കഴിഞ്ഞദിവസം കരിപ്പൂരിലുണ്ടായ റൺവേ അപകടത്തിന്‍റെ നടുക്കത്തിലാണ് നാം എല്ലാവരും. ഒരു ചെറിയ പേടി പോലുമില്ലാതെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുമോ? ആകാശയാത്ര അത്രത്തോളം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെങ്കിലും വിമാനത്താവളങ്ങളിലെ റൺവേകളിലേക്കു ഇറങ്ങുന്നതും പറന്നുയരുന്നതും നെഞ്ചിടിപ്പ് കൂട്ടുന്ന അനുഭവം തന്നെയാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ 10 എയർപോർട്ട് റൺവേകൾ ഇതാ... കോർചെവൽ ആൽടിപോർട്ട്, ഫ്രാൻസ്: ആൽപ്സിലെ പർവ്വതങ്ങളാൽ ചുറ്റപ്പെട്ടതാണ് 500 മീറ്റർ റൺവേ സൌകര്യങ്ങമുള്ള ഈ വിമാനത്താവളം. വർഷത്തിലേറെ ദിവസങ്ങളിലും ശക്തമായ മൂടൽമഞ്ഞുള്ള ഈ റൺവേ എപ്പോഴും പൈലറ്റുമാർക്ക് വലിയ വെല്ലുവിളിയാണ്.
ഡച്ച് കരീബിയൻ ദ്വീപായ സാബയിലെ ജുവാൻചോ ഇയറസ്ക്വിൻ വിമാനത്താവളം: ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ എയർസ്ട്രിപ്പ് വിമാനത്താവളം. റൺവേയുടെ നീളം 400 മീറ്റർ മാത്രം. കുന്നിൻ ചരിവിലായി സ്ഥിതി ചെയ്യുന്ന റൺവേയിൽ ഏറെ സങ്കീർണമായ സാഹചര്യത്തിലാണ് പൈലറ്റുമാർ വിമാനത്തിന്‍റെ ലാൻഡിങ്ങും ടേക്ക്ഓഫും നിയന്ത്രിക്കുന്നത്. (ചിത്രം: ജിയോമാനിയ.നെറ്റ്)