Jackfruit Seeds: ചക്ക സീസൺ അല്ലെ..ചക്കക്കുരു കളയേണ്ട; ഗുണങ്ങൾ പലതുണ്ട്!!
- Published by:Sarika N
- news18-malayalam
Last Updated:
ചക്കക്കുരുവിലുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു ഇതുവഴി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും
വീണ്ടും ഒരു ചക്ക കാലം (Jackfruit) കൂടെ എത്തിയിരിക്കുകയാണ്. ചക്ക ഇഷ്ടമില്ലാത്ത മലയാളികൾ വിരളമായിരിക്കും. ചക്കപോലെ തന്നെ മലയാളികളുടെ ഇഷ്ട വിഭവമാണ് ചക്കക്കുരുവും (Jackfruit Seed). കറിവെച്ചും, വറുത്തും, പഴുപ്പിച്ചും ഒക്കെ പലതരത്തിലാണ് നമ്മള്‍ ചക്ക കഴിക്കുന്നത് അല്ലെ. നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ചക്ക കഴിച്ച് ഇതിന്റെ കുരുവും പലവിധത്തില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഉള്ളിലെ മധുരമാർന്ന പഴം മാത്രമല്ല, ഇതിൻ്റെ കുരുവും പോഷക സമൃദ്ധമാണ് എന്ന കാര്യം എല്ലാവർക്കുമറിയാം. സത്യത്തിൽ പഴത്തേക്കാൾ എത്രയോ ഇരട്ടി പോഷകങ്ങളാണ് ചക്കക്കുരുവിൽ ഒളിഞ്ഞിരിക്കുന്നത്. ഇവയിൽ തയാമിൻ, റൈബോഫ്ലേവിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കണ്ണിനും ചർമത്തിനും മുടിക്കുമെല്ലാം നൽകുന്ന ഗുണങ്ങൾ ഒട്ടും ചെറുതല്ല. സിങ്ക്, അയൺ കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ നിന്ന് നിങ്ങൾക്ക് കണ്ടെത്താനാവും.
advertisement
ചക്കക്കുരുവിൽ ആന്റി മൈക്രോബയൽ ഫലങ്ങളുള്ള സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളുമായി പോരാടി ശരീരത്തിലെ മലിനീകരണം തടയാൻ സഹായിക്കുന്നു. ദഹനനാളത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനായി പരമ്പരാഗത ചികിത്സാ വൈദ്യങ്ങളിലും ഇതേപ്പറ്റി ശുപാർശ ചെയ്യുന്നുണ്ട്. ചർമ്മരോഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ചക്കക്കുരു. രോഗങ്ങളെ അകറ്റി നിർത്തി കൊണ്ട് ചർമ്മത്തിൽ എല്ലായ്പ്പോഴും ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ സംരക്ഷിച്ചു നിർത്തുന്ന എല്ലാ പോഷകങ്ങളും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ എ ആരോഗ്യമുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും പെട്ടെന്ന് മുടി പൊട്ടിപ്പോകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
advertisement
ചക്കക്കുരുവിൽ പ്രോട്ടീനുകളും മറ്റ് മൈക്രോ ന്യൂട്രിയന്റുകളും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ മസ്തിഷ്ക പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് മാനസിക നിലയെ ശാന്തമാക്കുവാൻ സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചക്കക്കുരു ദഹനം മെച്ചപ്പെടുത്തുന്നു. ചക്കക്കുരുവിലുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലോവനീത ബാത്ര പറഞ്ഞു. ഇവയ്ക്ക് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
advertisement
ചക്കക്കുരു മെറ്റബോളിസം വര്‍ധിപ്പിക്കും. ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് നല്ലൊരു ഊര്‍ജസ്രോതസ് കൂടിയാണ്. ഇവയില്‍ ബി-കോംപ്ലക്‌സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസത്ത സഹായിക്കുന്നു.ചക്കക്കുരു അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കും. അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യത്തിന് പുറമെ മറ്റ് നിരവധി പോഷകങ്ങളും ആവശ്യമാണ്. മഗ്നീഷ്യം അതിലൊന്നാണ്. ചക്കക്കുരുവില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
advertisement
ചക്കക്കുരു വിളര്‍ച്ച തടയുന്നു. രക്തക്കുറവ് അല്ലെങ്കില്‍ വിളര്‍ച്ച എന്നത് പലരും, പ്രത്യേകിച്ച് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ്. ചക്കക്കുരു ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കും. അതേസമയം ചക്കക്കുരു പച്ചയ്ക്ക് കഴിക്കരുതെന്നും പോഷകാഹാരവിദഗ്ധര്‍ പറയുന്നുണ്ട്. ചക്കക്കുരു കഴിക്കുന്നത് വഴി നിങ്ങളുടെ ദൈനംദിന പോഷകാഹാര ഘടനയിലെ അയണിൻ്റെ അളവിൽ ഉത്തേജനം നൽകാൻ കഴിയും. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഉറവിടമാണ് അയൺ. ശരീരത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിക്കുന്നത് വിളർച്ചയേയും രക്തസംബന്ധമായ മറ്റ് വൈകല്യങ്ങളുടേയും സാധ്യത കുറയ്ക്കുന്നു. അയൺ നിങ്ങളുടെ തലച്ചോറിനെയും ഹൃദയത്തെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.