തെലങ്കാന മഞ്ചേരിയല്‍ ജില്ലയിലെ വെങ്കിടേഷ് എന്ന പോളിടെക്നിക് വിദ്യാര്‍ത്ഥിയാണ് 2.85 ലക്ഷം രൂപയുടെ ഒരു രൂപ നാണയങ്ങള്‍ നല്‍കി ബൈക്ക് സ്വന്തമാക്കിയത്.
2/ 6
ബൈക്ക് ഷോറൂമിലെത്തിയ വെങ്കിടേഷ് ഒരു രൂപ നാണയങ്ങള്‍ അടങ്ങിയ 112 ബാഗുകകള്‍ ഷോറൂം ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു.
3/ 6
ആദ്യം ജീവനക്കാര്‍ ഒരു രൂപ നാണയങ്ങള്‍ സ്വീകരിക്കാന്‍ മടിച്ചുവെങ്കിലും വെങ്കിടേഷ് തന്റെ ആഗ്രഹത്തെക്കുറിച്ച് ജീവനക്കാരെ ബോധ്യപ്പെടുത്തി.
4/ 6
തുടര്‍ന്നാണ് ജീവനക്കാര്‍ 2.85 ലക്ഷം രൂപയുടെ ഒരു രൂപ നാണയങ്ങളടങ്ങിയ 112 ബാഗുകള്‍ സ്വീകരിച്ചത്.
5/ 6
തുക എണ്ണിത്തിട്ടപ്പെടുത്തിയതിന് ശേഷം ഷോറും ജീവനക്കാര്‍ വെങ്കിടേഷിന് ബൈക്ക് കൈമാറി.
6/ 6
'112 ബാഗുകളിലായി ഒരു രൂപ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക എന്നത് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാല്‍ വെങ്കിടേഷിന്റെ നിശ്ചയദാര്‍ഢ്യമാണ് ഞങ്ങളെ ആകര്‍ഷിച്ചത്-' ഷോറൂം ജീവനക്കാര്‍ പറഞ്ഞു.