Gold Price Today: 11 ദിവസത്തിന് ശേഷം സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
Gold Rate Update: പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5510 രൂപയിലെത്തി
advertisement
ഇസ്രായേൽ - ഹമാസ് സംഘർഷം ശക്തമാകുന്നതിനിടെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ആഗോള വിപണിയിൽ ആവശ്യക്കാരേറിയതോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്. വെള്ളിയാഴ്ച ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 3 ശതമാനത്തിലധികം വർധിച്ച് 1934.82 ഡോളറിലേക്ക് എത്തിയിരുന്നു. കേരളത്തിൽ 1,120 രൂപയുടെ മുന്നേറ്റമാണ് അന്നേ ദിവസം ഉണ്ടായത്.
advertisement
advertisement
8ാം തീയതി 42,520 രൂപയിലേക്ക് എത്തിയ സ്വര്‍ണ വില ഒക്ടോബര്‍ 14 നാണ് 44,320 രൂപയിലേക്ക് എത്തിയത്. 1,120 രൂപയാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്. ഇവിടെ നിന്നാണ് സ്വർണ വിലയിൽ നേരിയ പിന്മാറ്റം ഉണ്ടായത്. മേയ് അഞ്ചിന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സർവകാല റെക്കോർഡ്. ഇത് ഭേദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
advertisement


