advertisement

Balti | ആരാണ് അസ്വസ്ഥരാവുന്നത്? ഷെയ്ൻ നിഗം ചിത്രം 'ബൾട്ടി' പോസ്റ്ററുകൾ കീറിയതിനെതിരെ നിർമാതാവ് സന്തോഷ് ടി. കുരുവിള

Last Updated:

തിയേറ്ററിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രമാണ് ഷെയ്ൻ നിഗമിന്റെ 'ബൾട്ടി'

ബൾട്ടി
ബൾട്ടി
നടൻ ഷെയ്ൻ നിഗമിന്റെ പുതിയ ചിത്രം 'ബൾട്ടി'യുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നിർമാതാവ് സന്തോഷ് ടി. കുരുവിള. തിയേറ്ററിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രമാണ് ഷെയ്ൻ നിഗമിന്റെ 'ബൾട്ടി'. ഈ വർഷം ആദ്യമായി റിലീസ് ചെയ്ത ആദ്യ ഷെയ്ൻ നിഗം ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്:
'ഇത് കടുത്ത അസഹിഷ്ണുതയാണ്! എന്തിനാണ് വളരെ ആസൂത്രിതമായി ഷെയ്ൻ നിഗം എന്ന നടൻ്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല. തിയെറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് ?
ഈ പ്രവർത്തി അങ്ങേയറ്റം ഹീനമായ ഒന്നാണ്. ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ മെറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ്?
advertisement
ഷെയ്ൻ നിഗം എന്ന നടൻ്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടി. പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത് ?
ആരാണ് മുൻനിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിയ്ക്കുന്നത്? ഇവിടെ ചേർത്തിരിയ്ക്കുന്ന ഫോട്ടോകൾ എനിയ്ക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ്. കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായി. എന്താണിവരുടെ ഉദ്ദേശം ?
ഞാൻ തന്നെ നിർമ്മിച്ച എൻ്റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനൊപ്പം കെട്ടിയോളാണെൻ്റെ മാലാഖ, അതിനും മുമ്പ് മഹേഷിൻ്റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു, മായാ നദിയ്ക്കൊപ്പം ആട് 2 അവസാനമായി 'ന്നാ താൻ കേസ് കൊടി'നൊപ്പം 'തല്ലുമാല', അപ്പോഴൊന്നും സംഭവിയ്ക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. ഈ പോസ്റ്റർ കീറൽ പരിപാടി. അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ? എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് ? മലയാളത്തിലെ എൻ്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്'.
advertisement
Summary: Producer Santhosh T. Kuruvilla has come down against vandalising the poster of Shane Nigam movie 'Balti'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Balti | ആരാണ് അസ്വസ്ഥരാവുന്നത്? ഷെയ്ൻ നിഗം ചിത്രം 'ബൾട്ടി' പോസ്റ്ററുകൾ കീറിയതിനെതിരെ നിർമാതാവ് സന്തോഷ് ടി. കുരുവിള
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement