Horoscope June 10| ലക്ഷ്യങ്ങളില് ശ്രദ്ധകേന്ദ്രീകരിക്കാന് സാധിക്കും; പുതിയ അവസരങ്ങള് ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 10-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനം അനുസരിച്ചാണ് രാശിഫലം തയ്യാറാക്കുന്നത്. ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രത്യേകത നിറഞ്ഞതും ചിലര്‍ക്ക് സാധാരണ ദിവസവുമായിരിക്കും. മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിജീവിതത്തില്‍ വളരെ പോസിറ്റീവായ കാര്യങ്ങള്‍ നടക്കും. ഇടവം രാശിക്കാരെ സംബന്ധിച്ച് ഇന്ന് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിയും. മിഥുനം രാശിക്കാര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കരുത്. കര്‍ക്കിടകം രാശിക്കാര്‍ക്ക് സര്‍ഗ്ഗാത്മകത വര്‍ദ്ധിക്കും.
advertisement
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കും. കന്നി രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാഗ്രത പാലിക്കണം. തുലാം രാശിക്കാര്‍ക്കും ഇന്ന് പോസിറ്റിവിറ്റി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ബജറ്റില്‍ ശ്രദ്ധിക്കുക. ധനു രാശിക്കാര്‍ക്ക് ഇന്ന് പുതിയ അവസരങ്ങള്‍ ലഭിക്കും. മകരം രാശിക്കാര്‍ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണിത്. കുംഭം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പ്രശ്നം നേരിട്ടേക്കാം. മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ചുറ്റുമുള്ള ആളുകളില്‍ നിന്നുള്ള പ്രതികരണം ലഭിക്കും.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ആയിരിക്കും. പുതിയ ആശയങ്ങളും പദ്ധതികളുമായി നിങ്ങള്‍ക്ക് മുന്നോട്ട് പോകാനാകും. കരിയറില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുക. നിങ്ങള്‍ ഒരു പുതിയ പ്രോജക്ടില്‍ വര്‍ക്ക് ചെയ്യുകയാണെങ്കില്‍ അതിന് പറ്റിയ സമയമാണിത്. നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളിലും പോസിറ്റിവിറ്റി കാണാനാകും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഇന്ന് നിക്ഷേപം നടത്താന്‍ അവസരം ലഭിക്കും. നിങ്ങളുടെ ചില പ്രശ്നങ്ങള്‍ക്കും ഇന്ന് പരിഹാരമാകും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വിജയവും സംതൃപ്തിയും ലഭിക്കും. എല്ലാ ജോലികളും പോസിറ്റീവ് ആയി ചെയ്തുതീര്‍ക്കുക. ഭാഗ്യ നമ്പര്‍: 6 ഭാഗ്യ നിറം: വെള്ള
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ഇടവം രാശിക്കാരെ സംബന്ധിച്ച് പോസിറ്റീവും സാധ്യതകള്‍ നിറഞ്ഞ ദിവസവുമായിരിക്കും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ഇന്ന് ലഭിക്കും. നിങ്ങളുടെ അടുത്ത ബന്ധങ്ങളില്‍ നല്ല മാറ്റം കാണാനാകും. നിങ്ങളുടെ ക്ഷമയും കരുത്തും പ്രശംസിക്കപ്പെടും. ഇത് ചുറ്റമുള്ളവരുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സഹായിക്കും. യോഗയും ധ്യാനവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയം നല്‍കുമെന്ന പ്രതീക്ഷയോടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. ഭാഗ്യ നമ്പര്‍: 10 ഭാഗ്യ നിറം: ഓറഞ്ച്
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നിങ്ങളുടെ സര്‍ഗ്ഗാത്മകതയും അവബോധവും ഉയര്‍ന്ന തലത്തിലായിരിക്കും. നിങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നിങ്ങളുടെ ആശയങ്ങള്‍ വികസിപ്പിക്കാനും കഴിയുന്ന ദിവസമാണ്. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും. അതിനാല്‍ നിങ്ങളുടെ പ്രത്യയശാസ്ത്രം വ്യക്തമായി പ്രകടിപ്പിക്കുക. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കണ്ട. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അത് നിങ്ങള്‍ക്ക് സംതൃപ്തിയും സ്ഥിരതയും നല്‍കും. ഇന്ന് നിങ്ങള്‍ക്ക് മൊത്തത്തില്‍ സാധ്യതകള്‍ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജം ശരിയായ ദിശയില്‍ കൊണ്ടു പോകുക. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: മെറൂണ്‍
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് അവസരങ്ങളുടെ സമ്മിശ്ര ദിവസമായിരിക്കും കര്‍ക്കിടകം രാശിക്കാര്‍ക്ക്. നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും അവയെ നിയന്ത്രിക്കുകയും വേണം. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കേണ്ട സമയമാണിത്. അവരുമായി സംസാരിക്കുന്നത് നിങ്ങളുടെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി വികാരങ്ങള്‍ പുറത്തുകൊണ്ടുവരും. അത് നിങ്ങളെ കൂടുതല്‍ ഉന്മേഷഭരിതരാക്കും. ഇന്ന് നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയര്‍ന്ന തലത്തിലായിരിക്കും. കലയിലോ മറ്റേതെങ്കിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലോ സമയം ചെലവഴിക്കുന്നത് ഗുണം ചെയ്യും. പഴയ ഒരു ഹോബി പുനരാരംഭിക്കാനും ഇതാണ് ശരിയായ സമയം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നിങ്ങളെ അനുവദിക്കും. നിങ്ങളില്‍ വിശ്വസിച്ച് പോസിറ്റിവിറ്റിയോടെ മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ചുവപ്പ്
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് പുതിയ സാധ്യതകള്‍ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയില്‍ നിങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ഇതാണ് ശരിയായ സമയം. കുടുംബത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ക്ഷമയോടെയിരിക്കുക. നിക്ഷേപിക്കുന്നതിനോ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനോ മുമ്പ് നന്നായി ചിന്തിക്കുക. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി പോസിറ്റീവിറ്റി പങ്കിടുക. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: മഞ്ഞ
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പ്രത്യേക അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ വികാരങ്ങളും ചിന്തകളും വ്യക്തമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങള്‍ വിലമതിക്കപ്പെടും, സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ഏതെങ്കിലും നിക്ഷേപമോ ചെലവോ സംബന്ധിച്ച് ചിന്തനീയമായ നടപടികള്‍ കൈക്കൊള്ളുക. നിങ്ങളുടെ ക്ഷമയും വിവേകവും നിങ്ങളെ ഉടന്‍ ലാഭത്തിലേക്ക് നയിച്ചേക്കാം. മൊത്തത്തില്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. പോസിറ്റീവ് ചിന്തയിലും കഠിനാധ്വാനത്തിലൂടെയും മുന്നോട്ട് പോകുക. നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം ചെയ്യും. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: പച്ച
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ ആളുകളുമായുള്ള നിങ്ങളുടെ ഇടപെടലുകള്‍ പോസിറ്റീവായിരിക്കുമെന്നതിനാല്‍ നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. ജോലിസ്ഥലത്ത് പിന്തുണ ആവശ്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ അടുത്തുള്ള ആളുകളില്‍ നിന്ന് സഹായം ചോദിക്കാന്‍ മടിക്കരുത്. ഇത് നിങ്ങള്‍ക്ക് പുരോഗതിയുടെയും വികസനത്തിന്റെയും സമയമാണ്. ഇന്നത്തെ പോസിറ്റീവ് എനര്‍ജി പ്രയോജനപ്പെടുത്തി നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. പതിവ് വ്യായാമവും സമീകൃതാഹാരവും നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ സഹായിക്കും. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ആകാശനീല
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് പുതിയ തുടക്കങ്ങളുടെ ദിവസമായിരിക്കും. നിങ്ങളുടെ മനസ്സില്‍ സര്‍ഗ്ഗാത്മകതയുടെയും ഉത്സാഹത്തിന്റെയും ഒരു തരംഗം ഉണ്ടാകും. അത് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ നിങ്ങളെ പ്രചോദിപ്പിക്കും. ഇന്ന് നിങ്ങളുടെ വൈകാരിക ബന്ധങ്ങളില്‍ ജാഗ്രത പാലിക്കുക. ഒരു ചെറിയ കാര്യം അവഗണിക്കുന്നത് വലിയ പിരിമുറുക്കത്തിന് കാരണമാകും. ഒരു പഴയ നിക്ഷേപം ഗുണകരമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യും. ആത്മപരിശോധനയ്ക്കും സ്വയം പുരോഗതിക്കും വേണ്ടിയുള്ളതാണ് ഈ ദിവസം. വെല്ലുവിളികളെ നേരിടുകയും നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: പിങ്ക്
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പൂര്‍ണ്ണമായും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും. പുതിയ ആശയങ്ങളും സാധ്യതകളും നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകും. അത് നിങ്ങളെ മുന്നോട്ട് പോകാന്‍ സഹായിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങള്‍ വിലമതിക്കപ്പെടും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. സമീകൃതാഹാരവും പതിവ് വ്യായാമവും നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. നെഗറ്റീവ് ചിന്തകളില്‍ നിന്ന് അകന്നു നില്‍ക്കുകയും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവിറ്റിക്ക് സ്ഥാനം നല്‍കുകയും ചെയ്യുക. ഇന്ന് നിങ്ങള്‍ക്ക് പുതിയ സാധ്യതകളിലേക്കുള്ള വാതില്‍ തുറക്കും. അതിനാല്‍ പോസിറ്റീവിറ്റിയോടെ നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് നീങ്ങുക. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: കടും പച്ച
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് പോസിറ്റീവ് എനര്‍ജിയും പുതിയ സാധ്യതകളും നിറഞ്ഞ ദിവസമാണ്. ബിസിനസ്സ് മേഖലയിലെ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചേക്കാം. നിങ്ങള്‍ക്ക് പ്രതിഫലവും പ്രോത്സാഹനവും ലഭിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. വ്യക്തിബന്ധങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങളും ഉണ്ടായേക്കാം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പ്രകൃതിയില്‍ സമയം ചെലവഴിക്കുന്നത് പരിഗണിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ സ്ഥിരതയുണ്ടാകും. എന്നാല്‍ ചെലവഴിക്കുന്നതിനുമുമ്പ് ചിന്തിക്കുക. ക്ഷമയോടെ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: നീല
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഇന്ന് ഒരു പുതിയ തുടക്കത്തിന്റെ ദിവസമാണ്. നിങ്ങളുടെ ആന്തരിക ചിന്തകളിലും വികാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം ഇപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സ്വയം കുറച്ച് സമയം നല്‍കുകയും നിങ്ങളുടെ ലക്ഷ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുക. ജോലിസ്ഥലത്ത് ഇന്ന് ചില തിരക്കുകള്‍ ഉണ്ടാകാം. ധ്യാനവും വിശ്രമവും നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. യോഗയ്ക്കോ ധ്യാനത്തിനോ സമയം കണ്ടെത്തുക. ഇന്ന് നിങ്ങള്‍ക്ക് പുതിയ തുടക്കങ്ങള്‍ക്കും പോസിറ്റീവ് വളര്‍ച്ചയ്ക്കുമുള്ള അവസരമാണ്. നിങ്ങളുടെ പ്രത്യേകത തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: കറുപ്പ്
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഇന്ന് സൗഹൃദപരവും ഊര്‍ജ്ജസ്വലവുമായ ദിവസമാണ്. നിങ്ങളുടെ സ്വാഭാവികതയും സര്‍ഗ്ഗാത്മകതയും നിങ്ങളുടെ ചുറ്റുമുള്ള ആളുകളില്‍ സ്വാധീനം ചെലുത്തും. നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ മടിക്കേണ്ട. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ ആശയങ്ങളെ പിന്തുണയ്ക്കും. അത് നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനുള്ള അവസരം നല്‍കും. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ സമയബന്ധിതമായി ചികിത്സ തേടേണ്ടത് പ്രധാനമാണ്. സാമൂഹിക സാധ്യതകളും വളരെ തിളക്കമുള്ളതായി കാണപ്പെടുന്നു. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും നല്ല അവസരമുണ്ട്. ഇന്ന് മറ്റുള്ളവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ ആസ്വദിക്കും. ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: പര്‍പ്പിള്‍