Xioami | സ്മാർട് ഫോൺ പോലെയൊരു സ്മാർട് കാർ; ഷവോമി ഇലക്ട്രിക് കാർ 2024ൽ
- Published by:Anuraj GR
- news18-malayalam
Last Updated:
Chinese smartphone maker Xiaomi: അടുത്ത പത്ത് വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് കാർ വിഭാഗത്തിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഷാവോമി മാർച്ചിൽ വ്യക്തമാക്കിയിരുന്നു.
Xioami Electric Cars: ചൈന ആസ്ഥാനമായുള്ള ഷവോമി എന്ന കമ്പനി ഇപ്പോൾ ലോക പ്രശസ്തമാണ്. ലോകത്തെ പ്രമുഖ സ്മാർട് ഫോൺ നിർമ്മാതാക്കളാണ് അവർ. ഇപ്പോൾ സ്മാർട് ഫോൺ അധിഷ്ഠിതമായ കൂടുതൽ ഉൽപന്നങ്ങൾ ഷവോമി പുറത്തിറക്കുന്നുണ്ട്. സ്മാർട്ട്ഫോണിന്‍റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളത് ഷവോമിക്കാണ്. ലോകമെമ്പാടുമുള്ള മികച്ച സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ പട്ടികയിലും ഷവോമി ഇടംപിടിച്ചിട്ടുണ്ട്.
advertisement
advertisement
ഷവോമിയുടെ നിക്ഷേപ തന്ത്രത്തെക്കുറിച്ച് ലീ ജുൻ നടത്തിയ അഭിപ്രായം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിയും ഈ വിവരം സ്ഥിരീകരിച്ചു. ഷവോമി ഇന്റർനാഷണൽ മാർക്കറ്റിംഗ് ഡിവിഷനിലെ സോങ് ജിയാനും ഈ വാർത്ത, ചൈനീസ് സോഷ്യൽ മീഡിയയായ വൈബോ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കാറുകൾ നിർമ്മിച്ച് ഉപഭോക്താക്കളുമായി കൂടുതൽ അടുക്കുമെന്ന് ഷവോമി പറഞ്ഞു.
advertisement
കമ്പനി പറയുന്നതനുസരിച്ച്, ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിഭാഗത്തിൽ ഒരു വലിയ ചുവടുവെപ്പ് നടത്താൻ കമ്പനി ലക്ഷ്യമിടുന്നു. ഈ വാർത്ത വന്നതോടെ ഷവോമി ഓഹരികൾ 5.4 % ഉയർന്നു. മെയ് 12 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ശതമാന വർദ്ധനവാണിത്. ഈ സാമ്പത്തിക വർഷത്തിലെ തുടർച്ചയായ മൂന്നാം സെഷനിലും ഷവോമി വലിയ ലാഭം ഉണ്ടാക്കിയിട്ടുണ്ട്.
advertisement
അടുത്ത പത്ത് വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് കാർ വിഭാഗത്തിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഷാവോമി മാർച്ചിൽ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ കമ്പനി അതിന്റെ ഇവി യൂണിറ്റിന്റെ ബിസിനസ് രജിസ്ട്രേഷൻ പൂർത്തിയാക്കി. കമ്പനി ഇതിനകം തന്നെ തങ്ങളുടെ യൂണിറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റ് വർദ്ധിപ്പിച്ചിട്ടുണ്ട്, എന്നിരുന്നാലും കാർ സ്വതന്ത്രമായി നിർമ്മിക്കുമോ അതോ നിലവിലുള്ള കാർ നിർമ്മാതാക്കളുമായുള്ള പങ്കാളിത്തത്തിലൂടെയാണോ എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
advertisement
നിലവിൽ നിരവധി ചൈനീസ് കമ്പനികൾ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. ചൈനീസ് കമ്പനികൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. ഇപ്പോൾ, സ്മാർട് ഫോണിന് പുറമെ ഇലക്ട്രിക് കാർ ഉൾപ്പടെ മറ്റ് ഉൽപന്നങ്ങളുമായി ഷവോമി വിപണി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.