World Sexual Health Day 2025 | സമ്മർദം കുറയ്ക്കുന്നതിനും ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള 5 വഴികൾ

Last Updated:
ലൈംഗിക നീതി എന്നതാണ് ഈ വർഷത്തെ ലോക ലൈംഗികാരോഗ്യ ദിനത്തിന്റെ പ്രമേയം
1/8
5 Tips To Reduce Stress And Promote Sexual Health
മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ലൈംഗികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ലോകാരോഗ്യ സംഘടന (WHO) എല്ലാ വർഷവും സെപ്റ്റംബർ 4 ലോക ലൈംഗികാരോഗ്യ ദിനമായി ആചരിക്കുന്നു.ലൈംഗിക നീതി എന്നതാണ് ഈ വർഷത്തെ ലോക ലൈംഗികാരോഗ്യ ദിനത്തിന്റെ പ്രമേയം (ചിത്രം: കാൻവ)
advertisement
2/8
5 Tips To Reduce Stress And Promote Sexual Health
ഇമെയിലുകളുടെ കൂമ്പാരം, അവസാനിക്കാത്ത ഫോൺ കോളുകൾ, അമിതമായ സോഷ്യൽ മീഡിയ ആസക്തി എന്നിവയിലൂടെ നമ്മുടെ ദിവസങ്ങളിൽ സമ്മർദത്തിന്റെ തോത് വർദ്ധിപ്പിക്കുക മാത്രമല്ല, ജീവിതശൈലിയിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പ്രൊഫഷണൽ പ്രശ്നങ്ങൾ മുതൽ വ്യക്തിപരമായ ജോലികൾ വരെ  നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല ലൈംഗിക ജീവിതത്തെയും വലിയ തോതിൽ ബാധിക്കുന്നു. (ചിത്രം: കാൻവ)
advertisement
3/8
5 Tips To Reduce Stress And Promote Sexual Health
നിങ്ങളുടെ സമ്മർദ നില കുറയ്ക്കുന്നതിനും മികച്ച ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ചില ഉപയോഗപ്രദമായ വഴികളും പ്രവർത്തനങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. (ചിത്രം: കാൻവ)
advertisement
4/8
5 Tips To Reduce Stress And Promote Sexual Health
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക: ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവ നൽകുന്നത് സമ്മർദ്ദ നില നിലനിർത്താനും ആരോഗ്യകരമായ ബന്ധത്തിനുള്ള ഊർജ്ജവും മാനസികാവസ്ഥയും വർദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി, പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടവും പൂരിത കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ കുറഞ്ഞതുമായ ഭക്ഷണം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ലൈംഗികാസക്തിയെ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. (ചിത്രം: കാൻവ)
advertisement
5/8
5 Tips To Reduce Stress And Promote Sexual Health
 യോഗ പതിവാക്കുക : ദിവസവും യോഗ ചെയ്യുന്നത് സമ്മർദം കുറയ്ക്കുന്നതിനും വിശ്രമാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. യോഗ നിങ്ങളുടെ സമ്മർദത്തിന്റെയും ഉത്കണ്ഠയുടെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ലൈംഗികപരമായ താത്പര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നത് മുതൽ സമ്മർദവും ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കുന്നതുവരെ ഇതിൽ ഉൾപ്പെടുന്നു. ലൈംഗിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് യോഗ ഏറ്റവും മികച്ച പ്രായോഗിക ഓപ്ഷനായി കണക്കാക്കപ്പെടുന്നു. (ചിത്രം: കാൻവ)
advertisement
6/8
5 Tips To Reduce Stress And Promote Sexual Health
ശരിയായ ഉറക്കം: അസ്വസ്ഥമായ ഉറക്കചക്രം സമ്മർദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഒരു വ്യക്തി ശരാശരി എട്ട് മണിക്കൂർ ഉറങ്ങണം. ശരിയായ ഉറക്കം നിങ്ങളുടെ സമ്മർദ നില നിലനിർത്താനും ദിവസം മുഴുവൻ നിങ്ങളെ സജീവമായി നിലനിർത്താനും സഹായിക്കുന്നു. എന്നാൽ നേരെമറിച്ച്, ശരിയായി ഉറങ്ങുന്നില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെയും ലൈംഗിക ജീവിതത്തെയും ബാധിച്ചേക്കാം. (ചിത്രം: കാൻവ)
advertisement
7/8
5 Tips To Reduce Stress And Promote Sexual Health
പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക: ലൈംഗിക ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു സാമൂഹിക പിന്തുണാ സംവിധാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തണം. പിന്തുണയ്ക്കായി നിങ്ങളുടെ പ്രിയപ്പെട്ടവരെ ആശ്രയിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ലൈംഗിക ആവശ്യങ്ങൾ പങ്കാളിയുമായി ആശയവിനിമയം നടത്താനുള്ള ധൈര്യവും നൽകും. (ചിത്രം: കാൻവ)
advertisement
8/8
5 Tips To Reduce Stress And Promote Sexual Health
ആഴത്തിലുള്ള ശ്വസനവും ധ്യാനവും പരിശീലിക്കുക: നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ലൈംഗിക ജീവിതത്തിനും വേണ്ടി ആഴത്തിലുള്ള ശ്വസനം പരിശീലിക്കുന്നത് ഉത്തമമായിരിക്കും. വിശ്രമ പ്രതികരണത്തെ നിയന്ത്രിക്കുന്ന നിങ്ങളുടെ പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നതിന് ആഴത്തിലുള്ള ശ്വസനവും ധ്യാനവും പോലുള്ള പരിശീലനങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തണം. ഇതിനുപുറമെ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ സമ്മർദം കുറയ്ക്കുന്നതിനും സമാധാനപരമായ ജീവിതം നയിക്കുന്നതിനും സഹായിക്കുന്നു. (ചിത്രം: കാൻവ)
advertisement
Horoscope September 24 | ബിസിനസില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും; തര്‍ക്കങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യുക: ഇന്നത്തെ രാശിഫലം 
ബിസിനസില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും;തര്‍ക്കങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യുക: ഇന്നത്തെ രാശിഫലം 
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 24ലെ രാശിഫലം അറിയാം

  • ഇടവം രാശിക്കാര്‍ക്ക് വെല്ലുവിളികളും സങ്കീര്‍ണതകളും

  • ചിങ്ങം രാശിക്കാര്‍ക്ക് പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടി വരും

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement