ജൂണ്‍ 15ന് മിഥുനം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്നു; ഈ രാശിക്കാരെ ഭാഗ്യം തേടിയെത്തും
- Published by:Sarika N
- news18-malayalam
Last Updated:
സൂര്യന്റെ സംക്രമണം ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങള്‍ നൽകുന്നു
2025 ജൂണ്‍ 15ന് സൂര്യന്‍ മിഥുനം രാശിയിലേക്ക് സംക്രമിക്കും. ഇത് ജ്യോതിശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. സൂര്യന്റെ ഈ സംക്രമണം വ്യക്തിജീവിതത്തെ മാത്രമല്ല, ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മിഥുനം രാശി ഒരു വായു രാശിയാണ്. ആശയവിനിമയം, ബുദ്ധി, യുക്തി എന്നിവയുടെ ഗ്രഹമായ ബുധനാണ് ഇതിന്റെ അധിപന്‍. ഈ സംക്രമണം ഓരോ രാശിക്കാരെയും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കാം.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം നിങ്ങളുടെ കരിയറിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്വാധീനം ചെലുത്തും. ആത്മവിശ്വാസവും നേതൃത്വ നൈപുണ്യവും വര്‍ധിപ്പിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. എന്നാല്‍ കഠിനാധ്വാനം നല്ല ഫലങ്ങള്‍ നല്‍കും.
advertisement
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിജീവിതത്തിലും മുന്നേറ്റത്തിനും ഇത് അനുയോജ്യമായ സമയമാണ്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ കഴിവുകള്‍ പരീക്ഷിക്കാനും പുതിയൊരു ദിശാബോധം നല്‍കാനുമുള്ള സമയമാണിത്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സൂര്യന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം മാനസിക സമാധാനം വര്‍ധിപ്പിക്കുകയും ആന്തരിക വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ആത്മപരിശോധനയ്ക്കും വ്യക്തിബന്ധങ്ങളിലെ പുരോഗതിയ്ക്കും വേണ്ടിയുള്ള സമയമാണ്. ധ്യാനം, യോഗ തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്യും.
advertisement
advertisement
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് വിദ്യാഭ്യാസം, യാത്ര, ഉന്നത പഠനം എന്നിവയ്ക്ക് സൂര്യന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം അനുകൂലമാണ്. നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കാനും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള സമയമാണിത്. വിദേശ ബന്ധങ്ങളിലും സംസ്‌കാരത്തിലും താത്പര്യം വര്‍ധിക്കും.
advertisement
advertisement
advertisement
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് സര്‍ഗാത്മക കാര്യങ്ങളിലും പ്രണയബന്ധങ്ങളിലും പുരോഗതി കൈവരിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് കലയിലും സൃഷ്ടിപരമായ കാര്യങ്ങളിലും വിജയം നേടാനുള്ള സമയമാണിത്. പ്രണയബന്ധങ്ങള്‍ മെച്ചപ്പെടും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് കുടുംബം, വീട് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. സൂര്യന്റെ സംക്രമണം നിങ്ങളുടെ കുടുംബജീവിത്തില്‍ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും കൊണ്ടുവരും. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.