ദിവസവും അഞ്ച് മിനിട്ട് ഓടിയാൽ നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാകുന്ന 5 ഗുണങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
Running Just 5 Minutes A Day: പ്രായമാകുമ്പോൾ നടത്തത്തിനാണ് കൂടുതൽ പേരും മുൻതൂക്കം കൊടുക്കുന്നത്. എന്നാൽ നടത്തത്തേക്കാൾ ജോഗിംഗിന് കൂടുതൽ ഗുണങ്ങളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അതിന്‍റെ കാരണം എന്തൊക്കെയെന്ന് നോക്കാം...
Running Just 5 Minutes A Day : കുട്ടിക്കാലത്ത് വ്യായാമവും പ്രഭാത നടത്തവും ഓട്ടവുമൊക്കെ പതിവാക്കിയവർ പിൽക്കാലത്ത് അതൊക്കെ ഉപേക്ഷിക്കും. ഫലമോ, പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടതായി വരും. കുട്ടിക്കാലത്ത് കൃത്യമായി വ്യായാമം ചെയ്യുകയും ഓടുകയുമൊക്കെ ചെയ്യുമ്പോൾ ആരോഗ്യം മാത്രമല്ല, മികച്ച ശാരീരികക്ഷമതയും കൈവരിക്കാനാകും. എന്നാൽ പ്രായമാകുന്തോറും നിരവധി ഉത്തരവാദിത്തങ്ങൾ, ജോലികൾ സമയമില്ലാത്ത സാഹചര്യം എന്നിവയൊക്കെ കാരണം ഓട്ടവും നടത്തവും വ്യായാമവുമൊക്കെ ഒഴിവാക്കും.
advertisement
പ്രായമാകുമ്പോൾ നടത്തത്തിനാണ് കൂടുതൽ പേരും മുൻതൂക്കം കൊടുക്കുന്നത്. എന്നാൽ നടത്തത്തേക്കാൾ ജോഗിംഗിന് കൂടുതൽ ഗുണങ്ങളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. സമയമില്ലാത്തവർ എല്ലാ ദിവസവും കുറഞ്ഞത് 5 മിനിറ്റെങ്കിലും ഓടുകയാണെങ്കിൽ അതിലൂടെ മികച്ച ആരോഗ്യവും ശാരീരികക്ഷമതയും കൈവരിക്കാനാകും. ഇവിടെയിതാ, അഞ്ച് മിനിട്ട് നേരം ഓടുന്നത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
advertisement
1. Help you burn calories : അധിക കലോറി കത്തിച്ചുകളയാം: ഓട്ടം ശരീരം മുഴുവൻ അനക്കമുണ്ടാക്കുന്നു. കൂടാതെ ശരീരത്തിലെ അധികമുള്ള കലോറി വേഗത്തിൽ കത്തിച്ചു കളയുന്നു. നിങ്ങൾക്ക് ശരിക്കും ശരീരഭാരം കുറയ്ക്കണമെങ്കിൽ അഞ്ച് മിനിറ്റ് ജോഗിംഗ് മതിയാകില്ല. പക്ഷേ വ്യായാമം ചെയ്യാൻ നിങ്ങൾക്ക് സമയമില്ലെങ്കിൽ, ഈ 5 മിനിറ്റ് ഓട്ടത്തിലൂടെ നിങ്ങൾക്ക് കലോറിയും കൊഴുപ്പും കത്തിക്കാം. കലോറി കൂടുതൽ കത്തിക്കുന്നത് അനുസരിച്ച് ശരീരഭാരം കുറയും. ശരീരം ഫിറ്റായിരിക്കാനും ഇത് സഹായിക്കും.
advertisement
2. Improve your mood : നല്ല മാനസികാവസ്ഥയും ഉൻമേഷവും വർദ്ധിപ്പിക്കാം: അതിരാവിലെ എഴുന്നേറ്റ് ജോഗിങ് ചെയ്യുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. പച്ചയായ പ്രകൃതി, സൂര്യരശ്മികൾ, പക്ഷികളുടെ ആരവങ്ങൾ, നല്ല കാലാവസ്ഥ ഇവയെല്ലാം ഒരുമിച്ച് ആസ്വദിക്കാം. ഇത് ശരീരത്തിനും മനസിനും കൂടുതൽ ഉൻമേഷം നൽകും. ശരീരത്തിന് കൂടുതൽ ഓക്സിജൻ ലഭിക്കുന്നു. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുകയും വിഷാദം കുറയുകയും ചെയ്യുന്നു. നിങ്ങൾ പതിവായി ജോഗിംഗ് ചെയ്താൽ നിങ്ങളുടെ ആരോഗ്യം സ്വയം മെച്ചപ്പെടുമെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
advertisement
3. Help you control blood sugar levels: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: പ്രമേഹം ഇക്കാലത്തെ വലിയൊരു ആരോഗ്യപ്രശ്നമാണ്. പ്രമേഹ രോഗികൾ ദിവസവും 5 മിനിറ്റ് ഓടിയാൽ അതിന്‍റെ ഗുണം വളരെ വലുതാണ്. രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് കൂടുകയോ കുറയുകയോ ചെയ്യാതെ സന്തുലിതാവസ്ഥ നിലനിർത്താൻ ദിവസവുമുള്ള അഞ്ച് മിനിട്ട് ജോഗിങ് സഹായിക്കും.
advertisement
4. Improves sleep: നല്ല ഉറക്കം ലഭിക്കുന്നു: ചിലർക്ക് ഉറക്കമില്ലായ്മ വലിയൊരു പ്രശ്നമാണ്. മൊബൈലിൽ സന്ദേശമയച്ചും ചാറ്റുചെയ്യിയും രാത്രി ചെലവഴിക്കുക. ഉറക്കമില്ലായ്മ ഒരു പ്രശ്നമാണെങ്കിലും മൊബൈൽ ഉപയോഗം മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ഇവ രണ്ടും കാരണമുള്ള ആരോഗ്യപ്രശ്നം കുറയ്ക്കാൻ നടത്തം, ജോഗിംഗ് തുടങ്ങിയ കാര്യങ്ങൾ ചെയ്യണം. നിങ്ങൾ ഇത് ചെയ്താൽ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകും. ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി പ്രവർത്തിക്കും. തലച്ചോറും സജീവമാകും. സമയമാകുമ്പോഴേക്കും ഉറക്കം തനിയെ വരും. ശരീരത്തിലെ ബയോക്ലോക്ക് നന്നായി പ്രവർത്തിക്കുന്നതിലൂടെയാണ് ഉറക്കം ശരിയായ നിലയിലേക്ക് വരുന്നത്.
advertisement
5. Promotes healthy blood pressure numbers : രക്തസമ്മർദ്ദം ക്രമീകരിക്കുന്നു: പ്രമേഹം പോലെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. രക്തസമ്മർദ്ദം. ഇത് ഉയർന്നാൽ അത് ശരീരത്തിന്റെ മറ്റ് അവയവങ്ങൾക്ക് അപകടകരമാണ്. ഹൃദയാഘാത സാധ്യതയും കൂടും. അതിനാൽ നിങ്ങൾ ദിവസവും അഞ്ച് മിനിറ്റ് നന്നായി ഓടിയാൽ ഹൃദയത്തിന്‍റെ പ്രവർത്തനം നല്ലതുപോലെ മെച്ചപ്പെടും. ഹൃദയത്തിലേക്ക് രക്തം എത്തിക്കുകയാണെങ്കിൽ, ധമനികളിലെ കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് അലിഞ്ഞുപോവുകയും രക്ത വിതരണം സാധാരണ നിലയിലാവുകയും ചെയ്യും. അതേസമയം ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നമോ ഉള്ളവർ ജോഗിങ് ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.