ദക്ഷിണ ഗുരുവായൂരെന്ന് അറിയപ്പെടുന്ന പറവൂർ കണ്ണൻകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
ക്ഷേത്രത്തിൽ തൊട്ടിൽ സമർപ്പണം നടത്തിയാൽ സന്താന ഭാഗ്യം ഉണ്ടാവുമെന്നാണ് ഭക്ത ജനങ്ങളുടെ വിശ്വാസം. കൂടാതെ വിവാഹ തടസങ്ങൾ മാറാനും കുടുംബ ഐശ്വര്യത്തിനും പതിവായുള്ള ക്ഷേത്ര ദർശനം സഹായിക്കുമെന്നും വിശ്വാസമുണ്ട്.
പറവൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് കണ്ണൻകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഏകദേശം 600 വർഷത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ഈ ക്ഷേത്രം ദക്ഷിണ ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിലെ ചില ആചാരങ്ങളുടെ തുടക്കവും ഐതിഹ്യവും കുട്ടികൾ ഇല്ലാത്ത ഒരു ബ്രാഹ്മണ സ്ത്രീ ക്ഷേത്രത്തിൽ വന്ന് വെണ്ണക്കണ്ണനായ ഭഗവാൻ്റെ മുന്നിൽ നിന്ന് കരഞ്ഞു പ്രാർത്ഥിച്ചതിനെ തുടർന്ന് അധികം വൈകാതെ അമ്മയാകാൻ ഉള്ള അവരുടെ ആഗ്രഹം സഫലമായി എന്ന് പറയപ്പെടുന്നു. അന്നുമുതൽ ഒരു കുട്ടിക്ക് വേണ്ടിയുള്ള തങ്ങളുടെ പ്രാർത്ഥന ഭഗവാൻ കേൾക്കുമെന്ന് പ്രതീക്ഷിക്കുന്ന ദമ്പതിമാരുടെ തീർത്ഥാടന കേന്ദ്രമായി ഈ ക്ഷേത്രം മാറി.
ക്ഷേത്രത്തിൽ തൊട്ടിൽ സമർപ്പണം നടത്തിയാൽ സന്താന ഭാഗ്യം ഉണ്ടാവുമെന്നാണ് ഭക്ത ജനങ്ങളുടെ വിശ്വാസം. കൂടാതെ വിവാഹ തടസങ്ങൾ മാറാനും കുടുംബ ഐശ്വര്യത്തിനും പതിവായുള്ള ക്ഷേത്ര ദർശനം സഹായിക്കുമെന്നും വിശ്വാസമുണ്ട്. നിത്യേന അഞ്ചു പൂജകളും മൂന്ന് ശിവേലികളുമുള്ള ഈ ക്ഷേത്രത്തിൽ സ്വർണ കൊടിമരം ആണുള്ളത്. വൃത്താകൃതിയിൽ ആണ് ഇവിടുത്തെ ശ്രീകോവിൽ. നാല് തൃകൈകളോട് കൂടിയ ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മകര മാസത്തിൽ ആണ് ആഘോഷിച്ചു വരുന്നത്. തിരുവോണനാളിൽ ആറാട്ട് വരുന്ന രീതിയിലാണ് ആറാട്ട് നടക്കുക. ഉത്സവത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഉണ്ടാവാറുണ്ട്.
advertisement
ഉത്സവത്തിൻ്റെ ഒമ്പതാം ദിവസം ആയ വലിയ വിളക്ക് ദിവസം 7 ഗജവീരന്മാർ എഴുന്നള്ളുന്ന കാഴ്ചശീവേലി വളരെ പ്രസിദ്ധമാണ്. അന്ന് പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന ഗംഭീര പഞ്ചാരിമേളം, നാദസ്വരം, പാണ്ടീമേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെയുള്ള കാഴ്ചശീവേലിക്ക് 1000 കണക്കിന് ജനങ്ങൾ സാക്ഷിയാവുന്നു. ആറാട്ട് ദിവസം ക്ഷേത്രത്തിൽ നടക്കുന്ന ആറാട്ട് സദ്യ വളരെ വിശിഷ്ടമാണ്. അഷ്ടമി രോഹിണി വളരെ വിപുലമായ രീതിയിൽ തന്നെ ഇവിടെ ആഘോഷിക്കുന്നു. ഈ ക്ഷേത്രത്തിലെ ഉപദേവതകൾ ഗണപതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ് എന്നിവയാണ്. പാൽപായസം, തിരുവോണ ഊട്ട്, കദളിപ്പഴം, തൊട്ടിൽ കെട്ടൽ, ബാല ഊട്ട് മുതലായവ ഇവിടുത്തെ പ്രധാന വഴിപാടാണ്. പറവൂർ ടൗണിൽ നിന്ന് ഏകദേശം 1 കി.മീ. ദൂരെയാണ് കണ്ണൻകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 30, 2026 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ദക്ഷിണ ഗുരുവായൂരെന്ന് അറിയപ്പെടുന്ന പറവൂർ കണ്ണൻകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം









