ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ
8,324 രൂപയുടെ ചെക്ക് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലികിനെ ഏല്‍പ്പിച്ചത്. റിപ്പോർട്ട്/ചിത്രങ്ങൾ: സി വി അനുമോദ്
News18 Malayalam | April 17, 2020, 12:11 AM IST
1/ 5
മാസ്ക് നിർമിച്ചതിന് പ്രതിഫലമായി നൽകിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മലപ്പുറത്തെ അതിഥി തൊഴിലാളികൾ. ബിഹാര്‍ സ്വദേശികളായ ഇസ്ഫഫീല്‍, കിസ്മത്, കാസിം, സാക്കിര്‍, ഇജാജുല്‍ എന്നിവരാണ് തങ്ങളുടെ വേതനം മലപ്പുറം കളക്ടർ ജാഫർ മാലിക്കിന് കൈമാറിയത്.
2/ 5
പെരിന്തല്‍മണ്ണയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ വേങ്ങൂരില്‍ കുട്ടികള്‍ക്കുള്ള കിടക്കകള്‍ നിര്‍മിക്കുന്ന കമ്പനിയിൽ ആണ് ഇവർ ജോലി ചെയ്യുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ ഇവർ താമസ്ഥലത്ത് തന്നെ തുടര്‍ന്നു.
3/ 5
ജില്ലയിലടക്കം മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ കമ്പനി ഉടമ കെ .വി ഉസ്മാന്‍ ഇവരുടെ സഹായത്താല്‍ മാസ്‌കുകള്‍ നിര്‍മിച്ച് പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാമൂഹിക അടുക്കളകളിലും സൗജന്യമായി വിതരണം ചെയ്തു. ഈ ജോലിയുടെ വേതനമായി ഉസ്മാൻ നൽകിയ തുക ആണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
4/ 5
8,324 രൂപയുടെ ചെക്ക് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ലാ കലക്ടർ ജാഫര്‍ മാലികിനെ ഏല്‍പ്പിച്ചത്. ഈ തുക സർക്കാരിന് നൽകണം എന്ന് ഇവർ പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടത് ഉസ്മാൻ ആണ്. നമ്മുടെ അതിഥി തൊഴിലാളികളുടെ മനസിന്റെ നന്മ മഹത്തരമാണന്നും അവരുടെ എന്താവശ്യങ്ങളും ജില്ലാ ഭരണകൂടത്തിനെ അറിയിക്കാമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അവരെ അഭിവാദ്യം ചെയ്യുന്നതായും കലക്ടര്‍ പറഞ്ഞു.
5/ 5
ഈ സമയത്ത് നാട്ടില്‍ പോകാന്‍ ആഗ്രഹമുണ്ടോയെന്ന് കലക്ടര്‍ ചോദിച്ചപ്പോള്‍ ഉടന്‍ പോകുന്നില്ലെന്നും തങ്ങള്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭിക്കുന്നുണ്ടെന്നും സന്തോഷവാന്മാരാണെന്നുമായിരുന്നു അതിഥി തൊഴിലാളികളുടെ മറുപടി.