റോബിന് അര മണിക്കൂർ മുമ്പേ പുറപ്പെടും; KSRTC പത്തനംതിട്ട കോയമ്പത്തൂർ എ.സി ബസ് സർവീസ് ഞായറാഴ്ച മുതൽ
Last Updated:
പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് സർവ്വീസ് ആരംഭിക്കും. തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് സർവ്വീസ് പുറപ്പെടും.
തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി എസി ലോഫ്ലോർ ബസ് സർവീസ് ആരംഭിക്കുന്നു. പത്തനംതിട്ടയിൽ നിന്നും രാവിലെ 4:30ന് സർവ്വീസ് ആരംഭിക്കും. തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 4:30ന് സർവ്വീസ് പുറപ്പെടും. റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ്.
advertisement
പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സർവീസ് ആരംഭിച്ച റോബിൻ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയതും നാട്ടുകാർ സ്വീകരണം നൽകിയതുമൊക്കെ നേരത്തെ വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് കെഎസ്ആർടിസി ഇതേ റൂട്ടിൽ പുതിയ സർവീസുമായി രംഗത്തെത്തുന്നത്. പത്തനംതിട്ടയിൽനിന്ന് രാവിലെ അഞ്ച് മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നത്.
advertisement
advertisement
advertisement
advertisement