advertisement

വേടന്റെ ഗാനവുമായി എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്; സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ഇടതുനേതാക്കൾ

Last Updated:

‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ റാപ്പർ വേടൻ ആണ്

News18
News18
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ട് എൽഡിഎഫ് തങ്ങളുടെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറക്കി. ‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ റാപ്പർ വേടൻ ആണ്. റാപ്പ് സംഗീതത്തിലൂടെ യുവാക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എൽഡിഎഫ് ഇത്തരമൊരു പരീക്ഷണം നടത്തിയിരിക്കുന്നത്.
'കാത്തിരുന്ന കാലമേ...' എന്ന് തുടങ്ങുന്ന ഗാനത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങളായി അവകാശപ്പെടുന്ന പദ്ധതികളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വേടൻ തന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഗാനത്തിൽ, 'ഒരുവിരൽ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. 'അറിവുള്ള കരം അധികാരപേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ' തുടങ്ങിയ വരികളിലൂടെ ഭരണത്തുടർച്ചയുടെ ആവശ്യകതയാണ് ഗാനം മുന്നോട്ടുവെക്കുന്നത്. 2021-ൽ സിത്താര കൃഷ്ണകുമാർ ആലപിച്ച 'അന്തിവിണ്ണിൽ അമ്പിളിക്കല' എന്ന ഗാനമായിരുന്നു എൽഡിഎഫ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്.
advertisement
വേടനെ ഗാനത്തിനായി തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപ് ലഹരിക്കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും വേടൻ അറസ്റ്റിലായത് വലിയ വിവാദമായിരുന്നു. നിലവിൽ ബലാത്സംഗക്കേസുകളിൽ ജാമ്യത്തിൽ കഴിയുന്ന വേടനെ സർക്കാർ അനുകൂല വേദികളിൽ ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. എന്നാൽ, തെറ്റ് പറ്റിയെന്ന് സമ്മതിച്ച വേടന് തിരുത്താനുള്ള അവസരം നൽകണമെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്റെ ഗാനവുമായി എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്; സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ഇടതുനേതാക്കൾ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement