Covid19| കോവിഡ് വന്നാൽ വെറുതെ അങ്ങ് പോകില്ല; കോവിഡിന് ശേഷവും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കും
പുതിയ പഠനങ്ങൾ പ്രകാരം കോവിഡ് ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രം ഉണ്ടെന്നാണ് കണ്ടെത്തൽ. ചിലർക്ക് മൂന്ന് മാസം മുതൽ ആറ് മാസം വരെ ഇത് നീണ്ടു നിൽക്കുന്നുമുണ്ട്. റിപ്പോർട്ട്: ഉമേഷ് ബാലകൃഷ്ണൻ
തിരുവനന്തപുരം: കോവിഡ് ഭേദമാകുന്നവരിൽ ഭൂരിഭാഗം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. കോവിഡ് മുക്തരിൽ 90 ശതമാനം പേർക്കും മറ്റ് രോഗാവസ്ഥകൾ അലട്ടുന്നുണ്ട്.
2/ 11
വൈറസ് ബാധ നിസാരമായി കണരുതെന്ന മുന്നറിയിപ്പാണ് കോവിഡ് അനന്തര രോഗാവസ്ഥ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധ അഭിപ്രായം.
3/ 11
കോവിഡ് വൈറസ് ബാധിച്ച ഭൂരിഭാഗം പേരും രണ്ടാഴ്ചയ്ക്കുള്ളിൽ രോഗമുക്തി നേടുന്നുണ്ട്. തലവേദന, ക്ഷീണം, തലകറക്കം മുതൽ ഹൃദ്രോഗവും വൃക്കരോഗവും സ്ട്രോക്കും വരെ ഉണ്ടായവരുണ്ട്.
4/ 11
കോവിഡ് ഭേദമായിട്ടും ശ്വാസതടസം ചിലർക്ക് തുടരുന്നുണ്ട്. പക്ഷേ രോഗഭേദമായവർക്ക് വരും ദിവസങ്ങളിൽ പലതരം ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ട്.
5/ 11
പുതിയ പഠനങ്ങൾ പ്രകാരം കോവിഡ് ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡ് അനന്തര രോഗാവസ്ഥ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രം ഉണ്ടെന്നാണ് കണ്ടെത്തൽ. ചിലർക്ക് മൂന്ന് മാസം മുതൽ ആറ് മാസം വരെ ഇത് നീണ്ടു നിൽക്കുന്നുമുണ്ട്.
6/ 11
ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയിൽ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന അസുഖമായാണ് കോവിഡിനെ ഇപ്പോൾ പരിഗണിക്കുന്നത്.
7/ 11
കോവിഡിലെ കുറഞ്ഞ മരണ നിരക്കും കൂടുതൽ പേർക്കും വേഗം മുക്തമാകുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കെത്തിക്കുമെന്ന് ആരോഗ്യവകുപ്പിൻറെയും വിലയിരുത്തൽ.
8/ 11
സാർസ് വ്യാപനകാലത്തും ‘പോസ്റ്റ് സാർസ് സിൻഡ്രം’ പ്രകടമായിരുന്നു. പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിച്ച് ഈ രോഗാവസ്ഥയെ അഭിമുഖീകരിക്കാനാകുമോ എന്ന കാര്യവും പരിഗണയിലുണ്ട്. കോവിഡ് ബാധ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പഠനങ്ങളുണ്ട്.
9/ 11
ശരീരം മുഴുവൻ വ്യാപിക്കുന്ന അണുബാധ കാരണവും, ശ്വാസകോശത്തെ ബാധിക്കുന്നതു മൂലവും ഉണ്ടാകുന്ന ഓക്സിജെൻറ കുറവും മൂലം ഹൃദയ പേശികളിലെ ഓക്സിജൻ ആവശ്യകതയും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റുകയും ഇത് ഹൃദയ പേശികൾക്ക് തകരാറു സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യും.
10/ 11
കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളിൽ ഹൃദയത്തെയടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടർരോഗാവസ്ഥക്ക് സാധ്യതയുെണ്ടന്ന് കണ്ടെത്തലുണ്ട്. ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകെളയും കോവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് തുടർ രോഗാവസ്ഥക്ക് കാരണം.
11/ 11
കോവിഡ് ദേഭമായി രണ്ടാഴ്ച മുതൽ ഒരു മാസം വരെയുള്ള കാലയളവിലാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം അഥവാ പലവിധ അവയവങ്ങളെ ബാധിക്കുന്ന നീർക്കെട്ട് എന്ന രോഗാവസ്ഥ കുട്ടികളിൽ പ്രകടമാകുന്നത്.