'നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് വോട്ട് ബാങ്കായി കാണുന്നു': അമിത് ഷാ

Last Updated:

നുഴഞ്ഞുകയറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ മുൻ കോൺഗ്രസ് സർക്കാരുകൾ പരാജയപ്പെട്ടുവെന്നും അമിത് ഷാ

News18
News18
രാജ്യത്തുടനീളമുള്ള നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.അസമിലെ നാഗോണിബടദ്രവ സാംസ്കാരിക പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. വൈഷ്ണവ സന്യാസിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യത്തെ കേന്ദ്രമന്ത്രി ചോദ്യം ചെയ്തു.
advertisement
രു ലക്ഷത്തിലധികം ബിഗാ (ഭൂമി അളക്കാനുപയോഗിക്കുന്ന പരമ്പരാഗത യൂണിറ്റ്) ഭൂമി കയ്യേറ്റക്കാരിൽ നിന്ന് മോചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ മുകോൺഗ്രസ് സർക്കാരുകപരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ഇത്രയും വർഷങ്ങൾ ഭരിച്ചു, പക്ഷേ നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ നടന്ന അസം മുവ്മെന്റ് ജനകീയ പ്രക്ഷോഭത്തി ജീവൻ നൽകിയവർക്ക് വേണ്ടി അവർ ഒന്നും ചെയ്തില്ല. അസമിന്റെ ജനങ്ങളെയും സംസ്കാരത്തെയും സ്വത്വത്തെയും ഭീഷണിപ്പെടുത്തിയ നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് വോട്ട് ബാങ്കായി കണക്കാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു
advertisement
ബടദ്രവ താനെ അസമീസ് ഐക്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ഷാ വിശേഷിപ്പിച്ചു, ശ്രീമന്ത ശങ്കർദേവ പ്രചരിപ്പിച്ച 'നവ-വൈഷ്ണവ ധർമ്മ'ത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 217 കോടി രൂപ ചെലവിൽ 162 ബിഗാ (ഏകദേശം 54 ഏക്കർ) കൈയേറ്റരഹിത ഭൂമി വികസിപ്പിച്ചെടുത്താണ് ബടദ്രവ സാംസ്കാരിക പദ്ധതി നിർമ്മിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് വോട്ട് ബാങ്കായി കാണുന്നു': അമിത് ഷാ
Next Article
advertisement
'നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് വോട്ട് ബാങ്കായി കാണുന്നു': അമിത് ഷാ
'നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് വോട്ട് ബാങ്കായി കാണുന്നു': അമിത് ഷാ
  • നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കി

  • മുൻ കോൺഗ്രസ് സർക്കാരുകൾ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണ്ടുവെന്നും നടപടിയില്ലെന്നും ആരോപിച്ചു

  • അസമിലെ 162 ബിഗാ ഭൂമിയിൽ 217 കോടി രൂപ ചെലവിൽ ബടദ്രവ സാംസ്കാരിക പദ്ധതി നിർമ്മിച്ചതായി പറഞ്ഞു

View All
advertisement