ഇത്തവണ നടൻ മമ്മൂട്ടിയുടെ പിറന്നാളാഘോഷം ആരാധകർ ഏറ്റെടുത്തപ്പോൾ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അദ്ദേഹം മുറിച്ച കേക്കും. കൊച്ചിയിലുള്ള ഷസ്നീൻ ആയിരുന്നു ആ കേക്ക് തയ്യാറാക്കിയത്. മരവും പൂക്കളും ഒക്കെ നിറഞ്ഞ ആ കേക്ക് കണ്ട് നിരവധി പേരാണ് ഷസ്നീന് അഭിനന്ദനവുമായി എത്തിയത്. ഇൻസ്റ്റഗ്രാമിൽ കൂടുതൽ പേർ അന്വേഷണങ്ങളുമായി എത്തി. മമ്മൂക്കയ്ക്ക് ഒരുക്കിയ കേക്ക് വൈറലായതിന്റെ സന്തോഷം ഷസ്നീൻ പങ്കുവയ്ക്കുന്നു
എത്രത്തോളം ഇഷ്ടമാണ് - കുറേ ആളുകളുടെ ജീവിത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ ഭാഗമാകുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. പുതുമയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം കാഞ്ചീപുരം സാരിയുടെ മാതൃകയിൽ ഒരു കേക്ക് ചെയ്തിരുന്നു. കുട്ടിക്കാലം മുതലേ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതുമെല്ലാം താൽപര്യമാണ്. ചെറുപ്പത്തിലേ ഉണ്ടായിരുന്ന താൽപര്യം പാഷനായി വളർന്നു. കല്യാണം കഴിഞ്ഞതിനു ശേഷം ഇതുമായി ബന്ധപ്പെട്ട ക്ലാസുകളിൽ പങ്കെടുത്തു. എട്ടു വർഷം മുമ്പാണ് ഇതിൽ സജീവമായത്.
കേക്ക് ഉണ്ടാക്കുന്ന ഐഡിയ ആർക്കെങ്കിലും പറഞ്ഞുകൊടുക്കുമോ? - ക്ലാസുകൾ എടുക്കുന്നുണ്ട്. വീട്ടിലിരുന്ന് തന്നെയാണ് ക്ലാസുകൾ എടുക്കുന്നത്. ഇപ്പോൾ കൊറോണ ആയതിനാൽ ക്ലാസുകൾ മുടങ്ങിയിരിക്കുകയാണ്. ഓർഡറുകൾ ഒരുപാട് വരുന്നതിനാൽ ഓൺലൈനായും ക്ലാസ് എടുക്കാൻ ഇപ്പോൾ സമയം കിട്ടുന്നില്ല. താമസിയാതെ തന്നെ ഓൺലൈനിൽ ക്ലാസുകൾ ആരംഭിക്കും. അതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിക്കഴിഞ്ഞു.