Jeep Grand Cherokee: ക്രാഷ് ടെസ്റ്റിൽ കരുത്തൻ, 5സ്റ്റാർ റേറ്റിങ്ങുമായി ജീപ്പ് ഗ്രാൻഡ് ചെറോക്കി
- Published by:Rajesh V
- news18-malayalam
Last Updated:
അഡല്‍റ്റ് ഒക്യുപന്റ് ടെസ്റ്റില്‍ 84 ശതമാനവും ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ 89 ശതമാനവും റോഡ് യൂസര്‍ ടെസ്റ്റില്‍ 81 ശതമാനവും സുരക്ഷാ സഹായ പരിശോധനയില്‍ 81 ശതമാനവും എസ്‌യുവി സ്‌കോര്‍ ചെയ്തു
advertisement
യൂറോപ്യന്‍ ടെസ്റ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ യൂറോ NCAP, 2022ലെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയെ ക്രാഷ് സുരക്ഷയ്ക്കായി പരീക്ഷിക്കുകയും എസ്‌യുവിക്ക് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഫൈവ് സ്റ്റാര്‍ ലഭിക്കുകയും ചെയ്തു. യൂറോ NCAP ടെസ്റ്റിംഗിന്റെ റേറ്റിംഗുകള്‍ അപകട സുരക്ഷയുടെ മാനദണ്ഡമാണ്, അത് യൂറോപ്പിലുടനീളം അംഗീകരിക്കപ്പെട്ടിരിക്കുന്നു, കൂടാതെ സുരക്ഷാ നില നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. (Photo: Paras Yadav/News18.com)
advertisement
advertisement
ടെസ്റ്റിംഗ് മോഡലില്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, കാല്‍മുട്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ലോഡ് ലിമിറ്ററുള്ള ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX പോലുള്ള സുരക്ഷ ഫീച്ചറുകളും സജ്ജീകരിച്ചിരുന്നു. പുതിയ 2022 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി CKD റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും രഞ്ജന്‍ഗാവിലെ ജീപ്പിന്റെ പ്ലാന്റില്‍ അസംബിള്‍ ചെയ്യുകയുമാണ്. (Photo: Paras Yadav/News18.com)
advertisement
268 bhp കരുത്തും 400 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് 2022 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിക്ക് കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ജീപ്പിന്റെ ക്വാഡ്രാട്രാക്ക് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്. ഓട്ടോ, സ്പോര്‍ട്ട്, മഡ്/സാന്‍ഡ്, സ്നോ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും പുതിയ ഗ്രാന്‍ഡ് ചെറോക്കിക്ക് ലഭിക്കും. (Photo: Paras Yadav/News18.com)
advertisement
ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിക്ക് 4,915 mm നീളവും 1,979 mm വീതിയും 1,816 mm ഉയരവുമുണ്ട്. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ വീല്‍ബേസിന് 2,964 mm നീളമുണ്ട്. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി 215 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 533 mm വരെ ആഴത്തില്‍ വെള്ളത്തിലേക്ക് ഇറങ്ങാനും കഴിയുമെന്നതും പ്രത്യേകതയാണ്. (Photo: Paras Yadav/News18.com)
advertisement
advertisement
advertisement
advertisement
ഒന്നിലധികം എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ആക്റ്റീവ് ലെയ്ന്‍ മാനേജ്മെന്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് തുടങ്ങിയ ലെവല്‍ 2 ADAS ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഗിയറുകളും പുതിയ ഗ്രാന്‍ഡ് ചെറോക്കിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (Photo: Paras Yadav/News18.com)
advertisement
advertisement
advertisement
advertisement
advertisement