Love Horoscope Feb 2| ദമ്പതികള്ക്കിടയില് കലഹമുണ്ടാകും; ബിസിനസില് അഭിവൃദ്ധിയ്ക്ക് സാധ്യത; ഇന്നത്തെ പ്രണയരാശിഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 2 ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പുനര്‍വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. അപ്രതീക്ഷിതമായ സ്ഥലത്ത് നിന്നായിരിക്കും നിങ്ങള്‍ക്ക് പുതിയ പങ്കാളിയെ ലഭിക്കുക. സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയുടെ വിവാഹാലോചനയുമായി എത്തും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് വിവാഹത്തിന് അനിയോജ്യമായ ദിവസമാണിത്. ഇന്ന് നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. അതില്‍ നിങ്ങള്‍ക്ക് ആശ്വാസം തോന്നും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കും. ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ വളരെ ആലോചിച്ച് കൈകൊള്ളണം. പങ്കാളിയെ തെരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ചിലരോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. അത് പതിയെ വിവാഹത്തിലേക്ക് എത്താനും സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയത്തിന് അനുകൂലമായ മറുപടി ലഭിക്കും. ചില കാര്യങ്ങളില്‍ നിങ്ങള്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. അതില്‍ നിരാശപ്പെടരുത്. ക്ഷമയോടെ നിങ്ങളുടെ ജോലികള്‍ ചെയ്ത് മുന്നോട്ടുപോകണം.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. പ്രണയകാര്യത്തില്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കണം. തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് നിങ്ങളുടെ ഭാവിയെ ബാധിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ലഭിക്കുന്ന വിവാഹാലോചനകള്‍ കൃ്ത്യമായി പരിശോധിച്ചശേഷം മറുപടി നല്‍കണം. തിടുക്കത്തില്‍ തീരുമാനങ്ങള്‍ കൈകൊള്ളരുത്. സുഹൃത്തുക്കളോട് നിങ്ങളുടെ ആശങ്കകള്‍ പങ്കുവെയ്ക്കും. അവരില്‍ നിന്നും മികച്ച നിര്‍ദേശം നിങ്ങള്‍ക്ക് ലഭിക്കും. അത് തീരുമാനങ്ങള്‍ കൈകൊള്ളാന്‍ നിങ്ങളെ സഹായിക്കും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മുന്നില്‍ തടസങ്ങളും വെല്ലുവിളികളുമുണ്ടാകാന്‍ സാധ്യതയുണ്ട്. അവയെല്ലാം ക്ഷമയോടെ മറികടക്കണം. നിങ്ങളുടെ പ്രണയത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിച്ചെന്ന് വരില്ല. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാനും അവസരം ലഭിക്കും. ഈ ദിവസം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹാലോചനകളില്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കണം. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായം തേടും. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് വെല്ലുവിളി തീര്‍ക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ്.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയം തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്. അല്‍പ്പം ക്ഷമയോടെ മുന്നോട്ടുപോകണം. നിങ്ങളുടെ പങ്കാളിയെ അടുത്തറിയാന്‍ സാധിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കണം. പങ്കാളിയോടൊപ്പം അല്‍പ്പസമയം ചെലവഴിക്കണം. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് ഈ ദിവസം അല്‍പ്പം ആശങ്കകള്‍ തോന്നാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങളുടെ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ എല്ലാകാര്യത്തിലും പിന്തുണയ്ക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: വിവാഹത്തില്‍ വെല്ലുവിളികളും തടസങ്ങളും ഉണ്ടാകും. നിങ്ങളുടെയോ പങ്കാളിയുടെയോ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം ക്ഷമയോടെ കൈകാര്യം ചെയ്യണം. നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കാനും ശ്രമിക്കണം.