advertisement

ഖത്തറിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ തൃശ്ശൂർ സ്വദേശി ഹിഷാമിന് സർജറി

Last Updated:

ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഹിഷാമിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു

News18
News18
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഖത്തറിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ മലയാളിക്ക് പരിക്കേറ്റു. തൃശൂർ വെങ്കിടങ് പണിക്കവീട്ടിൽ അബൂബക്കറിന്റെ മകൻ ഹിഷാമിനാണ് (48) പരിക്കേറ്റത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹം തൃശൂർ ശ്രീ കേരളവർമ കോളജിലെ മുൻ യൂണിവേഴ്സിറ്റി ക്രിക്കറ്റ് താരമാണ്.
സഹപ്രവർത്തകർക്കൊപ്പം പുറത്തിറങ്ങിയ സമയത്താണ് ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായത്. ഖത്തറിന്റെ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഹിഷാമിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഹിഷാമിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ വലിയ ആശങ്കയിലാണ്. ഹിഷാമിന്റെ ആരോഗ്യനില നിലവിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഖത്തറിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ തൃശ്ശൂർ സ്വദേശി ഹിഷാമിന് സർജറി
Next Article
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement