Numerology Sept 6 | നിയമപോരാട്ടത്തില്‍ വിജയിക്കും; പുതിയ വീട് വാങ്ങും: സംഖ്യാശാസ്ത്രപ്രകാരമുള്ള ഇന്നത്തെ രാശിഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 സെപ്റ്റംബര്‍ 6ലെ നിങ്ങളുടെ രാശിഫലം അറിയാം….
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍) കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ആഡംബര ജീവിതം ഇന്ന് നിങ്ങളുടെ സമപ്രായക്കാരെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. സമീപകാലത്ത് അനുഭവപ്പെട്ട ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ആശ്വാസം തോന്നും. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ലാഭമുണ്ടാകും. പ്രണയജീവിതം സാധാരണപോലെ തുടരും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 17 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ഇലക്ട്രിക് ഗ്രേ ആണ്.
advertisement
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍) നിങ്ങള്‍ നിയമപോരാട്ടം നടത്തുന്നുണ്ടെങ്കില്‍ അല്‍പ്പം വൈകിയാല്‍ പോലും അതില്‍ നിങ്ങള്‍ വിജയിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട മോശം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. അത് നിങ്ങളെ മാനസികമായി തളര്‍ത്തും. പുതിയ വീട് വാങ്ങാന്‍ പറ്റിയ സമയമാണിത്. ഇന്ന് കല്‍ക്കരി, ലെഡ്, ഇരുമ്പ് എന്നിവയില്‍ നിക്ഷേപം നടത്തുന്നത് ലാഭം നല്‍കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ്. നിങ്ങളുടെ ഭാഗ്യ നിറം പര്‍പ്പിള്‍ ആണ്.
advertisement
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍) മുമ്പ് നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങള്‍ അപ്രതീക്ഷിതമായി വീണ്ടെടുക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് മാനസികമായി തളര്‍ച്ച അനുഭവപ്പെടും. നിങ്ങള്‍ക്ക് ഉടന്‍ തന്നെ ഒരു വസ്തു വാങ്ങാം. അന്താരാഷ്ട്ര വിപണികളില്‍ നിങ്ങളുടെ ബിസിനസ്സ് കോണ്‍ടാക്റ്റുകള്‍ പ്രയോജനപ്പെടുത്തുക. ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകമഴിഞ്ഞ പിന്തുണ ലഭിക്കും. നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ്. നിങ്ങളുടെ ഭാഗ്യ നിറം പര്‍പ്പിള്‍ ആണ്.
advertisement
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍) നിങ്ങളുടെ സര്‍ഗ്ഗാത്മകത പുതിയ കാഴ്ചപ്പാടില്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം തോന്നും. ദിവസത്തിന്റെ ഭൂരിഭാഗവും വായനയിലോ എഴുത്തിലോ ചെലവഴിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദിനചര്യയില്‍ ഒരു വ്യായാമം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ബാങ്കര്‍മാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിങ്ങളുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികള്‍ എന്നിവരുമായി ഇടപെടേണ്ട ദിവസമാണിത്. നിങ്ങളുടെ പങ്കാളിയുടെ പുതിയ സംരംഭത്തെ പിന്തുണയ്ക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 18 ആണ്, നിങ്ങളുടെ ഭാഗ്യ നിറം മജന്തയാണ്.
advertisement
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍) നിങ്ങള്‍ക്ക് നിരവധി ശത്രുക്കള്‍ ഉണ്ടാകാമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഏത് പാരിസ്ഥിതിക മാറ്റങ്ങളോടും നിങ്ങള്‍ എളുപ്പത്തില്‍ പൊരുത്തപ്പെടും. എതിരാളികളെ സൂക്ഷിക്കുക. അവര്‍ നിങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായി കരുതുന്ന ആളുകളായിരിക്കാം. ദൂരസ്ഥലങ്ങളില്‍ നിന്ന് സാമ്പത്തികമായ ലാഭം ഉണ്ടായേക്കും. നിങ്ങളുടെ പുതിയ ബന്ധത്തില്‍ നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 6 ആണ. നിങ്ങളുടെ ഭാഗ്യ നിറം ഗോള്‍ഡന്‍ ബ്രൗണ്‍ ആണ്.
advertisement
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍) സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. കുട്ടികള്‍ ഇന്ന് നിങ്ങള്‍ക്ക് സന്തോഷത്തിന്റെ വലിയ നിമിഷങ്ങള്‍ സമ്മാനിക്കും. നിങ്ങള്‍ക്ക് ചിലപ്പോള്‍ വയറുവേദന അനുഭവപ്പെട്ടേക്കാം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ കൊടുക്കണം. പബ്ലിക് റിലേഷന്‍സ് വഴി ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം മോശമായേക്കാം. അവനെ/അവളെ സന്തോഷിപ്പിക്കാന്‍ സമയം ചെലവഴിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 4 ആണ്. നിങ്ങളുടെ ഭാഗ്യ നിറം റോയല്‍ ബ്ലൂ ആണ്.
advertisement
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍) നിങ്ങള്‍ക്ക് സാഹിത്യ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് രാശിഫലത്തില്‍ പറയുന്നു. ദിവസത്തിന്റെ ഭൂരിഭാഗം സമയം വായനയിലോ എഴുത്തിലോ ചെലവഴിക്കും. തീയും ചൂടുള്ള വസ്തുക്കളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. ഇന്ന് ഒരു വ്യക്തിയെ കണ്ടുമുട്ടാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ്. നിങ്ങളുടെ ഭാഗ്യ നിറം കുങ്കുമമാണ്.
advertisement
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍) ഇന്ന് നിങ്ങള്‍ക്ക് ബഹുമാനവും അംഗീകാരവും ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള നിങ്ങളുടെ കഴിവ് ഇന്ന് വര്‍ദ്ധിക്കും. ഇന്ന്് ഒരു വസ്തു ഇടപാട് നഷ്ടമുണ്ടാക്കും. ഊഹക്കച്ചവട ബിസിനസുകള്‍ വലിയ ലാഭം നല്‍കും. പങ്കാളിയെ തേടിയുള്ള അന്വേഷണങ്ങള്‍ വിജയം കാണും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 6 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ക്രീം ആണ്.
advertisement
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍) സസ്യാഹാരത്തിലേക്ക് മാറുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ഇന്ന് അത്ഭുതകരമായ നേട്ടങ്ങള്‍ നിറഞ്ഞതാണ് ദിവസമായിരിക്കും. സസ്യാഹാരം കഴിക്കുന്നത് പരിഗണിക്കുക; നിങ്ങളുടെ ആരോഗ്യത്തില്‍ അത് വളരെയധികം പ്രയോജനം ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഫലം ലഭിക്കും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതം സാധാരണനിലയില്‍ ആയിരിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 15 ആണ്. നിങ്ങളുടെ ഭാഗ്യ നിറം റോസി ബ്രൗണ്‍ ആണ്.


