നിങ്ങൾ കാറില് സൂക്ഷിച്ച കുപ്പിവെള്ളം കുടിക്കാറുണ്ടോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ!!
- Published by:Sarika N
- news18-malayalam
Last Updated:
കാറിലെ ചൂടില് ഏറെ നേരം പ്ലാസ്റ്റിക് ബോട്ടിലില് ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കിയേക്കാം
ചൂടുകാലമായതിനാൽ തന്നെ കൈകളിൽ കുപ്പിവെള്ളം (Bottle Water) സൂക്ഷിക്കാറുണ്ട് മലയാളികൾ. ചിലപ്പോൾ ബാഗുകളിലും കാറുകളിലുമായി അവ മർന്നുവയ്ക്കാറുമുണ്ട്. എന്നാൽ ഇതുപോലെ മറന്നുവച്ച കുപ്പിവെള്ളം പിന്നീട് ദാഹിക്കുമ്പോൾ എടുത്ത് കുടിയ്ക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഒന്ന് കരുതിയിരിക്കുക മാരക പണികൾ പുറകെ വരുന്നുണ്ട് .വെള്ളമല്ലെ എന്ന് കരുതി ദിവസങ്ങളോള പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നവരുണ്ടെങ്കില്‍ ഇനി അത് വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
advertisement
കാറിലെ ചൂടിൽ ദീർഘനേരം പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് അനുസരിച്ച്, ചൂടേറ്റ പ്ലാസ്റ്റിക്കിൽ നിന്ന് ദോഷകരമായ രാസവസ്തുക്കൾ വെള്ളത്തിലേക്ക് ലീച്ച് ചെയ്യപ്പെടുകയും അത് കുടിക്കുന്നതിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചൂടുവെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ, ഒരു ലിറ്ററിൽ ട്രില്യൺ കണക്കിന് നാനോകണങ്ങൾ പുറന്തള്ളപ്പെടുന്നതായി എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം കണ്ടെത്തി. ഇത്തരം വെള്ളം പതിവായി കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
advertisement
ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്ന കുപ്പിവെള്ളത്തിൽ ബാക്ടീരിയ വളർച്ച മറ്റൊരു പ്രധാന പ്രശ്നമാണ്. കുപ്പി വേണ്ടവിധം വൃത്തിയാക്കാതിരിക്കുകയോ ഉപയോഗിച്ച വെള്ളം ദീർഘനേരം അതിൽ തന്നെ സൂക്ഷിക്കുകയോ ചെയ്യുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തിൽ ബാക്ടീരിയകൾ അടങ്ങിയ വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും വയറുസംബന്ധമായ അസ്വസ്ഥതകൾക്കും ഇടയാക്കും.
advertisement
ചൂട് കാലമാണ്, ഹൈഡ്രേറ്റഡ് ആയിരിക്കേണ്ടത് അത്യാവശ്യവുമാണ്, എപ്പോഴും വെള്ളം കയ്യില്‍ കരുതുകയും വേണം. എന്നാല്‍ ദീര്‍ഘകാലത്തേക്ക് കാറില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാതിരിക്കുക. മാത്രമല്ല ആരോഗ്യകരമല്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം സൂക്ഷിക്കാതെ, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോട്ടിലോ ഇന്‍സുലേറ്റഡ് വാട്ടര്‍ ബോട്ടിലോ ഉപയോഗിക്കാം. ഉഷ്ണകാലമായതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എപ്പോഴും കുടിവെള്ളം കരുതുന്നത് ഉചിതമായിരിക്കും. എന്നാൽ ദീർഘനേരം വാഹനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. കൂടാതെ, ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം സൂക്ഷിക്കുന്നതിനു പകരം സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പികളോ ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
advertisement
ഇത്തരത്തിൽ കാറിൽ കുപ്പിവെള്ളം സൂക്ഷിച്ച ഒരു യുവാവിന് ഉണ്ടായ ദുരനുഭവം നോക്കാം. പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുമ്പോൾ പെട്ടന്ന് കാറിനുള്ളിൽ പുക നിറയാൻ തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ തന്റെ വാട്ടർ ബോട്ടിലിലെ ലേബലിൽ വെയിൽ ഏറ്റ് തീപിടിക്കാൻ തുടങ്ങിയാതായി കണ്ടു. സമയത്തിന് കണ്ടതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായതെന്ന് യുവാവ് പറയുന്നു. കുപ്പിയിൽ ചെറിയ പൊള്ളലുകൾ ഉണ്ടായി എന്നതൊഴിച്ച് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. അതിനാൽ തന്നെ കുപ്പിവെള്ളം കൈയിൽ സൂക്ഷിക്കുന്നതാവും കൂടുതൽ ഉചിതം.