Kerala Travel | 80 രൂപയുണ്ടോ കൈയിൽ ? പാതിരാമണല്‍ ദ്വീപ് കാണാന്‍ പോയാലോ?

Last Updated:
വേമ്പനാട്ടു കായലിനു നടുവിൽ സ്ഥിതി ചെയ്യുന്ന പത്തു ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ
1/8
 വേമ്പനാട് കായലിന്‍റെ ഓളപരപ്പിലൂടെ പാതിരാമണല്‍ (pathiramanal) ദ്വീപിന്‍റെ പച്ചപ്പ് കാണാന്‍ ഒരു യാത്ര പോയാലോ. സംസ്ഥാന ജലഗതാഗത വകുപ്പ് (Kerala State Water Transport Department) ഒരുക്കുന്ന ബോട്ട് സര്‍വീസിലൂടെ (boat service) ഇരുവശത്തേക്കുമായി 80 രൂപ മുടക്കിയാല്‍ പാതിരമണല്‍ ദ്വീപ് കണ്ട് മടങ്ങാം.

advertisement
2/8
 കുമരകം(Kumarakom), മുഹമ്മ (Muhamma) എന്നിവിടങ്ങളിൽ നിന്നു നിലവിലുള്ള യാത്രാസർവീസുകൾ വിനോദസഞ്ചാരികൾക്കു (tourists) കൂടി ഗുണകരമാകുന്ന തരത്തിൽ ക്രമീകരിക്കുകയാണു ചെയ്യുന്നത്. ബോട്ടിൽ നിന്നു തന്നെ ടിക്കറ്റ് എടുക്കാം.

3/8
 പാതിരാമണലില്‍ കാണാന്‍ നിരവധി കാഴ്ചകള്‍.. വേമ്പനാട്ടു കായലിനു നടുവിൽ സ്ഥിതി ചെയ്യുന്ന പത്ത് ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം.പലനാടുകളിൽ നിന്നും വന്നു കുടിയേറിപ്പാർത്ത അപൂർവയിനം പക്ഷികളും ഇവിടെ ധാരാളമായി കാണാറുണ്ട്.  നാലുഭാഗത്തും ജലം നിറഞ്ഞ ഈ ദ്വീപിലെ കാഴ്ചകൾ ഏറെ സുന്ദരമാണ്. കുമരകത്തെ കാഴ്ചകളിൽ പാതിരാമണലിന്റെ മനോഹാരിത കൂടിയുണ്ടെങ്കിൽ, യാത്ര കൂടുതൽ സുന്ദരമാകും.

4/8
 ആലപ്പുഴ ജില്ലയില്‍ മുഹമ്മ പഞ്ചായത്തില്‍ പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് പാതിരാമണല്‍. കണ്ടല്‍ക്കാടുകളും മറ്റു ജല സസ്യങ്ങളും കുറ്റിച്ചെടികളും ചേര്‍ന്ന് പക്ഷികളുടെ ആവാസകേന്ദ്രമായ ഈ ഭൂമിയ്ക്ക് 50 ഏക്കറോളം വിസ്തൃതിയുണ്ട്. അനന്തപത്മനാഭന്‍ തോപ്പ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് നേരത്തേ സ്വകാര്യ ഭൂമിയായിരുന്നു. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. മുഹമ്മ ജെട്ടിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ പാതിരാമണലില്‍ എത്താം. കിഴക്ക് കുമരകത്തെ ബേക്കര്‍ ബംഗ്ലാവ് ജെട്ടിയില്‍ നിന്നും ഇവിടേക്കെത്താം.

5/8
 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഓളം പക്ഷി ഇനങ്ങള്‍ ഈ ദ്വീപിലും പരിസരത്തുമായി ഉളളതായി പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്‍, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികള്‍ പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമായി ഇതിനെ മാറ്റിയിട്ടുണ്ട്.

6/8
 മുഹമ്മ-പാതിരാമണല്‍ (10.30,11.45) മുഹമ്മയിൽ നിന്നു മണിയാപറമ്പിലേക്കുള്ള സർവീസ് ബോട്ട്. 10:30, 11:45 എന്നീ സമയത്തുള്ള ബോട്ട് പാതിരാമണൽ വഴി സർവീസ് നടത്തും. ഈ ബോട്ടിൽ മുഹമ്മയിൽ നിന്നു കയറിയാൽ പാതിരാമണലിൽ ഇറങ്ങാം. വിനോദസഞ്ചാരികളെ ഇറക്കിയ ശേഷം സാധാരണ യാത്രക്കാരുമായി ബോട്ട് മണിയാപറമ്പിലേക്കു പോകും. തിരിച്ചുള്ള സർവീസ് ഒരു മണിക്കൂറിനു ശേഷം പാതിരാമണലിൽ എത്തും. ഇതിൽ സഞ്ചാരികൾക്കു മുഹമ്മയിൽ തിരിച്ചെത്താം.

7/8
 കുമരകം–പാതിരാമണൽ (രാവിലെ 11.00) രാവിലെ 11 മണിക്കുള്ള കുമരകം – മുഹമ്മ സർവീസ് സർവീസ് പാതിരാമണൽ വഴി തിരിച്ചുവിടും. വിനോദസഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽ നിന്നുള്ള മടക്ക യാത്രയിൽ ബോട്ട് പാതിരാമണലിൽ എത്തി സഞ്ചാരികളെയും കയറ്റി കുമരകത്ത് എത്തും. രണ്ടു സർവീസുകളിലും ഒരു വശത്തേക്ക് 40 രൂപയാണ് ചാർജ്.

8/8
 ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ എന്നിവരുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യമാകുന്നത്. വിവരങ്ങൾക്ക്: മുഹമ്മ സ്റ്റേഷൻ മാസ്റ്റർ: 9400050331 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാം)

ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു

  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement