Petrol-Diesel Price| ഇന്ധനവില ഇന്നും വർധിച്ചു; വില വർധിക്കുന്നത് തുടർച്ചയായ പതിനൊന്നാം ദിവസം
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസലിന് 86.27 രൂപയും.
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. ഫെബ്രുവരി 9 മുതല്‍ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസലിന് 86.27 രൂപയും.
advertisement
കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നിരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നലെ വർധിച്ചത്. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ ഇന്നലെ പെട്രോൾ വില 100.13 രൂപയിലെത്തിയിരുന്നു. രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിൽ ഇന്നലെ രേഖപ്പെടുത്തി. ലിറ്ററിന് 91.62 രൂപയായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.
advertisement
ഒരിടവേളയ്ക്ക് ശേഷം നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
advertisement
advertisement
ഇന്ധനവില വർധിച്ചതോടെ സ്വകാര്യ വാഹനങ്ങളിലെ യാത്രാ ചെലവേറിയതായി. അതേസമയം, ബസ് ഉടമകളും ഓട്ടോ, ടാക്സി ഉടമകളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് മൂലം വരുമാനം തീരെ കുറഞ്ഞ ഘട്ടത്തിൽ ഇന്ധന വില വർധന പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. നിരക്ക് കൂട്ടിയാൽ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നതിനാൽ നഷ്ടം സഹിച്ചും സർവീസ് നടത്തുകയാണെന്ന് ടാക്സി ഉടമകളും ഓട്ടോ ഡ്രൈവർമാരും പറയുന്നു.
advertisement
ഇന്ധനവില വർധനവിനൊപ്പം കഴിഞ്ഞ ദിവസം പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചതും ജനങ്ങൾക്ക് ഇരട്ടി ദുരിതമാണ് സമ്മാനിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽ പി ജി സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വർധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകും. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ് എൽ പി ജി സിലിണ്ടറിന് വില കൂട്ടുന്നത്.







