Eggs | മുട്ട കഴിച്ചാൽ മരണം അകലെ നിൽക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലെങ്കിൽ, ശ്രദ്ധിക്കൂ; പുതിയ കണ്ടെത്തൽ

Last Updated:
പോഷകങ്ങളുടെ നിറകുടമായ മുട്ട, മനുഷ്യരുടെ ആയുസിന്റെ നീളം കൂട്ടാൻ സഹായകമാകുമോ? പുതിയ പഠനം
1/6
പോഷകാഹാരം എന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ തെളിയുക പുഴുങ്ങിയ മുട്ടയുടെ (boiled eggs) ചിത്രമാകും. പ്രത്യേകിച്ചും കൊച്ചുകുട്ടികളെ മുട്ട കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ട്രെൻഡ് തന്നെ നമ്മുടെ നാട്ടിലുണ്ട്. പച്ചക്കറിയും പഴവർഗങ്ങളും കഴിക്കുന്നവർ ഇതിൽ ഉൾപ്പെടില്ല എങ്കിലും. പോഷകങ്ങളുടെ നിറകുടമാണ് മുട്ട. ഉയർന്ന ജൈവ മൂല്യമുള്ള പ്രോട്ടീൻ, വൈറ്റമിൻ ബി, ഫോളേറ്റ്, അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, മിനറലുകൾ തുടങ്ങിയ ഗുണങ്ങൾ ഇതിൽ നിന്നും ലഭിക്കും. മുതിർന്നവരുടെ കാര്യമെടുത്താൽ, പ്രോട്ടീൻ ലഭ്യമാക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം കൂടിയാണിത്. മുട്ട കാരണം മരണം അകന്നു മാറും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? പുതിയ ചില കണ്ടെത്തലുകൾ വെളിച്ചം വീശുന്നത് ഇവിടേയ്ക്കാണ്
പോഷകാഹാരം എന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ തെളിയുക പുഴുങ്ങിയ മുട്ടയുടെ (boiled eggs) ചിത്രമാകും. പ്രത്യേകിച്ചും കൊച്ചുകുട്ടികളെ മുട്ട (egg) കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ട്രെൻഡ് തന്നെ നമ്മുടെ നാട്ടിലുണ്ട്. പച്ചക്കറിയും പഴവർഗങ്ങളും കഴിക്കുന്നവർ ഇതിൽ ഉൾപ്പെടില്ല എങ്കിലും. പോഷകങ്ങളുടെ നിറകുടമാണ് മുട്ട. ഉയർന്ന ജൈവ മൂല്യമുള്ള പ്രോട്ടീൻ, വൈറ്റമിൻ ബി, ഫോളേറ്റ്, അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, മിനറലുകൾ തുടങ്ങിയ ഗുണങ്ങൾ ഇതിൽ നിന്നും ലഭിക്കും. മുതിർന്നവരുടെ കാര്യമെടുത്താൽ, പ്രോട്ടീൻ ലഭ്യമാക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം കൂടിയാണിത്. മുട്ട കാരണം മരണം അകന്നു മാറും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? പുതിയ ചില കണ്ടെത്തലുകൾ വെളിച്ചം വീശുന്നത് ഇവിടേയ്ക്കാണ്
advertisement
2/6
പൊരിച്ച മുട്ടയോ, എണ്ണയും വെണ്ണയും ചേർത്ത് തയാർ ചെയ്ത മറ്റേതെങ്കിലും രൂപത്തിലെ മുട്ടയോ അധികം കഴിക്കുന്നത് പലരും പ്രോത്സാഹിപ്പിക്കാറില്ല എങ്കിലും, പുഴുങ്ങിയ മുട്ട ഇവയിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ പറയുന്നത് കുട്ടികളുടെ അല്ല, മുതിർന്നവരുടെ കാര്യമാണ്. പ്രായാധിക്യം മൂലം ശാരീരികവും സെൻസറി പ്രവർത്തനങ്ങൾ കുറഞ്ഞതുമായ മുതിർന്നവർക്ക് മുട്ടയിൽ നിന്നും ലഭിക്കുന്ന പ്രോട്ടീൻ ഒരു വലിയ പോഷകമാണ്. ഇനി മൊണാഷ് യൂണിവേഴ്സിറ്റി (Monash University) നടത്തിയ പഠനം പരിശോധിക്കാം (തുടർന്ന് വായിക്കുക)

3/6
പോഷകത്തിന്റെയും ഹൃദയാരോഗ്യത്തിന്റെയും വിഷയത്തിൽ മുട്ടയുടെ സ്വാധീനം വർഷങ്ങളായുള്ള തർക്ക വിഷയമാണ്. എന്നാൽ മൊണാഷ് സർവകലാശാലയുടെ ഏറ്റവും പുതിയ ഗവേഷണ പഠനം അനുസരിച്ച്, സ്ഥിരമായി മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നു, പ്രത്യേകിച്ചും പ്രായം കൂടിയ മുതിർന്നവരിൽ. മൊണാഷ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിനിൽ പി.എച്ച്.ഡി. ചെയ്യുന്ന ലെക്ച്ചറർ ഹോളി വൈൽഡ് മുട്ടയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം വിശദീകരിക്കുന്നു

4/6
ആസ്പ്രീ ലോഞ്ചിട്യൂഡിനൽ സ്റ്റഡി ഓഫ് ഓൾഡർ പേഴ്സൺസിന്റെ ആഭിമുഖ്യത്തിൽ ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, 70 വയസിനോ അതിന് മുകളിലോ പ്രായമുള്ള 8756 മുതിർന്നവരിൽ നടത്തിയ പഠനത്തിൽ നിന്നുള്ള റിപ്പോർട്ട് ആണിത്. ഒരാഴ്ചയിൽ എപ്പോഴെല്ലാം, എത്ര മുട്ട വീതം കഴിച്ചു എന്ന് ഇവർ നൽകിയ വിവരപ്രകാരമാണ് പഠനം നടത്തിയത്. പ്രായം കൂടിയ മുതിർന്നവരിൽ ആഴ്ചയിൽ ഒന്ന് മുതൽ ആറു തവണ വരെ മുട്ട കഴിച്ചവരിൽ ഏതെങ്കിലും കാരണം കൊണ്ടുള്ള മരണത്തിനുള്ള സാധ്യത 15% കുറവെന്ന് കണ്ടെത്തി

5/6
ഇവരിൽ ഹൃദ്രോഗസംബന്ധിയായ കാരണങ്ങൾ മൂലമുള്ള മരണത്തിന്റെ റിസ്ക്ക്, വല്ലപ്പോഴും മുട്ട കഴിക്കുന്നവരെ, അല്ലെങ്കിൽ മുട്ട കഴിക്കാതെ ഇരിക്കുന്നവരേക്കാൾ 29% കുറവെന്നും കണ്ടെത്തി. പ്രായംചെന്നവരിൽ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനത്തിലും, മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വിലയിരുത്തപ്പെട്ടു. മിതമായതോ ഉയർന്ന നിലവാരമുള്ളതോ ആയ ഭക്ഷണക്രമം പാലിക്കുന്നവരിൽ ഹൃദയസംബന്ധിയായ കാരണങ്ങൾ കൊണ്ടുള്ള മരണത്തിന്റെ സാധ്യത 33 മുതൽ 44 ശതമാനം വരെ കുറവെന്ന് കണ്ടെത്തി. ഉയർന്ന നിലവാരമുള്ള ഭക്ഷണക്രമത്തോടൊപ്പം മുട്ട കൂടി കഴിക്കുന്നത്, ഹൃദയാരോഗ്യത്തിനും ദീർഘായുസ്സിനും കാരണമായേക്കും

6/6
സാധാരണ കൊളസ്‌ട്രോൾ നിരക്കുള്ളവർ ആഴ്ചയിൽ ഏഴിൽ കൂടുതൽ മുട്ട കഴിക്കരുത് എന്ന് ഓസ്‌ട്രേലിയൻ ഡയറ്ററി ഗൈഡ്‌ലൈൻസും അമേരിക്കൻ ഹാർട്ട് അസോസിയേഷനും നിർദേശിക്കുന്നു. എന്നാൽ ഉയർന്ന കൊളസ്‌ട്രോൾ ഉള്ള വ്യക്തികൾ മുട്ട കഴിക്കുന്നത് സംബന്ധിച്ച തർക്കം ഇപ്പോഴും തുടരുകയാണ്. എന്നാൽ, ഇവരിലും ആഴ്ചതോറും മുട്ട കഴിക്കുന്നത് മൂലം ഹൃദ്രോഗ സംബന്ധിയായ മരണനിരക്ക് 27% കുറവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഉയർന്ന കൊളസ്ട്രോളോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം മുട്ട കഴിക്കാൻ തീരുമാനിക്കുക

മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ

  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement