ജോലികള്‍ ചെയ്ത് തീര്‍ക്കും. പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും. ദാമ്പത്യജീവിതം വിജയകരമാകും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് പ്രതികൂലമായ ദിവസമാണിന്ന്. ദാമ്പത്യജീവിതത്തില്‍ ഉയര്‍ച്ച താഴ്ചയുണ്ടാകും. പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം ആഴത്തിലാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:വിവാഹിതര്‍ക്ക് ഇന്നത്തെ ദിവസം അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മുതിര്‍ന്ന ഒരാളുടെ ഉപദേശം സ്വീകരിക്കേണ്ടി വരും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. പ്രണയജീവിതം നയിക്കുന്നവര്‍ക്കും അനുകൂലദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രിയപ്പെട്ടവരുമായി സ്നേഹത്തോടെ സംസാരിക്കും. അവരുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ ഇന്ന് സാധാരണ ദിവസമായിരിക്കും. ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. വികാരങ്ങളെ നിയന്ത്രിക്കണം.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ നിങ്ങള്‍ ലാളിത്യം പാലിക്കും. പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ സംസാരിക്കും. അവരുമായി നല്ല ബന്ധം നിലനിര്‍ത്തും. ദാമ്പത്യജീവിതം നയിക്കുന്നവര്‍ക്ക് മികച്ച ദിവസമായിരിക്കും. ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതര്‍ക്ക് മികച്ച ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ബന്ധങ്ങള്‍ ആഴത്തിലാകും. പ്രിയപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ വ്യക്തിജീവിതം സന്തോഷം നിറഞ്ഞതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ബഹുമാനം കാണിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ സമയം നിങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് മറ്റൊരാളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ വികാരങ്ങള്‍ക്ക് കീഴ്പ്പെടും. ഇത് പലപ്പോഴും നിങ്ങള്‍ക്ക് മുന്നോട്ടുപോകുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ പോസിറ്റീവ് മനോഭാവവും ആത്മവിശ്വാസവും മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കാം.