ബുധന് കുംഭം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്ക്ക് നല്ലകാലം
- Published by:Sneha Reghu
- news18-malayalam
Last Updated:
കുംഭരാശിയില് ബുധന്റെ ഈ സംക്രമണം ചില രാശിക്കാര്ക്ക് പ്രത്യേക നേട്ടങ്ങള് നല്കുന്നുണ്ട്
ജ്യോതിഷ പ്രകാരം 2025 ഫെബ്രുവരി 11ന് ബുധന്‍ കുംഭരാശിയില്‍ സഞ്ചരിക്കും. ഗ്രഹങ്ങളുടെ രാജാവായ ബുധന്റെ ഈ സംക്രമണം മകരരാശിയില്‍ 19 ദിവസം തങ്ങിയതിന് ശേഷമാണ് സംഭവിക്കുക. കുംഭരാശിയില്‍ ബുധന്റെ ഈ സംക്രമണം ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. ബുദ്ധിപരവും നൂതനവും പുരോഗമനപരവുമായ നേട്ടങ്ങള്‍ക്ക് പേരുകേട്ട രാശിയാണ് കുംഭം. ആശയവിനിമയത്തിന്റെയും ബുദ്ധിശക്തിയുടെയും യുക്തിയുടെയും ഗ്രഹമായ ബുധന്‍ കുംഭ രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ഇതി നമ്മുടെ ചിന്താശേഷിയെയും പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്ന രീതിയെയും സ്വാധീനിക്കും. ഈ സംക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം.
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: കുംഭരാശിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാരുടെ മാനസിക വളര്‍ച്ച പ്രോത്സാഹിപ്പിക്കും. സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നവരുമായോ നിങ്ങളുടെ കരിയറില്‍ മുന്നേറാന്‍ സഹായിക്കുന്നവരുമായോ ആശയവിനിമയം നടത്താന് അവസരം ലഭിക്കും. ബിസിനസില്‍ പുതിയ ആശയങ്ങളോ തന്ത്രങ്ങളോ ആവിഷ്കരിക്കുന്നതിനുള്ള മികച്ച സമയാണിത്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാരില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ബുധന്‍. അതിനാല്‍ ബുധന്റെ സംക്രമണം അവര്‍ക്ക് അനുകൂലമായിരിക്കും. കുംഭം രാശിക്കാരുടെ ബൗദ്ധികവും വിശകലപരവുമായയ കഴിവ് മിഥുനം രാശിക്കാരില്‍ ഇന്ന് നന്നായി പ്രതിഫലിക്കും. ഇത് ആശയവിനിമയ കഴിവുകള്‍ വര്‍ധിക്കുകയും മാനസിക തലത്തില്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് എളുപ്പമാക്കുകയും ചെയ്യും. പുതിയ ആശയങ്ങള്‍ പഠിക്കാനും ആശയങ്ങള്‍ പങ്കിടാനും ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ഇത് മികച്ച സമയാണ്. ആശയവിനിമയം, അധ്യാപനം തുടങ്ങിയവ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ പ്രശ്നപരിഹാരം, തീരുമാനം എടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നല്ല മാറ്റങ്ങള്‍ അനുഭവപ്പെടും. ഈ സംക്രമണം ബൗദ്ധികമായ പര്യവേഷണത്തിനും സങ്കീര്‍ണമായ ആശയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുമുണ്ടാക്കുന്നു. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും കൂടുതതല്‍ പിന്തുണ ലഭിക്കും. നിങ്ങളുടെ ചിന്തകളുമായി പൊരുത്തപ്പെടുന്ന ആളുകൾ നിങ്ങളുമായി സഹകരിക്കാൻ തയ്യാറാകും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിക്കാര്‍ക്ക് വിദ്യാഭ്യാസം, ബിസിനസ് സംബന്ധിയായ യാത്രകള്‍ എന്നിവയ്ക്ക് ഈ സംക്രമണം സഹായകരമാകും. ഇന്നേദിവസം നിങ്ങൾ ദീര്‍ഘകാലമായി കാത്തിരുന്ന ഒരു ലക്ഷ്യം നേടിയെടുക്കാന്‍ കഴിയും. കുംഭം രാശിയിലെ ബുധന്റെ സംക്രമണം ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും അറിവ് നേടുന്നതിനും സഹായിക്കുന്നു. കലാകായിക പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ട് പോകുന്നതിന് നിങ്ങള്‍ക്ക് അനുകൂലമായ സമയമാണിത്. വ്യക്തിപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിച്ചേക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സര്‍ഗാത്മകത ഉയര്‍ന്ന തലത്തിലായിരിക്കും. ബുധന്റെ സ്വാധീനം നിങ്ങളുടെ ആശയങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രകടിപ്പിക്കാന്‍ സഹായിക്കും. പുതിയ പദ്ധതികള്‍, പ്രത്യേകിച്ച് സാങ്കേതികവിദ്യ, ഇന്നൊവേഷന്‍ എന്നീ രംഗങ്ങളില്‍ മുന്നേറ്റമുണ്ടാകും. അവിവാഹിതരായ ആളുകള്‍ക്ക് അനുയോജ്യരായ പങ്കാളിയെ ലഭിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടും.