അമിതമായി മുടി കൊഴിയുന്നുണ്ടോ? നെല്ലിക്ക ഉപയോ​ഗിച്ചാൽ മതി തഴച്ചു വളരും

Last Updated:
മുടി വളരാൻ നെല്ലിക്ക കഴിയ്ക്കുന്നതും പുരട്ടുന്നതുമെല്ലാം നല്ലതാണ്
1/5
 സ്ത്രീകളിൽ പ്രധാനമായി കണ്ടുവരുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. ലൈഫ് സ്റ്റൈലിൽ വരുന്ന മാറ്റങ്ങൾ, വൈറ്റമിനുകളുടെ അഭാവം ഇവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകുന്നുവെന്നാണ് ആരോ​ഗ്യവിദ​ഗ്‌ദർ പറയുന്നത്. പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരിലും മുടി കൊഴിച്ചിൽ കണ്ടു വരുന്നുണ്ട്.

advertisement
2/5
 അനിയന്ത്രിതമായി കണ്ടുവരുന്ന മുടികൊഴിച്ചിൽ അകറ്റാൻ ചില ആഹാരങ്ങൾ ഏറെ സഹായിക്കും. ഇതിൽ ഒന്നാണ് നെല്ലിക്ക. മുടി വളരാൻ നെല്ലിക്ക കഴിയ്ക്കുന്നതും പുരട്ടുന്നതുമെല്ലാം നല്ലതാണ്.

3/5
 പോഷക​ഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളതും നെല്ലിക്കയിലാണ്. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോ​ഗിച്ചുവരുന്നുണ്ട്. ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കുമെന്നാണ് പഴമക്കാർ പറയുന്നത്.

4/5
 തലമുടിയുടെ വളർച്ചയ്ക്ക് നെല്ലിക്ക വെള്ളം ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇതിനായി, ഒരു ലിറ്റർ വെള്ളത്തിൽ നെല്ലിക്ക അരിഞ്ഞ് ഇടുക, ഇതിന് ശേഷം വെള്ളം തിളപ്പിക്കണം. തിളച്ച വെള്ളം തണുപ്പിച്ചതിന് ശേഷം നെല്ലിക്ക കഷ്ണങ്ങൾ മാറ്റുക. ശേഷം, നെല്ലിക്ക വെള്ളം ഹെയർവാഷായി ഉപയോ​ഗിക്കാം.

5/5
 ഇതുപയോ​ഗിക്കുന്നതിനും പ്രത്യേകിച്ച് രീതിയുണ്ട്. മുടി ഷാംപൂ കണ്ടീഷനിം​ഗ് ചെയ്തതിന് ശേഷം തലമുടിയിൽ നെല്ലിക്ക വെള്ളം ഒഴിച്ച് തലയിൽ നന്നായി മസാജ് ചെയ്യുക. 30 മിനിറ്റ് വച്ചതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ തല കുളിക്കാം. നെല്ലിക്ക വെള്ളം ഉപയോ​ഗിച്ച് 48 മണിക്കൂർ വരെ മറ്റൊന്നും മുടിയിൽ ഉപയോ​ഗികരുത്. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ നിർത്തി, വളരുന്നതിനും സഹായിക്കുമെന്നാണ് വിദ​ഗ്‌ദർ അഭിപ്രായപ്പെടുന്നത്.

ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement