Sunscreen: അലർജി മുതൽ സ്തനാർബുദം വരെ; സ്ഥിരമായി സൺസ്‌ക്രീൻ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!
- Published by:Sarika N
- news18-malayalam
Last Updated:
ചർമ്മത്തിന് അനുയോജ്യമായ സൺസ്‌ക്രീൻ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്
സൺസ്ക്രീൻ (Sunscreen) ഉപയോഗം എപ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. മാർക്കറ്റിൽ പല കമ്പനികളുടെയും സൺസ്‌ക്രീനുകൾ സുലഭമാണ്. പല തരത്തിൽ പല നിറത്തിൽ പല വിലയിൽ ഇവ നമ്മുടെ കൈകളിൽ എത്തുന്നു. വെയിലത്ത് പുറത്തുപോകുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കാൻ ഡോക്ടർമാരെ വരെ നിർദ്ദേശിക്കാറുണ്ട് അല്ലെ? എന്നാൽ ഇവയുടെ ഗുണങ്ങൾക്ക് പുറമേ എല്ലാ സൺസ്‌ക്രീനുകളും സുരക്ഷിതമാണെന്നത് തോന്നുണ്ടോ? നമ്മുക്ക് പരിശോധിക്കാം.
advertisement
കഴിഞ്ഞ കുറച്ച് നാളുകളിലായി പലരും സൺസ്‌ക്രീനിന്റെ പാർശ്വഫലങ്ങൾ അന്വേഷിക്കാറുണ്ട്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, ടെട്രാസൈക്ലിനുകൾ, ഫിനോത്തിയാസൈനുകൾ, സൾഫ മരുന്നുകൾ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയ സൺസ്‌ക്രീനുകൾ ദോഷകരവും നിങ്ങളുടെ ചർമ്മത്തിന് അപകടകരവുമാകാം. തൽഫലമായി, നിങ്ങളുടെ സൺസ്‌ക്രീനിലേക്ക് എന്താണ് പോകുന്നതെന്നും അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട സൺസ്‌ക്രീനിന്റെ 5 പാർശ്വഫലങ്ങൾ ഇതാ.
advertisement
സൺസ്‌ക്രീനുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചർമ്മത്തിൽ ചുവപ്പ്, വീക്കം, പ്രകോപനം, ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും. ചില ആളുകളിൽ ഇവ കടുത്ത അലർജിക്ക് കാരണമാകുന്നു അതിൽ ചുണങ്ങു, തീവ്രമായ ചൊറിച്ചിൽ എന്നിവ ഉൾപ്പെടുന്നു. സൺസ്‌ക്രീനുകളിൽ കാണപ്പെടുന്ന സുഗന്ധദ്രവ്യങ്ങൾ, പ്രിസർവേറ്റീവുകൾ തുടങ്ങിയ രാസവസ്തുക്കളാണ് ഈ അലർജിക്ക് പിന്നിൽ.
advertisement
നിങ്ങളുടേത് മുഖക്കുരു വരാൻ സാധ്യത കൂടുതലുള്ള ചർമ്മമാണെങ്കിൽ, സൺസ്‌ക്രീനിലെ ചില രാസവസ്തുക്കൾ ഈ അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം. കോമഡോജെനിക് അല്ലാത്തതും എണ്ണമയമില്ലാത്തതുമായ സൺസ്‌ക്രീനുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ സൺസ്‌ക്രീൻ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ശരീരത്തിൽ പുരട്ടുന്ന സൺസ്‌ക്രീനുകൾ മുഖത്ത് ഉപയോഗിക്കാൻ പാടില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
advertisement
advertisement
സൺസ്‌ക്രീനിലെ രാസവസ്തുക്കൾ സ്തനാർബുദ കോശങ്ങളിൽ ഈസ്ട്രജനിക് ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. ചില സൺസ്‌ക്രീനുകൾ രക്തത്തിലെ ഈസ്ട്രജന്റെ അളവിനെ ബാധിച്ചേക്കാം. കുട്ടികളുടെ ചർമ്മം ഇവ വേഗത്തിൽ ആഗിരണം ചെയ്യുന്നതിനാൽ കെമിക്കൽ സൺസ്‌ക്രീനുകൾ ഉപയോഗിക്കരുത്. സൺസ്‌ക്രീൻ കാൻസറിന് കാരണമാകുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെയും ലഭ്യമല്ല. ഇതിന്മേലുള്ള പഠനങ്ങൾ നടന്നു വരികയാണ്.