Daily Horoscope 22nd April| സാമ്പത്തികകാര്യങ്ങളില് ജാഗ്രതയോടെ മുന്നേറുക; ആരോഗ്യത്തില് ശ്രദ്ധവേണം: ഇന്നത്തെ രാശിഫലം അറിയാം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 22ലെ രാശിഫലം അറിയാം.
നിങ്ങളുടെ വിധിയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് നോക്കാം..? ഓരോ രാശിയും അനുസരിച്ച് ഇന്നത്തെ രാശിഫലം അറിയാം. ജീവിതത്തിലെ ഉയര്‍താഴ്ചകളെ എങ്ങനെ നേരിടാമെന്നും ജോതിഷിയായ ചിരാഗ് ധാരുവാല പറയുന്നു. മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താനുമാകും. ഇടവം രാശിക്കാര്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മറക്കരുത്. ഒരു പുതിയ പദ്ധതിയുടെ ഭാഗമാകാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചേക്കാം.
advertisement
കര്‍ക്കിടകം രാശിക്കാര്‍ അവരുടെ ആന്തരിക സ്വഭാവം തിരിച്ചറിഞ്ഞ് ലക്ഷ്യങ്ങളിലേക്ക് നീങ്ങണം. ചിങ്ങരാശിക്കാര്‍ക്ക് ഊര്‍ജസ്വലതയും പോസിറ്റിവിറ്റിയും അനുഭവപ്പെടും. കന്നി രാശിക്കാര്‍ക്ക് ഇന്ന് ജാഗ്രത പാലിക്കുന്നത് ഗുണം ചെയ്യും. തുലാം രാശിയില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. വൃശ്ചിക രാശിക്കാര്‍ അവരുടെ ഉള്ളിലെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ്.
advertisement
ധനുരാശിക്കാര്‍ക്ക് സന്തോഷവും ശാന്തതയും ഉണ്ടായിരിക്കും. മകരം രാശിക്കാര്‍ക്ക് ഈ ദിവസം സംതൃപ്തിയുടെയും പുരോഗതിയുടെയും അടയാളമായി മാറിയേക്കാം. കുംഭ രാശിക്കാര്‍ അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. മീനരാശിക്കാര്‍ക്ക് അവരുടെ ഗ്രഹിക്കാനുള്ള ക്ഷമയും ബോധവും ബന്ധങ്ങളെ ശക്തിപ്പെടുത്തും.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ മികച്ചതായിരിക്കും. അത് നിങ്ങളെ മാനസികമായും ശാരീരികമായും ഉന്മേഷഭരിതരാക്കും. നിങ്ങളുടെ ഹോബികള്‍ പിന്തുടരാനും നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഏര്‍പ്പെടാനുമുള്ള സമയമാണിത്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുകയും അനാവശ്യ ചെലവുകളില്‍ വിട്ടുനില്‍ക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടംബാംഗങ്ങളുമായും സമയം ചെലവഴിക്കുക. അതിനുള്ള പറ്റിയ സമയമാണിത്. ഇത് നിങ്ങളെ മാനസികമായി സന്തോഷിപ്പിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഗുണം ചെയ്യും. ഇത് നിങ്ങളുടെ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയും പുതിയ അവസരങ്ങള്‍ നല്‍കുകയും ചെയ്യും. ഈ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചേക്കാം. അത് ഒരു പോസിറ്റീവ് ദിശയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുക. ഭാഗ്യ നിറം - ഓറഞ്ച് ഭാഗ്യ സംഖ്യ - 4
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് കുടുംബാംഗങ്ങളുമായുള്ള വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ മധുരമുള്ളതാകും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടേക്കാം. പക്ഷേ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ അത് അവഗണിക്കരുത്. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കരുത്. കാരണം തുറന്ന ആശയ വിനിമയം ബന്ധങ്ങളെ ശക്തിപ്പെടുത്തും. മൊത്തത്തില്‍ ആത്മപരിശോധന നടത്താനും സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുള്ള സമയമാണിത്. പുതിയ അവസരങ്ങളെ സ്വാഗതം ചെയ്യുകയും പോസിറ്റിവിറ്റിയോടെ മുന്നോട്ടുപോകുകയും ചെയ്യുക. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. വിജയം നിങ്ങളുടെ വാതില്‍ക്കല്‍ മുട്ടും. ഭാഗ്യ നിറം - വെള്ള ഭാഗ്യ സംഖ്യ - 8
