Love Horoscope June 28 | പങ്കാളിയുമൊത്ത് അത്താഴവിരുന്നിന് പോകും; ഹൃദ്യമായ പെരുമാറ്റം പങ്കാളിയെ ആകര്‍ഷിക്കും: പ്രണയരാശിഫലം അറിയാം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 28ലെ പ്രണയ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ആവേശം അനുഭവപ്പെടുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ഇന്ന് പങ്കാളിയോടൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ കഴിയും. ഇന്ന് നിങ്ങള്‍ ഉത്സാഹഭരിതനായിരിക്കും. ഇന്ന് പങ്കാളിയോടൊപ്പം റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകും. നിങ്ങളുടെ ആകര്‍ഷണീയതയും സത്യസന്ധമായ പെരുമാറ്റവും നിങ്ങളുടെ പങ്കാളിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. പങ്കാളി നിങ്ങളില്‍ മതിപ്പുളവാക്കും. പങ്കാളിയുമൊത്ത് ചെറിയൊരു യാത്ര പോകാനുള്ള അവസരം ലഭിക്കും
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്കും പങ്കാളിയ്ക്കും ഇടയില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിങ്ങളുടെ പ്രണയ രാശിഫലത്തിൽ പറയുന്നു. അതിനാല്‍ പങ്കാളിയുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്കിടയില്‍ നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പങ്കാളിയുടെ സ്വഭാവവുമായി പൊരുത്തപ്പെടാനും വിട്ടുവീഴ്ച ചെയ്യാനും തയ്യാറാകുക. ചെറിയ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നതിന് മുൻപ് പരിഹരിക്കണം. അപ്പോൾ നിങ്ങൾക്കിടയിലുള്ള സ്നേഹബന്ധത്തിന്റെ ആഴം വർധിക്കും
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യും. ഇന്ന് നിങ്ങള്‍ തിരക്കിലായിരിക്കുകയും ജോലിയുടെ ഉത്തരവാദിത്വങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യും. എന്നാല്‍ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തും. അവര്‍ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റും. നിങ്ങള്‍ ഐക്യത്തോടെ പെരുമാറും. പങ്കാളിയുടെ ആശങ്കകള്‍ ശ്രദ്ധിക്കുക. അതിലൂടെ നിങ്ങളുടെ പ്രണയം കൂടുതല്‍ അർത്ഥവത്താകും
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചില വാദപ്രതിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. നയതന്ത്രപരമായി പെരുമാറാനും പങ്കാളിയുടെ മനോഭാവത്തിലും ശൈലിയിലും വിട്ടുവീഴ്ച ചെയ്യാനും നിങ്ങള്‍ പരമാവധി ശ്രമിക്കണം. എന്നാല്‍ ഇന്ന കാര്യങ്ങള്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരിക്കുക. ക്ഷമയോടെ നില്‍ക്കുകയും നിങ്ങളുടെ പങ്കാളിയോട് മധുരതരമായി സംസാരിക്കുകയും ചെയ്യുക. പങ്കാളിയോടൊപ്പം ഒരു അത്താഴ വിരുന്നതിന് പോകാവുന്നതാണ്
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ പോസിറ്റീവായ ദിവസമായിരിക്കുമെന്ന പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് വിവാഹഅഭ്യര്‍ത്ഥന നടത്താനും സാധ്യതയുണ്ട്. പ്രതിബദ്ധതയുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കും. ഇതിനോടകം തന്നെ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ നിങ്ങള്‍ അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. മൊത്തത്തില്‍ ഇന്ന് വളരെ മനോഹരമായ ഒരു ദിവസമായിരിക്കും. അതിന്റെ ഓരോ നിമിഷവും നിങ്ങള്‍ ആസ്വദിക്കും. ഇത് നിങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കും
