ഈ ദിവസത്തെ സംഗ്രഹം: മേടം മാസത്തില്‍ ജനിച്ചവര്‍ വൈകാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പുതിയ റൊമാന്റിക് തുടക്കങ്ങള്‍ സ്വീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ജോലിയിലും പുതിയ ബിസിനസ്സ് സംരംഭങ്ങളിലും പ്രായോഗികതയിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും ഇടവം രാശിക്കാര്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കും. മിഥുനം രാശിയിലുള്ളവര്‍ പരസ്യമായി ആശയവിനിമയം നടത്താനും മാറ്റങ്ങളുമായി പൊരുത്തപ്പെടാനും ശ്രമിക്കണം. അതേസമയം കര്‍ക്കിടം രാശിയിലുള്ളവര്‍ വൈകാരിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുകയും സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുകയും വേണം. ആത്മവിശ്വാസമുള്ള നേതൃത്വത്തിലൂടെ വികാരഭരിതമായ പ്രണയവും പ്രൊഫഷണല്‍ വിജയവും ചിങ്ങം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാം. വൃശ്ചിക രാശിക്കാര്‍ ബന്ധങ്ങളിലെ ദുര്‍ബലതയും പരിവര്‍ത്തനവും സ്വീകരിക്കാന്‍ തയാറാകണം. അതേസമയം ധനു രാശി സാഹസികതയും വളര്‍ച്ചയും തേടുന്നു. കുംഭം രാശിക്കാര്‍ വ്യക്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്നു, അതേസമയം മീനം രാശിക്കാര്‍ ബന്ധങ്ങളിലും വ്യക്തിപരമായ ആഗ്രഹങ്ങളിലും അനുകമ്പ പ്രകടിപ്പിക്കുന്നു.
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: തുറന്ന ആശയവിനിമയത്തിലൂടെയും ധാരണയിലൂടെയും പങ്കാളിയുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുക. പ്രണയത്തിനും പുതിയ തുടക്കത്തിനും അനുകൂല സമയമാണിത്. എല്ലാത്തിനെയും സ്വീകരിക്കാന്‍ മനസിനെ പ്രാപ്തമാക്കുക. സാധ്യതകള്‍ സ്വീകരിക്കുക. സ്ഥിരോത്സാഹത്തിലൂടെയും നൂതനമായ ചിന്തകളിലൂടെയും ജോലി സംബന്ധമായ വെല്ലുവിളികളെ തരണം ചെയ്യാന്‍ കഴിയും. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക, അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രൊഫഷണലിസം നിലനിര്‍ത്തുകയും ചെയ്യുക. അപകടസാധ്യതകള്‍ അറിഞ്ഞ് വിജയത്തിനായി പിന്തുടരുക. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുകയും ജോലിയും വിശ്രമവും തമ്മില്‍ ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യുക. തുറന്ന സംഭാഷണത്തിലൂടെയും ഒന്നിച്ച് സമയം ചെലവഴിക്കുന്നതിലൂടെയും നിങ്ങളുടെ കുടുംബ ബന്ധങ്ങള്‍ പരിപോഷിപ്പിക്കുക. ഭാഗ്യചിഹ്നം - പിങ്ക് ലില്ലി ഭാഗ്യ നിറം - പീച്ച് ഭാഗ്യ സംഖ്യ - 5
ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ വിശ്വാസവും സ്ഥിരതയും ഉണ്ടാകുന്നതിന് സമയവും പരിശ്രമവും നല്‍കുക. പ്രതിബദ്ധതയോടെയും ക്ഷമയോടെയും തുടരുക. പങ്കാളിയുമായുള്ള നിങ്ങളുടെ വൈകാരിക ബന്ധം കൂടുതല്‍ ആഴത്തിലാക്കുക. സ്ഥിരമായ പുരോഗതിയിലും പ്രായോഗിക പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. കഠിനാധ്വാനം ദീര്‍ഘകാല വിജയത്തിലേക്ക് നയിക്കും. നിഷ്പക്ഷത പാലിക്കുക, അനാവശ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. പ്രവര്‍ത്തിക്കുന്നതിന് മുമ്പ് അവസരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുക. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുകയും പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്ന് ഉപദേശം തേടുകയും ചെയ്യുക. സമതുലിതമായ ദിനചര്യ നിലനിര്‍ത്തുകയും ശാരീരിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുക. മന്ദഗതിയിലുള്ളതും സ്ഥിരവുമായ പുരോഗതി നല്ല ഫലങ്ങള്‍ നല്‍കും. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന പിന്തുണ വിലമതിക്കപ്പെടും. ഭാഗ്യചിഹ്നം - സുഗന്ധമുള്ള മെഴുകുതിരികള്‍ ഭാഗ്യ നിറം - നീല ഭാഗ്യ സംഖ്യ - 22
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: തുറന്ന ആശയവിനിമയം സ്വീകരിക്കുകയും നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളിയുമായി പുതിയ അനുഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുക.മാറ്റങ്ങളെയും പുതിയ ആശയങ്ങളും സ്വീകരിക്കുക. നിങ്ങളുടെ വൈദഗ്ധ്യം പുതിയ അവസരങ്ങളിലേക്ക് നയിക്കും. ആരുടെയെങ്കിലും പക്ഷം പിടിക്കുന്നത് ഒഴിവാക്കുക. പ്രൊഫഷണലിസം നിലനിര്‍ത്തുകയും നിങ്ങളുടെ സ്വന്തം വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. നിങ്ങളുടെ നൂതന ആശയങ്ങള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. സൂക്ഷ്മമായി ആസൂത്രണം ചെയ്യുകയും മറ്റുള്ളവരുമായി സഹകരിക്കുകയും ചെയ്യുക. മാനസികവും ശാരീരികവുമായ ക്ഷേമം നിലനിര്‍ത്തുക. സ്വയം പരിചരണത്തിലും സ്‌ട്രെസ് മാനേജ്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക. ഭാഗ്യ ചിഹ്നം- സെറാമിക് ഡിഫ്യൂസര്‍ ഭാഗ്യ നിറം - ബീജ് ഭാഗ്യ സംഖ്യ - 14
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുകയും പങ്കാളിക്ക് പിന്തുണ നല്‍കുകയും ചെയ്യുക. നല്ല നിമിഷങ്ങള്‍ ആസ്വദിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുക. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയും ചെയ്യുക. നിങ്ങളുടെ അഭിനിവേശങ്ങളുമായി പൊരുത്തപ്പെടുന്ന അവസരങ്ങള്‍ സ്വീകരിക്കുക. ഡിപ്ലോമാറ്റിക് സമീപനം നിലനിര്‍ത്തുകയും വൈരുദ്ധ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. ടീം വര്‍ക്കിലും സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ സംവേദനക്ഷമതയും അവബോധവും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. സ്വയം പരിചരണത്തിനും വൈകാരിക ക്ഷേമത്തിനും മുന്‍ഗണന നല്‍കുക. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും നിങ്ങളുടെ കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. ഭാഗ്യചിഹ്നം - തത്ത ഭാഗ്യ നിറം - ഗ്രേ ഭാഗ്യ സംഖ്യ - 24
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്‌നേഹം തുറന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ പങ്കാളിയുടെ അസാധാരണമായ കഴിവുകളെ ഉള്‍ക്കൊള്ളുകയും അവരുടെ ഗുണങ്ങളെ അഭിനന്ദിക്കുകയും ചെയ്യുക. നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ പ്രകടിപ്പിക്കുകയും വെല്ലുവിളി നിറഞ്ഞ പദ്ധതികളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യുക. നിങ്ങളുടെ ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക, അമിതവിശ്വാസം ഒഴിവാക്കുക. സഹകരണമാണ് പ്രധാനമെന്ന് ഓര്‍ക്കുക. നിങ്ങളുടെ വ്യക്തിപ്രഭാവും അഭിനിവേശവും അവസരങ്ങളെ ആകര്‍ഷിക്കും. ശാരീരിക ക്ഷമതയും മാനസിക ക്ഷേമവും നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുക. കുടുംബത്തില്‍ സന്തോഷവും പോസിറ്റിവിറ്റിയും കൊണ്ടുവരാന്‍ നിങ്ങള്‍ ശ്രമിക്കുക. ഓരോ അംഗത്തിന്റെയും നേട്ടങ്ങള്‍ ആഘോഷിക്കുക. ഭാഗ്യചിഹ്നം- തപാല്‍ സ്റ്റാമ്പ് ഭാഗ്യ നിറം - മൗവ് ഭാഗ്യ സംഖ്യ - 12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തുറന്ന ആശയവിനിമയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പങ്കാളിയെ നന്നായി മനസ്സിലാക്കാന്‍ നിങ്ങളുടെ അനലറ്റിക്കല്‍ സ്‌കില്‍സ് നിങ്ങളെ സഹായിക്കും. ലാളിത്യം സ്വീകരിക്കുകയും ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുക. സേവന പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ മറ്റുള്ളവരോടുള്ള നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുക. കൃത്യമായ ആസൂത്രണം പ്രൊഫഷണല്‍ വിജയത്തിലേക്ക് നയിക്കും. ചിട്ടയോടെയും ശ്രദ്ധ കേന്ദ്രീകരിച്ചും തുടരുക. നിഷ്പക്ഷത പാലിക്കുക, അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും വിജയം നേടിത്തരും. പുതിയ അവസരങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി അന്വേഷിച്ച് ആസൂത്രണം ചെയ്യുക. ആരോഗ്യകരമായ ദിനചര്യ നിലനിര്‍ത്തുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രായോഗിക പിന്തുണ നല്‍കുക. ഭാഗ്യചിഹ്നം - ചുവന്ന കോട്ട് ഭാഗ്യ നിറം - ക്രിംസണ്‍ ഭാഗ്യ സംഖ്യ - 8
ലിബ്ര (Libra -തുലാം രാശി)സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ ഐക്യവും സമനിലയും കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും വിട്ടുവീഴ്ചയ്ക്കായി പരിശ്രമിക്കുകയും ചെയ്യുക. ടീം വര്‍ക്കിലും സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ നയതന്ത്ര കഴിവുകള്‍ ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹായിക്കും. എല്ലാത്തിലും നിഷ്പക്ഷത പാലിക്കുക,ആരുടെയും പക്ഷം ചേരുന്നത് ഒഴിവാക്കുക. സഹകരണവും പങ്കാളിത്തവും വിജയത്തിലേക്ക് നയിക്കും. കുടുംബത്തില്‍ സമാധാനവും ഐക്യവും വളര്‍ത്തുക. ഭാഗ്യചിഹ്നം - മധുരപലഹാരങ്ങള്‍ ഭാഗ്യ നിറം - പര്‍പ്പിള്‍ ഭാഗ്യ സംഖ്യ - 16
സ്‌കോര്‍പിയോ (Scorpio-വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മാറ്റങ്ങളെ സ്വീകരിക്കുക. നിങ്ങളുടെ നിശ്ചയദാര്‍ഢ്യം പ്രൊഫഷണല്‍ രംഗത്ത് വളര്‍ച്ച നേടിത്തരും. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുകയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക. അധികാരത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഒഴിവാക്കി സ്വന്തം ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും അംഗീകരിക്കപ്പെടും. സ്വയം പരിചരണത്തിലും രോഗശാന്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിഷേധാത്മകത ഉപേക്ഷിക്കാന്‍ ശ്രമിക്കുക. വൈകാരിക ബന്ധങ്ങളിലൂടെ നിങ്ങളുടെ കുടുംബബന്ധങ്ങള്‍ പരിപോഷിപ്പിക്കുക. പരിവര്‍ത്തനം സ്വീകരിക്കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഭാഗ്യചിഹ്നം - ക്ലോക്ക് ഭാഗ്യ നിറം - ചെറി ചുവപ്പ് ഭാഗ്യ സംഖ്യ - 11
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ വെല്ലുവിളികള്‍ സ്വീകരിക്കുകയും നിങ്ങളുടെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ശുഭാപ്തിവിശ്വാസവും ഉത്സാഹവും വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ സത്യസന്ധതയും പോസിറ്റീവ് മനോഭാവവും വിലമതിക്കപ്പെടും. നിങ്ങളുടെ ശുഭാപ്തിവിശ്വാസവും റിസ്‌ക് എടുക്കുന്ന സ്വഭാവവും വിജയം കൊണ്ടുവരും. പുതിയ അവസരങ്ങള്‍ സ്വീകരിക്കുക. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ കുടുംബത്തിലെ പ്രചോദനത്തിന്റെയും സാഹസികതയുടെയും ഉറവിടമാകാന്‍ ശ്രമിക്കുക. ഭാഗ്യചിഹ്നം - ക്യാമറ ഭാഗ്യ നിറം - പച്ച ഭാഗ്യ സംഖ്യ - 9
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ദീര്‍ഘകാല ലക്ഷ്യങ്ങളിലും പരസ്പര വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുകയും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങളുടെ അച്ചടക്കവും സ്ഥിരോത്സാഹവും അംഗീകാരം നേിത്തരും.പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുകയും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം വളര്‍ച്ചയിലും വിജയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പ്രായോഗിക സമീപനവും ദൃഢനിശ്ചയവും വിജയത്തിലേക്ക് നയിക്കും. കൃത്യമായി ആസൂത്രണം ചെയ്യുക, ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുകയും സമതുലിതമായ ദിനചര്യ നിലനിര്‍ത്തുകയും ചെയ്യുക. നിങ്ങളുടെ സമര്‍പ്പണ മനോഭാവും ഉത്തരവാദിത്ത സ്വഭാവവും വിലമതിക്കപ്പെടും ഭാഗ്യ ചിഹ്നം- സാള്‍ട്ട്ഷേക്കര്‍ ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ സംഖ്യ - 5
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുക. മാറ്റത്തെ സ്വീകരിക്കുക. നിങ്ങളുടെ നൂതന ആശയങ്ങള്‍ സ്വീകരിച്ച് പുരോഗമനപരമായ ഒരു ജോലിക്കായി സംഭാവന ചെയ്യുക. സമത്വത്തിനും നീതിക്കും വേണ്ടി വാദിക്കേണ്ടി വരും. പാരമ്പര്യേതര സമീപനങ്ങളും അത്യാധുനിക ആശയങ്ങളും സ്വീകരിക്കുക. നിങ്ങളുടെ കഴിവിനെ വിശ്വസിച്ച് മുന്നോട്ട് പോകുക. നിങ്ങളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. വ്യക്തിത്വത്തെയും സ്വീകാര്യതയെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുക. ഭാഗ്യ ചിഹ്നം - ഒരു പുരാവസ്തു ഭാഗ്യ നിറം - ഇന്‍ഡിഗോ ഭാഗ്യ സംഖ്യ - 10
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി ആഴത്തിലുള്ള വൈകാരിക തലത്തില്‍ ബന്ധപ്പെടുക. നിങ്ങളുടെ അതുല്യമായ കാഴ്ചപ്പാട് വിജയം നേടിത്തരും. നിങ്ങളുടെ മൂല്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുക. നിങ്ങളുടെ സ്വന്തം വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വൈകാരിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുക. ഭാഗ്യചിഹ്നം - തടികൊണ്ടുള്ള ഗേറ്റ് ഭാഗ്യ നിറം - വെള്ള ഭാഗ്യ സംഖ്യ - 4