advertisement
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും ഇന്ന് നല്ലൊരു ദിവസമാണ്. ജോലി സ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണവും നിങ്ങളുടെ സഹപ്രവര്‍ത്തകരെ ആകര്‍ഷിക്കും. പുതിയ പദ്ധതികളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. എന്നിരുന്നാലും തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യസ്ഥിതി സാധാരണനിലയിലാകാന്‍ സാധ്യതയുണ്ട്. പക്ഷേ നിങ്ങളെ എപ്പോഴും സജീവമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ധ്യാനവും യോഗയും ചെയ്യുന്നത് മാനസിക സ്ഥിരത നല്‍കും. സമയം ശരിയായി ഉപയോഗിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുക. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന നല്ല സമയമാണിത്. ഭാഗ്യ നിറം -നേവി ബ്ലൂ ഭാഗ്യ സംഖ്യ - 10
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കാര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഇത് വിജയത്തിനുള്ള സമയമാണ്. നിങ്ങള്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള ഫലങ്ങള്‍ ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യുക. ആരോഗ്യത്തിന് ധ്യാനവും യോഗയും ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ചെറിയ സന്തോഷങ്ങളെ അഭിനന്ദിക്കുകയും സ്വയം ഊര്‍ജ്ജസ്വലരാകുകയും ചെയ്യുക. ഈ ദിവസം നിങ്ങള്‍ക്ക് സ്വയം വിശകലനത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കുമുള്ള സമയമാണ്. നിങ്ങളുടെ ആന്തരിക സ്വഭാവം തിരിച്ചറിഞ്ഞ് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. അവസാനം, ഹൃദയശുദ്ധിയോടെ നടത്തുന്ന ശ്രമങ്ങള്‍ എല്ലായ്പ്പോഴും ഫലപ്രദമാണ്. ഭാഗ്യ നിറം - മജന്ത ഭാഗ്യ സംഖ്യ - 3
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയം വര്‍ധിക്കുന്നത് നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തും. അതേസമയം, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പതിവ് വ്യായാമവും സമീകൃത ആഹാരവും പിന്തുടരുക. ഇത് നിങ്ങള്‍ക്ക് ഊര്‍ജം നല്‍കും. മാനസികമായും നിങ്ങള്‍ക്ക് ഇന്ന് ഊര്‍ജവും പോസിറ്റിവിറ്റിയും അനുഭവപ്പെടും. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്താനാകും. നിങ്ങളുടെ പരിമിതികള്‍ തിരിച്ചറിയേണ്ടതും പ്രധാനമാണ്. നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും തരത്തിലുമുള്ള ആശങ്കയുണ്ടെങ്കില്‍ അത് സുഹൃത്തുക്കളുമായി പങ്കിടുക. ഇത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ അവരങ്ങള്‍ ലഭിക്കാനുള്ള സമയമാണ്. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സമയമായി. നിങ്ങളുടെ ഉള്ളിലുള്ള വിശ്വാസം നിലനിര്‍ത്തി മുന്നോട്ടുപോകുക. ഭാഗ്യ നിറം - നീല ഭാഗ്യ സംഖ്യ - 6
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ച നിങ്ങള്‍ ഒരു പഴയ സുഹൃത്തിനെ കാണാനോ ബന്ധപ്പെടാനോ സാധ്യതയുണ്ട്. അത് നിങ്ങളെ ചിരിപ്പിക്കാനും വീണ്ടും സന്തോഷിപ്പിക്കാനും കാരണമാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കും. എന്നാല്‍, നിങ്ങളുടെ ജ്ഞാനവും കഠിനാധ്വാനവും അവയെ എളുപ്പത്തില്‍ മറികടക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. പണകാര്യങ്ങളില്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുക. ജാഗ്രത പാലിക്കുന്നത് ഗുണം ചെയ്യും. ആരോഗ്യത്തിനായി യോഗയിലും ധ്യാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടുന്നതിന് നിങ്ങളുടെ ദിനചര്യകള്‍ മാറ്റേണ്ടി വരും. ഈ സമയത്ത് നിങ്ങള്‍ക്കായി ചെറിയ സമയം എടുത്ത് വിശ്രമിക്കാന്‍ നോക്കുക. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. നിങ്ങള്‍ക്ക് ഉന്മേഷം തോന്നും. നിങ്ങള്‍ എന്ത് ജോലി ചെയ്താലും അത് നിങ്ങളുടെ കഠിനാധ്വാനത്തോടെയും സമര്‍പ്പണത്തോടെയും ചെയ്യുക. ഭാഗ്യ നിറ - പിങ്ക് ഭാഗ്യ സംഖ്യ - 11
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ച നിങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കുന്നതില്‍ വിജയിക്കും. ഇത് നിങ്ങളുടെ കഴിവും ആത്മവിശ്വാസവും വര്‍ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ധ്യാനത്തിലിരിക്കുകയോ പ്രിയപ്പെട്ട പുസ്തകം വായിക്കാനായി എടുക്കുകയോ ചെയ്യുക. നിങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കുക. അത് നിങ്ങളെ ഉന്മേഷഭരിതരാക്കുകയും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. സാമ്പത്തികകാര്യങ്ങളില്‍ ജാഗ്രത വേണം. ചെലവുകള്‍ നിയന്ത്രിക്കുക. സമ്പാദ്യത്തിനായി ഒരു പദ്ധതി തയ്യാറാക്കുക. നിക്ഷേപത്തിന്റെ കാര്യത്തിലായാലും പുതിയ പദ്ധതികള്‍ ആലോചിക്കുന്നതിനായാലും ഇത് പറ്റിയ സമയമാണ്. ഈ സമയം നന്നായി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുക. നിങ്ങളുടെ ദിശാമാര്‍ഗ്ഗം ജീവിതത്തില്‍ പുതിയ സാധ്യതകള്‍ തുറക്കും. ഭാഗ്യ നിറം - ബ്രൗണ്‍ ഭാഗ്യ സംഖ്യ - 2
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുന്നത് ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തും. വൈകാരികമായി നിങ്ങള്‍ക്ക് മാനസിക സന്തുലിതാവസ്ഥ അനുഭവപ്പെടും. എന്നാല്‍, ചിലപ്പോള്‍ അന്തരിക വികാരങ്ങള്‍ പുറത്തുവിടേണ്ടത് ആവശ്യമായി വരും. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് സുഖം തോന്നും. പക്ഷേ, ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഒഴിവാക്കുക. യോഗയും ധ്യാനവും പരിശീലിക്കുന്നത് നിങ്ങളുടെ മാനസിക സമ്മര്‍ദം കുറയ്ക്കും. ഈ ദിവസം ശരിയായി ഉപയോഗിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പിന്തുടരാന്‍ പോസിറ്റീവ് ചിന്തയോടെ പരമാവധി ശ്രമിക്കുക. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. ഭാഗ്യ നിറം - ആകാശ നീല ഭാഗ്യ സംഖ്യ - 11
advertisement
സാജിറ്റെറിയസ് (Sattgiarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ജോലിസ്ഥലത്ത് നിങ്ങളുടെ ആശയങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങള്‍ ഒരു പുതിയ പദ്ധതിയുമായി ഭാഗമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ മടിക്കേണ്ടതില്ല. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും പ്രചോദനവും നിങ്ങളുടെ സഹപ്രവര്‍ത്തകരെ പ്രോത്സിപ്പിക്കും. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. സമീകൃത ആഹാരവും വ്യായാമവും പിന്തുടരുക. നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതും നിങ്ങളുടെ മാനസികാരോഗ്യത്തിന് പ്രധാനമാണ്. നിങ്ങള്‍ കുറച്ച് സമയം ധ്യാനിക്കുകയോ പുതിയൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുക. ഇത് നിങ്ങളുടെ മനസ്സില്‍ ശാന്തതയും സന്തോഷവും നിലനിര്‍ത്തും. പുതിയ എന്തെങ്കിലും പഠിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പോസിറ്റിവിറ്റിയോടും ആത്മവിശ്വാസത്തോടും കൂടി ഈ ദിവസം ചെലവഴിക്കുക. ഭാഗ്യ നിറം - പച്ച ഭാഗ്യ സംഖ്യ - 5
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം നിങ്ങള്‍ക്ക് ഉടനെ ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കരുത്. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങളുടെ വികാരങ്ങള്‍ ആഴമുള്ളതായിരിക്കും. പ്രണയബന്ധങ്ങളില്‍ നിങ്ങള്‍ക്ക് സമര്‍പ്പണവും മനസ്സിലാക്കലും അനുഭവപ്പെടും. നിങ്ങള്‍ പ്രത്യേക വ്യക്തിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ പങ്കിടേണ്ട സമയമാണിത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കുക. സമ്മര്‍ദം കുറയ്ക്കാന്‍ ധ്യാനവും യോഗയും പരിശീലിക്കുക. ഈ ദിവസം നിങ്ങള്‍ക്ക് സംതൃപ്തിയും പുരോഗതിയും നല്‍കും. പോസിറ്റീവ് ചിന്ത നിലനിര്‍ത്തി മുന്നോട്ടുപോകുക. ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ സംഖ്യ - 7
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സ്വപ്നങ്ങളിലേക്ക് ചുവടുവെക്കാന്‍ ഇതാണ് ശരിയായ സമയം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ സ്വയം ശ്രദ്ധിക്കുക. കുറച്ച് വ്യായാമവും ധ്യാനവും നിങ്ങളുടെ സമ്മര്‍ദം കുറയ്ക്കും. നിങ്ങളെ സജീവമായും ഊര്‍ജ്ജസ്വലമായും നിലനിര്‍ത്താന്‍ സമയമെടുക്കുക. ഔദ്യോഗിക കാര്യങ്ങളില്‍ സാധ്യതയുള്ള വെല്ലുവിളികള്‍ ഉയര്‍ന്നുവന്നേക്കാം. നിങ്ങള്‍ക്ക് അവ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സ് തുറന്നിരിക്കുക. പുതിയ സമീപനങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുക. ഈ ദിവസം പോസിറ്റീവായി ഉപയോഗിക്കുക. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക. നിങ്ങളുടെ കഠിനാധ്വാനവും ഉത്സാഹവും വിജയം നേടാന്‍ നിങ്ങളെ സഹായിക്കും. ഭാഗ്യ നിറം - മെറൂണ്‍ ഭാഗ്യ നമ്പര്‍ - 1
advertisement
പിസെസ് (Piscse മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: സഹപ്രവര്‍ത്തകരുമായുള്ള ഏകോപനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. വെല്ലുവിളികള്‍ നേരിടുമ്പോള്‍ ക്ഷമയോടെ ഇരിക്കുക. നിങ്ങളുടെ ഉദ്ദേശങ്ങള്‍ ശക്തമായി നിലനര്‍ത്തുക. കുടുംബജീവിതത്തില്‍ സ്നേഹവും ഐക്യവും ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കുറച്ച് സമയം ചെലവഴിക്കുക. നിങ്ങള്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. നിങ്ങളുടെ സംവേദനക്ഷമതയും മനസ്സിലാക്കലും ബന്ധത്തെ ശക്തിപ്പെടുത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധവേണം. സമ്മര്‍ദം കുറയ്ക്കാന്‍ ധ്യാനിക്കുകയോ യോഗ ചെയ്യുകയോ ചെയ്യുക. മാനസികാരോഗ്യം പ്രധാനമാണ്. ഇന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനും ആശയവിനിമയം നടത്താനും പുതിയ ആശയങ്ങള്‍ നേടാനുമുള്ള അവസരമാണ്. നിങ്ങളുടെ ഉള്ളിലെ സ്വത്വത്തെ ശ്രദ്ധിച്ച് മുന്നോട്ടുപോകുക. ഭാഗ്യ നിറം - ചുവപ്പ് ഭാഗ്യ നമ്പര്‍ - 12