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദ രഹിതമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഓരോ നിമിഷവും നിങ്ങള്‍ ആസ്വദിക്കും. പ്രായോഗികമായി എല്ലാ വിഷയങ്ങളിലം വിശദമായ ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുകയും ചെയ്യുക. വികാരങ്ങള്‍ നിയന്ത്രിക്കണം. ചെറിയ തെറ്റ് പോലും പിരിമുറുക്കത്തിന് കാരണമായേക്കും. നിങ്ങളുടെ പങ്കാളിയെ ശാന്തമാക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തിന് ഇന്ന് നല്ല ദിവസമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയെ ഇന്ന് നിങ്ങള്‍ പിന്തുണയ്ക്കുകയും ആവശ്യമുള്ളപ്പോള്‍ അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കുകയും വേണം. ഇത് നിങ്ങളുടെ പങ്കാളിക്ക് ദുഃഖകരമായ ഒരു ദിവസമായിരിക്കാം. അതിനാല്‍ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുകയും അതെങ്കിലും തരത്തിലുള്ള വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുകയും വേണം. അവരെ ശാന്തരാക്കാനും കാര്യങ്ങള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനും സഹായിക്കുക. ഇത് സ്ഥിതിഗതികൾ സാധാരണനിലയിലാകാൻ സഹായിക്കും
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തിന് ഇന്ന് ഒരു മികച്ച ദിവസമായിരിക്കുമെന്നും പങ്കാളിയുമൊത്തുള്ള ബന്ധം നിങ്ങള്‍ ആസ്വദിക്കുമെന്നും പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ ആവേശം തോന്നും. എന്നാല്‍ പ്രിയപ്പെട്ടവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് അനാവശ്യമാണ്. നിങ്ങള്‍ക്ക് സന്തോഷകരമായ ബന്ധം ആവശ്യമാണെങ്കില്‍ ചില യാഥാര്‍ത്ഥ ബോധ്യമുള്ള പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയും നിങ്ങള്‍ക്കുള്ള കാര്യങ്ങളില്‍ സന്തോഷിക്കുകയും വേണം
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് മനോഹരമായ ഒരു ദിവസമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം പ്രതീക്ഷിക്കാം. ഒരു സര്‍പ്രൈസ് സമ്മാനം നിങ്ങള്‍ക്ക് ലഭിക്കും. അത് വൈകാരികമായ നിമിഷം സമ്മാനിക്കും. പങ്കാളി നിങ്ങളെ വ്യത്യസ്ത ജോലികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാം.അത് നിങ്ങളെ ബുദ്ധിമുട്ടിക്കും. എന്നാല്‍, പങ്കാളിയുടെ കാഴ്ചപ്പാടില്‍ ചിന്തിക്കുക. എല്ലാം അര്‍ത്ഥവത്താകും. പ്രിയപ്പെട്ടവരുമായി കുറച്ച് സമയം ചെലവഴിക്കുക. ഇതിനായി ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുക
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെ സമ്മര്‍ദം നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിച്ചേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. കാരണം, നിങ്ങളുടെ ജോലിയെയും പങ്കാളിയെയും വേര്‍തിരിച്ചുകാണാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് ശരിയായ വിധത്തില്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. അതിനാല്‍ പങ്കാളി നിരാശനായേക്കാം. നിങ്ങളുടെ ആശങ്കകള്‍ മാന്യമായി പ്രകടിപ്പിക്കുക. എല്ലാം ശരിയാകും. മൊത്തത്തില്‍ നിങ്ങളുടെ പങ്കാളി നിങ്ങളില്‍ സന്തുഷ്ടനായിരിക്കും
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ സാഹചര്യം അല്‍പം സങ്കീര്‍ണമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് വിരസത അനുഭവപ്പെടും. നിങ്ങളുടെ പ്രണയ ജീവിതത്തിന് പുതിയ രൂപം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രിയപ്പെട്ടവരോട് മാധുര്യപൂര്‍വം സംസാരിക്കുക. വീട്ടുജോലികളില്‍ പങ്കാളിയെ സഹായിക്കുക. ഒന്നിച്ച് റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകുക. നിങ്ങള്‍ ശ്രമങ്ങള്‍ വിലമതിക്കപ്പെടും. എല്ലാം നന്നായി നടക്കും
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു ബന്ധത്തിലാകും. എന്നാല്‍ ആകര്‍ഷണം ഉണ്ടാകുകയില്ല. നിങ്ങളുടെ കാമുകനെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. ക്ഷമയോടെ ശ്രമിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ ബന്ധത്തില്‍ പ്രതിബദ്ധതയുണ്ടാകും. മര്യാദയോടെ പെരുമാറുക. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക