EaS-E | റേഞ്ച് 200 കിലോമീറ്റർ ; രാജ്യത്തെ ഏറ്റവും ചെറിയ ഇലക്ട്രിക് കാര്‍ അഞ്ചു ലക്ഷത്തിന് താഴെ തയ്യാർ
- Published by:Arun krishna
- news18-malayalam
Last Updated:
പിഎംവി വെബ്‌സൈറ്റ് വഴി 2,000 രൂപയ്ക്ക് ഇവി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.
പിഎംവി ഇലക്ട്രിക് (PMV electric) തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ (india) അവതരിപ്പിച്ചു. മുംബൈ ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പിഎംവി ഇലക്ട്രിക്. EaS-E എന്ന് പേരിട്ടിരിക്കുന്ന വാഹനം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള നാനോ ഇലക്ട്രിക് വാഹനമാണ്. 4.79 ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ് കാറിന്റെ പ്രാരംഭ വില.
advertisement
advertisement
advertisement
advertisement
സര്‍ക്കുലര്‍ ഹെഡ്‌ലാമ്പുകള്‍, വാഹനത്തിന്റെ വീതിയിലുടനീളമുള്ള എല്‍ഇഡി ലൈറ്റ് ബാര്‍, സ്ലിം എല്‍ഇഡി ലാമ്പുകള്‍, ടെയില്‍ഗേറ്റിലെ ലൈറ്റ് ബാര്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, എയര്‍ കണ്ടീഷനിംഗ്, റിമോര്‍ട്ട് കീലെസ് എന്‍ട്രി, റിമോര്‍ട്ട് പാര്‍ക്ക് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ ബാഗുകള്‍, സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഇവിയുടെ മറ്റ് ഫീച്ചറുകളാണ്.
advertisement
വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ഫീറ്റ്-ഫ്രീ ഡ്രൈവിംഗ്, ബ്ലൂടൂത്ത് കണ്ടക്ടിവിറ്റി, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ ആക്‌സസ്, കോള്‍ കണ്‍ട്രോള്‍ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് പിഎംവി EaS-E മൈക്രോ ഇലക്ട്രിക് കാറില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ വാഹനത്തില്‍ യാത്ര ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
advertisement
120 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ദൂരം. നാല് മണിക്കൂറിനുള്ളില്‍ തന്നെ ഇവി പൂര്‍ണമായും റീചാര്‍ജ് ചെയ്യാനാകും. ഏത് 15A ഔട്ട്‌ലെറ്റില്‍ നിന്നും വാഹനം ചാര്‍ജ് ചെയ്യാവുന്നതാണ്. 3 kW എസി ചാര്‍ജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 13 എച്ച്പി പവറും 50 എന്‍എം ടോര്‍ക്കും ഇവി വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയും വാഹനത്തിനുണ്ട്. ഇന്ത്യയിലെ ഇവി സെഗ്മെന്റില്‍ വാഹനത്തിന് ഇതുവരെ എതിരാളികളൊന്നുമില്ല. എങ്കിലും എംജി മോട്ടോര്‍സിന്റെ വരാനിരിക്കുന്ന എയര്‍ ഇവിയായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളി. അടുത്ത വര്‍ഷം ജനുവരി 5നാണ് എയര്‍ ഇവി അവതരിപ്പിക്കുക.