advertisement

ശ്രീലങ്കൻ ഗായിക ജിഞ്ചർ മലയാളത്തിൽ; സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'പിൻവാതിൽ' റിലീസിന്

Last Updated:

വർഷങ്ങൾക്കു മുമ്പ് ജെ.സി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച 'കരിമ്പന'യുടെ ഷൂട്ടിംഗ് നടന്ന പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്

പിൻവാതിൽ
പിൻവാതിൽ
കാർട്ടൂണിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പിൻവാതിൽ'. കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം മാർച്ച് 6ന് തിയേറ്ററുകളിൽ എത്തും. പുതുമുഖം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്.
പഞ്ചവടി പാലം, സന്ദേശം, ലാൽ സലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ നിന്നും ഒരുങ്ങുന്ന സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രമായിരിക്കും 'പിൻവാതിൽ'. വർഷങ്ങൾക്കു മുമ്പ് ജെ.സി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ജയൻ, ഐ.വി. ശശി ചിത്രം 'കരിമ്പന'യുടെ ഷൂട്ടിംഗ് നടന്ന പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
advertisement
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ അതിശ്വ മോഹൻ (രഘുറാം ഫെയിം), ഗോപൻ, കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, പി.എൽ ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബ്രാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റ ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ സുപ്രസിദ്ധ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
advertisement
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി. ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.
കളറിസ്റ്റ്: ലിജു പ്രഭാകർ, മേക്കപ്പ്: ജയമോഹൻ, കോസ്റ്റ്യൂംസ്: സുജിത്ത്, ചീഫ് അസോസിയേറ്റ്: വിജയൻ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ: ശ്യാം, ഡിജിറ്റൽ മാർക്കറ്റിംഗ് ബി.സി ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഒ.: പി. ശിവപ്രസാദ്, ഡിസൈൻസ്: ദിലീപ്‌ദാസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്രീലങ്കൻ ഗായിക ജിഞ്ചർ മലയാളത്തിൽ; സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'പിൻവാതിൽ' റിലീസിന്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement