advertisement

തിരുവനന്തപുരത്ത് സ്വയം ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവും മരിച്ചു

Last Updated:

ഭര്‍ത്താവ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ ദിവസമാണ് ഭാര്യ സ്വയം ചിതയൊരുക്കി തീകൊളുത്തി മരിച്ചത്

Rapid Read
നളിനകുമാരി
നളിനകുമാരി
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവും മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി തിരുമംഗലം അരുണ്‍ കോട്ടേജില്‍ കെഎസ്ആര്‍ടിസി റിട്ട. എടിഒ കെ ക്രിസ്തുദാസ് (77) ആണ് മരിച്ചത്. ഭര്‍ത്താവ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ ദിവസമാണ് ഭാര്യ ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഭാര്യ പി നളിനകുമാരിയുടെ (65) അന്ത്യം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ്, വീടിനുപിന്നിലായി വിറകുകള്‍ കൂട്ടി മണ്ണെണ്ണ ഒഴിച്ചു നളിന കുമാരി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. നളിന കുമാരിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു.
പക്ഷാഘാതമുണ്ടായ ക്രിസ്തുദാസ് ഏതാനും വര്‍ഷങ്ങളായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം.
advertisement
Summary: In a heartbreaking turn of events in Neyyattinkara, Thiruvananthapuram, a retired KSRTC official has passed away just a day after his wife ended her life. K. Christudas (77), a retired Assistant Transport Officer (ATO) from Vlangamuri, had been bedridden for several years following a stroke. Distressed by her husband's deteriorating health and prolonged suffering, his wife, P. Nalinakumari (65), took the extreme step of ending her life on Monday morning. She reportedly doused herself in kerosene and set herself on fire using a pile of firewood behind their house.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് സ്വയം ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവും മരിച്ചു
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement