ഉറക്കം ആറ് മണിക്കൂറിൽ താഴെയാണോ? ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാം

Last Updated:
തുടർച്ചയായ ദിവസങ്ങളിൽ ഉറക്കമില്ലായ്മ ഉണ്ടായാൽ അത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയസ്തംഭനത്തിനും വൃക്കരോഗത്തിനും ഇടയാക്കുകയും ചെയ്യുന്നു
1/7
sleeping
ഹൃദയത്തിന്‍റെ ആരോഗ്യം തകരാറിലാക്കുന്ന ഒരു സുപ്രധാന ആരോഗ്യപ്രശ്നമാണ് ഉറക്കമില്ലായ്മ. മതിയായ സമയം ഉറങ്ങാനായില്ലെങ്കിൽ രക്തസമ്മർദ്ദം കൂടാനും പൊണ്ണത്തടി ഉണ്ടാകാനും അതിനൊപ്പം ഹൃദ്രോഗം പക്ഷാഘാതം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
advertisement
2/7
 രണ്ട് വർഷം മുമ്പ് നടത്തിയ ഒരു പഠനത്തിൽ, ഉറക്കമില്ലായ്മ ഹൃദയത്തിന്‍റെ ആരോഗ്യം മോശമാക്കുമെന്ന് പറയുന്നു. ഉറക്കം കുറയുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ശാരീരികപ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

3/7
cardiovascular diseases, death, age groups, risk factors, ഹൃദയസംബന്ധമായ അസുഖങ്ങള്‍, മരണം, പ്രായം, അപകടസാധ്യത ഘടകങ്ങള്‍
പ്രായപൂർത്തിയായ ഒരാൾ ദിവസം കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. ഉറക്കം ഏഴ് മണിക്കൂറിൽ താഴെയായാൽ ഹൃദയാഘാതം, വിഷാദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് സ്ഥിരമായ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.
advertisement
4/7
Sleep, Guinness, sleep apnea, World Record By Staying Awake ,World Record, ഉറക്കം, ഗിന്നസ്, ലോക റെക്കോർഡ്
തുടർച്ചയായ ദിവസങ്ങളിൽ ഉറക്കമില്ലായ്മ ഉണ്ടായാൽ അത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയസ്തംഭനത്തിനും വൃക്കരോഗത്തിനും ഇടയാക്കുകയും ചെയ്യുന്നു. പതിനെട്ട് വയസ് പൂർത്തിയായ ഒരാൾ ദിവസം 7-8 മണിക്കൂർ ഉറങ്ങണണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.
advertisement
5/7
 എല്ലാ ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് നിർദേശിക്കാനുള്ള കാരണങ്ങളും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉറക്കത്തിനിടെ ശാരീരികപ്രവർത്തനങ്ങൾ സ്വയം നവീകരിക്കപ്പെടുന്നു. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കപ്പെടുന്നത് ഉറക്കത്തിനിടെയാണ്. ഈ പ്രവർത്തനങ്ങൾ തടസപ്പെടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും.

6/7
sleep, artificial intelligence, mattress, മെത്തകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഉറക്കം
ഉറക്കം ആറ് മണിക്കൂറിൽ താഴെയായാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. സ്ഥിരമായി അനുഭവപ്പെടുന്ന ഉറക്കമില്ലായ്മ, ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കാൻ ഇടയാക്കും. ഇത് രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.
advertisement
7/7
 ഒരു മനുഷ്യൻ ഉറങ്ങുന്ന സമയം ഹൃദയം കൂടുതൽ നന്നായിരിക്കും. കാരണം ഉറക്കത്തിനിടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുന്നു. കൂടാതെ ശ്വാസോച്ഛാസം സ്ഥിരത കൈവരിക്കുകയും ചെയ്യും. ഇത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും വിശ്രമിക്കാനും സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement