Love Horoscope Feb 14 | പ്രണയം സഫലമാകും; പ്രണയപങ്കാളിയുടെ വികാരങ്ങള് മനസ്സിലാക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 14ലെ പ്രണയഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാന്‍ സ്നേഹം പ്രകടിപ്പിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് പുതിയൊരു ലോകത്തിലേക്ക് എത്തിപ്പെടാനും നിങ്ങളുടെ ജീവിതത്തില്‍ ആവേശം പകരുന്ന പുതിയ വികാരങ്ങള്‍ കണ്ടെത്താനും നിങ്ങളെ പ്രാപ്തരാക്കും. ആദ്യമായി പ്രണയത്തിലാകുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന അത്ഭുതം ഇത് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കും. അതിനാല്‍, ആ വ്യക്തിയെ തന്നെ പിന്തുടരുക.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രണയബന്ധം ഉണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. എങ്കിലും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുന്നതിന് മറ്റൊരാളുടെ വികാരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇത് വിജയകരമാക്കാനും ആസ്വദിക്കാനും നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉത്തരവാദിത്വമുണ്ട്. രണ്ടുപേരും മനസ്സ് തുറന്ന് സംസാരിക്കുകയും ആശയങ്ങള്‍ പങ്കിടുകയും ചെയ്യുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കാരുണ്യപൂര്‍ണമായ പെരുമാറ്റം ഒരാളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. അടുത്ത സൗഹൃദം പ്രണയമായി മാറാനുള്ള സാധ്യതയുണ്ട്. പരസ്പരമുള്ള കൂട്ടുകെട്ട് നിങ്ങള്‍ക്ക് ധാരാളം സന്തോഷം പകരുകയും നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പങ്കിടാനുള്ള അവസരം നല്‍കുകയും ചെയ്യും. അത് അത്ഭുതം നിറഞ്ഞ യാത്രയുടെ തുടക്കമാകാന്‍ സാധ്യതയുണ്ട്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ വളരെ നന്നായി മനസ്സിലാക്കുന്ന ഒരു സുഹൃത്തില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിച്ചേക്കും. നിങ്ങളെയും നിങ്ങളുടെ വികാരങ്ങളും പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തരുത്. പ്രണയ പങ്കാളിയുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുക.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലം മുമ്പ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രണയപങ്കാളിയെ ഇന്ന് കണ്ടുമുട്ടാനുള്ള സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ ബന്ധം പുതുക്കാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍, ഇതിനായി നിങ്ങള്‍ രണ്ടുപേരും മുന്‍കൈ എടുക്കണം. നിങ്ങള്‍ ഒരുമിച്ച് ആസ്വദിച്ച മധുരസ്മരണകള്‍ ആ വ്യക്തിയെ ഓര്‍മിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയപങ്കാളിയെ നിങ്ങള്‍ കണ്ടെത്തും. പ്രണയജീവിതത്തില്‍ സ്നേഹവും പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ കഴിയും. അതേസമയം, ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്നന നിങ്ങള്‍ ഒരു പ്രണയബന്ധം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഒരാള്‍ ഇന്ന് നിങ്ങളുടെ ആകര്‍ഷണ വലയത്തില്‍ വരും. എങ്കിലും എന്തെങ്കിലും ആവേശത്തോടെ ചെയ്യുന്നതിന് മുമ്പായി നന്നായി ആലോചിച്ച് തീരുമാനമെടുക്കണം. ഇത് ഒരു മിഥ്യയല്ലെന്ന് ഉറപ്പാക്കുക. കാരണം, നിങ്ങള്‍ നിരാശപ്പെടാന്‍ സാധ്യതയുണ്ട്. പ്രണയപങ്കാളി പോസിറ്റീവായി പ്രതികരിച്ചാല്‍ മാത്രമെ നിങ്ങളുടെ പ്രണയയാത്ര ആരംഭിക്കാന്‍ സാധ്യതയുള്ളൂ.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ പ്രണയപങ്കാളിയെ കണ്ടെക്കാന്‍ കുറച്ച് കാലതാമസമെടുക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇതിന് മുമ്പ് നിങ്ങള്‍ നടത്തിയത് തെറ്റായ തിരഞ്ഞെടുപ്പാണെന്ന് നിങ്ങള്‍ മനസ്സിലാക്കും. അയാള്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ദീര്‍ഘകാല ബന്ധങ്ങളെ നിങ്ങളുടെ വഴികാട്ടിയായി ഉപയോഗപ്പെടുത്തുക.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാളെ നിങ്ങള്‍ ഇന്ന് കണ്ടെത്തും.പങ്കാളിയോടൊപ്പം വീടിന് പുറത്ത് കുറച്ച് സമയം ചെലവഴിക്കുക. ഇന്നത്തെ ദിവസം ഉത്സാഹത്തോടെ പെരുമാറുക. പുതിയൊരു ബന്ധം ആരംഭിക്കാന്‍ ഇന്ന് വളരെയധികം സാധ്യതയുണ്ട്.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: അടുത്തിടെ കണ്ടുമുട്ടിയ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് നിരാശ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അവര്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചേക്കില്ല. നിങ്ങളുടെ പ്രതീക്ഷകള്‍ ഉയര്‍ന്നതാണെങ്കില്‍ പോലും ശരിയായ പങ്കാളിയെ കണ്ടെത്താന്‍ വളരെയേറെ സമയമെടുക്കും. അതിന് ഇനിയും സമയമുണ്ട്. വൈകാതെ തന്നെ നിങ്ങള്‍ അനുയോജ്യമായ പങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തോടുള്ള അലസത നിങ്ങളുടെ ആദര്‍ശ പങ്കാളിയെ കാണാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ നാണം ഉപേക്ഷിച്ച് നിങ്ങളുടെ മനസ്സിലുള്ളത് തുറന്ന് പറയുന്നതാണ് നല്ലത്. സന്തോഷത്തോടെ ഇരിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുക.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് അല്‍പം ഏകാന്തത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അവിവാഹിതനാണെങ്കില്‍ ജീവിത പങ്കാളിയെ ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ഇന്ന് അല്‍പസമയം വിശ്രമിക്കാന്‍ നീക്കി വയ്ക്കുക. ഇപ്പോഴുള്ള ബുദ്ധിമുട്ടുകളെല്ലാം താത്കാലികമാണ്. വൈകാതെ തന്നെ നിങ്ങളുടെ പ്രണയ പങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം.