Pearle Maaney | 'ഒൻപത് മാസമായി ഞാൻ ചുമന്നുകൊണ്ടിരിക്കുന്ന രഹസ്യം'; പേളി മാണിയും ശ്രീനിഷും പുത്തൻ വിശേഷവുമായി
- Published by:meera_57
- news18-malayalam
Last Updated:
ഇനി കുറച്ചുകൂടി കാത്തിരുന്നാൽ മതിയാകും പേളിക്കും ശ്രീനിഷിനും ഈ സ്വപ്നത്തിലേക്ക് കാലെടുത്തു വെക്കാൻ
ഇനിയൊരു പുതുവർഷത്തിലേക്ക് കേവലം രണ്ടേരണ്ടു മാസങ്ങൾ. ആ വർഷത്തെ വരവേൽക്കാൻ പേളി മാണിക്കും (Pearle Maaney) ശ്രീനിഷ് അരവിന്ദിനും (Srinish Aravind) ഒരു പുതിയ സന്തോഷം ഒരുങ്ങുന്നു. ആ വിശേഷവുമായി അവരുടെ ആരാധകരുടെ മുന്നിൽ എത്തുകയാണ് ഈ ദമ്പതികൾ. ഈ വിശേഷം അതിന്റെ പൂർണ രൂപത്തിൽ എത്തും മുൻപേ ആരാധാകരുടെ മുന്നിൽ അവതരിപ്പിക്കും എന്ന തീരുമാനവും പേളിയുടേതാണ്. സ്വപ്നം പൂർണമാകുമ്പോൾ അതിന് മറ്റൊരു രൂപമായിരിക്കും. അതിനും മുൻപേ അതെങ്ങനെയായിരുന്നു, അവർ കണ്ട സ്വപ്‌നങ്ങൾ എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പേളി മാണിയുടെ വീഡിയോയിൽ
advertisement
പേളിയും ശ്രീനിഷും അവരുടെ രണ്ടാമത്തെ വീടിന്റെ പണിപ്പുരയിലാണ്. ആലുവയിലെ പേളിയുടെ വീടും, കൊച്ചിയിലെ ദ്വീപിൽ അവർ സ്വന്തമാക്കിയ ഫ്ലാറ്റും, പാലക്കാട് ശ്രീനിഷിന്റെ മാതാപിതാക്കൾ പടുത്തുയർത്തിയ വീടും ഉൾപ്പെടെ നിരവധി വീടുകളുടെ വിശേഷം അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പക്ഷെ അതിൽ നിന്നുമെല്ലാം വ്യത്യസ്തമാണ് ഈ വീട്. വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ ഉൾപ്പെടെ പേളിയും ശ്രീനിഷും താമസിച്ചിട്ടുണ്ട്. ഈ സ്വപ്നത്തെ കുറിച്ച് പേളി വിശദമാക്കുന്നു (തുടർന്ന് വായിക്കുക)
advertisement
എങ്കിൽ ഈ വീട്ടിലാകും അവർ താമസിക്കുക എന്ന് പേളി പറയുന്നു. പൂർണസജ്ജമായ ഫ്ളാറ്റിലേക്കാവും പേളിയും ശ്രീനിഷും മക്കളും അവരുടെ വേണ്ടപ്പെട്ടവരും സഹായികളും ഉൾപ്പെടെ മാറുക. ഒൻപത് മാസങ്ങളായി താൻ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നത്തെ 'ഒൻപത് മാസമായി ഞാൻ ചുമന്നുകൊണ്ടിരിക്കുന്ന രഹസ്യം' എന്ന് പറഞ്ഞാണ് പേളി അവതരിപ്പിക്കുന്നത്. പോയവർഷം ഡിസംബർ മാസത്തിലാണ് പേളി പുതിയ വീട് വാങ്ങുന്ന കാര്യം തീരുമാനിച്ചത്. അന്ന് മുതൽ ഇന്നുവരെ അക്ഷരാർത്ഥത്തിൽ ഈ വീടിന്റെ 'പണിപ്പുരയിലാണ്' പേളിയും ശ്രീനിഷും
advertisement
വാങ്ങിയത് ഫ്ലാറ്റ് ആണെങ്കിലും, ഒരു വീട് പോലെത്തന്നെ മുഴുവനും പൊളിച്ചു പണിയുകയാണ് പേളിയും ശ്രീനിഷും. വീടിന്റെ ഡിസൈനർമാരെ കൂടിയുൾപ്പെടുത്തിയാണ് അവർ വ്ലോഗ് ചെയ്തിട്ടുള്ളത്. മുക്കിലും മൂലയിലും പേളിയുടെ ശ്രദ്ധയുണ്ട്. കല്ലും മണലും ഇറക്കി പണിയുന്നതിന്റെ ഇടയിൽ തങ്ങളുടെ സ്വപ്നമായ ഡൈനിങ്ങ് റൂമും, കിച്ചനും, ബെഡ്‌റൂമും, മക്കളുടെ സ്റ്റഡി ഏരിയയും എല്ലാം എങ്ങനെ ഉണ്ടാകും എന്നും പേളി ഗ്രാഫിക്സിന്റെ സഹായത്തോടു കൂടി അവതരിപ്പിക്കുന്നു. ഈ വീഡിയോയിൽ എഡിറ്റർക്കും കൊടുക്കണം കയ്യടി എന്ന് കമന്റുകൾ വായിച്ചാൽ മനസിലാകും
advertisement
ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും സ്വപ്നമായ പുതിയ വീട്ടിലേക്കുള്ള യാത്രയായാണ് വ്ലോഗ് സെറ്റ് ചെയ്തിട്ടുള്ളത്. തങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വ്ലോഗ് എന്നാണ് പേളി ഇതേപ്പറ്റി പറയുന്നത്. പുത്തൻ വീട്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന ഓരോ സെക്കൻഡും വൈകാരികയും മനസ്സിൽ നന്ദി നിറഞ്ഞതുമാണ് എന്ന് പേളി. രണ്ടു ഭാഗങ്ങളായാണ് ഈ വീഡിയോ പൂർണമാവുക, ഇന്റീരിയർ, കിച്ചൻ മുതലായവയുടെ നിർമാണം ആരംഭിക്കുമ്പോൾ ആ വിശേഷങ്ങളും വ്ലോഗിൽ ഉൾപ്പെടുത്തും എന്ന് പേളി
advertisement
മലയാളം ബിഗ് ബോസ് ഷോ ഇന്നും പലർക്കും പ്രിയപ്പെട്ടതാക്കി മാറ്റിയതിൽ പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും ഒരു പങ്കുണ്ട്. ഈ ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥികൾ ആയിരുന്നു പേളിയും ശ്രീനിഷും. ബിഗ് ബോസ് വീടിനുള്ളിൽ പ്രണയം ആരംഭിച്ച ഇവർ അത് ഗെയിം സ്ട്രാറ്റജിയായി അവതരിപ്പിച്ചതാവും എന്ന് പോലും വിവാദമുണ്ടായി. പക്ഷേ അവർ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനമെടുത്തു. ഇന്ന് ദമ്പതികൾ നില, നിതാര എന്നിങ്ങനെ രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ്