കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ, ജനറൽ കൺവീനർ അരുൺ താഴത്തുപറമ്പിൽ, നഗര പ്രദക്ഷിണ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, പ്രദക്ഷിണ കമ്മിറ്റി കൺവീനർ ചാക്കോച്ചൻ പ്ലാത്തോട്ടം, ജോജി തടിക്കൻ, ജോർജ് മൂഴിയാങ്കൽ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, സിജി ലൂക്സൺ, മോളി തെങ്ങുംമൂട്ടിൽ, തിരുനാൾ പ്രസുദേന്തി ജോസ് കുര്യൻ ചോങ്കര തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.
പ്രധാന തിരുനാൾദിനമായ തിങ്കളാഴ്ച 10.30-ന് തിരുനാൾ റാസ, 12.30-ന് പകൽ പ്രദക്ഷിണം. രാവിലെ 5.30-നും 6.45-നും എട്ടിനും മൂന്നിനും നാലിനും 5.15-നും 6.30-നും കുർബാന, ചൊവ്വാഴ്ച രാവിലെ 5.30-നും 6.45-നും എട്ടിനും 9.30-നും 10.30-നും 12-നും 1.30-നും 2.45-നും നാലിനും 5.30-നും കുർബാന, ഏഴിന് തിരുസ്വരുപ പുനഃപ്രതിഷ്ഠ.