അയോധ്യയില്‍ അഞ്ഞൂറോളം ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത് കേരളത്തില്‍ നിന്നുള്ള കമ്പനി
- Published by:Arun krishna
- news18-malayalam
Last Updated:
സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ വരുന്ന കരാര്‍ ഏറ്റെടുത്താണ് കമ്പനി അയോധ്യയില്‍ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നല്‍കിയതെന്ന് ഐസിഎഫ് മാനേജിംഗ് ഡയറക്ടര്‍ ശംഭുനാഥ് ശശികുമാര്‍ പറഞ്ഞു.
കൊച്ചി: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്കായി അയോധ്യയിലെത്തുന്ന ആയിരകണക്കിന് ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സരയൂ തീരത്ത് സ്ഥാപിച്ചിരിക്കുന്ന 500-ഓളം ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നല്‍കിയത് ഏറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിംഗ് സൊലുഷന്‍സ് (ഐസിഎഫ്) ആണ്.
advertisement
advertisement
advertisement
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ ട്രീറ്റ്‌മെന്റ് സിസ്റ്റങ്ങള്‍, കെമിക്കല്‍ ടോയ്‌ലറ്റുകള്‍, ഹാന്‍ഡ് വാഷ് സ്‌റ്റേഷനുകള്‍, വെള്ളം ആവശ്യമില്ലാത്ത യൂറിനല്‍സ്, ഷവര്‍ ക്യാബിനുകള്‍ എന്നിവയും നിര്‍മിക്കുന്ന ഏറ്റുമാനൂരിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്നുള്ള പ്രധാന ഉല്‍പ്പന്നം ബയോടോയ്‌ലറ്റുകള്‍ തന്നെ.
advertisement
advertisement