ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനങ്ങളിൽ ഐക്യവും പരസ്പര ബഹുമാനവും നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോവുക. കൂടാതെ ധൈര്യപൂർവ്വം നിങ്ങൾക്ക് ഈ ദിവസം മുന്നോട്ടു പോകാം. കാരണം വിജയം നിങ്ങളുടെ കൂടെയുണ്ട്. അതേസമയം ഓഫീസിലെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്നതാകും ഉചിതം. കൂടാതെ ഇന്ന് നിങ്ങളുടെ ക്രിയാത്മകമായ ആശയങ്ങൾ പുതിയ ബിസിനസ് സംരംഭത്തിൽ വിജയം നൽകും. ഈ ദിവസം നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷേമം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ കൃത്യമായി ആശയവിനിമയം നടത്തേണ്ടതും പ്രധാനമാണ്. ഭാഗ്യ സംഖ്യ - 22, ഭാഗ്യ നിറം - നീല
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വിശ്വാസവും സഹിഷ്ണുതയും തോന്നും. ഇന്ന് നിങ്ങളിൽ ഉണ്ടാകുന്ന സ്ഥിരോത്സാഹം പ്രയോജനപ്പെടുത്തുക. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനും ഈ ദിവസം ശ്രദ്ധിക്കുക. കൂടാതെ ഇന്ന് നിങ്ങൾ കൂട്ടായ പ്രവർത്തനങ്ങളിൽ ആയിരിക്കും വിജയിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഏകാഗ്രതയും യാഥാർത്ഥ്യബോധവും നിലനിർത്തുക. നിരന്തര പരിശ്രമങ്ങളിലൂടെ മാത്രമേ ഈ ദിവസം വിജയം നേടാനാകൂ. അതേസമയം നിങ്ങളുടെ സ്വയം പരിചരണത്തിനായി ഈ ദിവസം സമയം കണ്ടെത്തുക. ശരീരത്തെ പരിപോഷിപ്പിക്കാനുള്ള മാർഗങ്ങളും സ്വീകരിക്കുക. നിങ്ങളുടെ കുടുംബ ബന്ധം ദൃഢമാക്കുന്നതിനും പിന്തുണ നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും നിങ്ങൾക്ക് ഈ ദിവസം വിനിയോഗിക്കാം. ഭാഗ്യ ചിഹ്നം: ഒരു സ്ഫടിക കല്ല്, ഭാഗ്യ സംഖ്യ - 4, ഭാഗ്യ നിറം - വയലറ്റ്
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ആത്മാർത്ഥമായി ആശയവിനിമയം നടത്തുന്നത് ബന്ധങ്ങൾ നിലനിർത്താനും ബന്ധങ്ങൾ ദൃഢമാക്കാനും നിങ്ങളെ സഹായിക്കും. അതിനാൽ നിങ്ങൾ ഈ ദിവസം കൃത്യമായി ആശയവിനിമയം നടത്തുകയും മനസ്സു തുറന്നു സംസാരിക്കുകയും ചെയ്യുക. അതേസമയം ഈ ദിവസം വരുന്ന പുതിയ അവസരങ്ങൾ നിങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്. എന്നാൽ ആ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്തുക. ആ മാറ്റങ്ങൾ നിങ്ങളുടെ നേട്ടത്തിന് വഴിവയ്ക്കും. മര്യാദയോടെയും നിഷ്പക്ഷമായും ഈ ദിവസം പെരുമാറുക. അതേസമയം നിങ്ങളുടെ മാനസികാരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - സുഗന്ധം പരത്തുന്ന സാധനങ്ങൾ, ഭാഗ്യ സംഖ്യ - 12, ഭാഗ്യ നിറം : പിങ്ക്
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം കുടുംബത്തിന് കൂടുതൽ പിന്തുണ നൽകുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കേണ്ടതുമാണ്. ഇന്ന് പുതിയ ബിസിനസ് സംരംഭങ്ങൾ വിജയിക്കും. മറ്റുള്ളവരോട് സഹാനുഭൂതി നിലനിർത്തുക. നിങ്ങളുടെ തൊഴിൽ മേഖലയിൽ മറ്റുള്ളവരുടെ വികാരങ്ങൾ കൂടി മനസ്സിലാക്കി കൊണ്ട് പ്രവർത്തിക്കുക. ആരോഗ്യ കാര്യത്തിലും ഈ ദിവസം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ വൈദ്യസഹായം തേടാനും മടിക്കേണ്ടതില്ല. നിങ്ങളുടെ കുടുംബബന്ധം പരിപോഷിപ്പിക്കുന്നതിൽ ഈ ദിവസം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. ഭാഗ്യ ചിഹ്നം - ഒരു കഴുകൻ , ഭാഗ്യ സംഖ്യ: 55, ഭാഗ്യ നിറം - കടും ചുവപ്പ്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വിശ്വാസത്തോടുകൂടി നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തേണ്ടതാണ്. ഹൃദയം തുറന്നുള്ള സംഭാഷണങ്ങൾ ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും. ഈ ദിവസം നിങ്ങൾ പുതിയ കാര്യങ്ങൾ കണ്ടു പിടിക്കുകയും നേതൃത്വം നൽകുന്നതിനുള്ള നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്യും. ഇവ രണ്ടും പ്രയോജനപ്പെടുത്തി നിങ്ങൾ മുന്നോട്ടു പോകേണ്ടതാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അതിൽ നിന്ന് മാറി ഒരു മികച്ച മാതൃകയായി നിലകൊള്ളുക. നിങ്ങളുടെ ആത്മാർത്ഥത ഈ ദിവസം മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകും. കൂടാതെ ഇന്ന് പുതിയ സംരംഭത്തിൽ നിങ്ങളുടെ സ്വാധീനം ഏറെ പ്രകടമായിരിക്കും. കലാപരമായ പ്രവർത്തനങ്ങളിലും സൃഷ്ടികളിലും ഈ ദിവസം നിങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാനാകും. ഇത് നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും. ഭാഗ്യ ചിഹ്നം - കൈകൊണ്ട് നെയ്ത പരവതാനി , ഭാഗ്യ സംഖ്യ- 24, ഭാഗ്യ നിറം - നീല
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങൾ വസ്തുനിഷ്ഠമായ കാര്യങ്ങളിലും കൃത്യമായ ആശയവിനിമയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. പരസ്പരം വിശ്വാസം നിലനിർത്താനും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ കാര്യങ്ങളിൽ സ്ഥിരത നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോവുക. അതേസമയം ഈ ദിവസം ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. കൂടാതെ നിങ്ങളുടെ ലക്ഷ്യങ്ങളിൽ അച്ചടക്കവും ഏകാഗ്രതയും നിലനിർത്താൻ ശ്രമിക്കുക. അനാവശ്യമായ പ്രശ്നങ്ങളിൽ ഇടപെടുന്നത് ഈ ദിവസം ഒഴിവാക്കുക. കൂടാതെ സൂക്ഷ്മമായി ആസൂത്രണം ചെയ്തതിനുശേഷം മാത്രം പുതിയ ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെടുക. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ പിന്തുണ ഈ ദിവസം ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം - ഒരു ചന്ദനത്തടി, ഭാഗ്യ സംഖ്യ : 1, ഭാഗ്യ നിറം - ക്രീം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ബന്ധങ്ങളിൽ ഐക്യവും തുല്യതയും നിലനിർത്തിക്കൊണ്ടു മുന്നോട്ടുപോകാം. തൊഴിൽ മേഖലയിൽ ഇന്ന് നിങ്ങളുടെ കൂട്ടായ പ്രവർത്തനവും നയതന്ത്രപരമായ നീക്കങ്ങളും വിജയത്തിന് വഴിവയ്ക്കും. ജോലിസ്ഥലത്ത് സമാധാന അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുക. കാര്യങ്ങൾ മനസ്സിലാക്കി കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക. കൂട്ടായ പ്രവർത്തനം ആയിരിക്കും നിങ്ങളുടെ പുതിയ സംരംഭത്തെ വിജയത്തിലേക്ക് നയിക്കുക. കൂടാതെ ഇന്ന് ജോലി,ആരോഗ്യം, കുടുംബം എന്നിവയിലെല്ലാം ഒരുപോലെ ശ്രദ്ധ നൽകി മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്. ഭാഗ്യ ചിഹ്നം - ഇൻഡോർ പ്ലാൻ്റ്, ഭാഗ്യ സംഖ്യ - 8, ഭാഗ്യ നിറം - തവിട്ട് നിറം
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബന്ധങ്ങളിൽ ഈ ദിവസം വൈകാരികമായ അടുപ്പവും ദൃഢതയും കൈവരും. ഇത് കുടുംബബന്ധങ്ങളിൽ ഒരു നല്ല പരിവർത്തനത്തിനുള്ള സാഹചര്യം ഒരുങ്ങും. കൂടാതെ നിങ്ങളുടെ പുതിയ സംരംഭത്തിൽ, പരിവർത്തനത്തിനും പുനർനിർമ്മാണത്തിനും ഉള്ള സാധ്യതകളുണ്ട്. ഈ ദിവസം നിങ്ങളുടെ ദിനചര്യയിലും മാറ്റങ്ങൾ ഉണ്ടാകാം. എല്ലാ തലത്തിലും നിങ്ങൾക്ക് ഇന്ന് മാറ്റങ്ങൾ അനുഭവപ്പെടും. അടുത്ത സുഹൃത്തുക്കളുമായുള്ള കൂടിച്ചേരൽ ഈ ദിവസം നിങ്ങളുടെ സുഹൃദ്ബന്ധത്തിന്റെ ശക്തി വർദ്ധിപ്പിക്കും. അതേസമയം പരിവർത്തനത്തിന്റെ പ്രയാസകരമായ ചില സമയങ്ങളിൽ നിങ്ങൾ പരസ്പരം പിന്തുണയോടെ മുന്നോട്ടുപോകുന്നതായിരിക്കും ഉചിതം. ഭാഗ്യ ചിഹ്നം - മയിൽപ്പീലി , ഭാഗ്യ സംഖ്യ - 33, ഭാഗ്യ നിറം - വെള്ള
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഈ രാശിക്കാർക്ക് പുതിയ അനുഭവങ്ങളും പുതിയ അവസരങ്ങളും കൈവരും. നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി ഈ ദിവസം മുന്നോട്ടു പോകേണ്ടതാണ്. കൂടാതെ ഈ ദിവസം നിങ്ങൾക്ക് സാഹസിക മനോഭാവവും വന്നുചേരും. ക്രിയാത്മകമായ നിങ്ങളുടെ ചിന്ത പുതിയ സംരംഭത്തിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കും. അതേസമയം ശാരീരിക വ്യായാമങ്ങൾക്ക് നിങ്ങൾ ഇന്ന് കൂടുതൽ പ്രാധാന്യം നൽകുക. മാനസികാരോഗ്യ കാര്യത്തിലും ശ്രദ്ധ നൽകണം. ഈ ദിവസം നിങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യവും പുരോഗതിയും സ്വയം അനുഭവപ്പെടും. ഭാഗ്യ ചിഹ്നം- കുതിരപ്പട, ഭാഗ്യ സംഖ്യ- 9, ഭാഗ്യ നിറം - ചാര നിറം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ബന്ധങ്ങളിൽ സ്ഥിരതയും വിശ്വാസ്യതയും നിലനിർത്തുക. തൊഴിൽ മേഖലയിൽ നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ഇന്ന് മികച്ച ഫലങ്ങൾ നൽകും. കൂടാതെ അനാവശ്യ പ്രശ്നങ്ങളിൽ ഇടപെടുന്നത് നിങ്ങൾ ഈ ദിവസം ഒഴിവാക്കേണ്ടതാണ്. അതേസമയം നിങ്ങളുടെ പുതിയ സംരംഭത്തിനായി നിങ്ങൾ ഈ ദിവസം മികച്ച രീതിയിൽ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ഈ ദിവസം നിങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ പിന്തുണ ആവശ്യമുള്ള സമയമാണ്. ഭാഗ്യ ചിഹ്നം - രത്നം , ഭാഗ്യ സംഖ്യ- 2, ഭാഗ്യ നിറം - പച്ച
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കി കൊണ്ട് ഈ ദിവസം നിങ്ങൾ പ്രണയ ബന്ധങ്ങളിൽ സ്വതന്ത്രമായും മനസ്സ് തുറന്നും ഇടപഴകേണ്ടതാണ്. ഇന്ന് നൂതനമായ ചിന്താഗതിയും ക്രിയാത്മകതയും നിങ്ങൾക്ക് തൊഴിൽപരമായ നേട്ടങ്ങൾക്കുള്ള അവസരങ്ങൾ കൊണ്ടുവരും. നിങ്ങളുടെ നൂതന ആശയങ്ങൾ ഈ ദിവസം ബിസിനസ്സിൽ പ്രവർത്തിക്കും. അതേസമയം നിങ്ങളുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതുണ്ട്. ഈ ദിവസം നിങ്ങളുടെ സമപ്രായക്കാരുമായി സമയം ചെലവഴിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം. ഭാഗ്യ ചിഹ്നം - ഒരു കള്ളിച്ചെടി, ഭാഗ്യ സംഖ്യ - 11, ഭാഗ്യം നിറം - തവിട്ട് നിറം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളിലെ സഹാനുഭൂതിയും അനുകമ്പയും മൂലം നിങ്ങളുടെ പ്രണയ ബന്ധം കൂടുതൽ ശക്തിപ്പെടും. നിങ്ങളിൽ തന്നെ സ്വയം വിശ്വാസം അർപ്പിച്ചുകൊണ്ട് ഈ ദിവസം മുന്നോട്ടു പോകുക. ഓഫീസിലെ അനാവശ്യ പ്രശ്നങ്ങളിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ആശയങ്ങളും ക്രിയാത്മകതയും പുതിയ സംരംഭത്തിൽ പ്രയോജനം ചെയ്യും. കലാപരമായ കാര്യങ്ങൾക്ക് നിങ്ങളുടെ കൂടുതൽ സമയം ചെലവഴിക്കുന്നത് ഉചിതമായി മാറും. അതേസമയം നിങ്ങളുടെ കുടുംബത്തിന് സ്നേഹവും പിന്തുണയും ആവശ്യമുള്ള സമയമാണ് ഇന്ന്. ഭാഗ്യ ചിഹ്നം - തടികൊണ്ടുള്ള മേശ, ഭാഗ്യ സംഖ്യ- 40, ഭാഗ്യ നിറം - ചുവപ്പും വെള്ളയും കലർന്ന നിറം