മികച്ച ഉപയോക്തൃ സേവനം ലഭ്യമാക്കുന്നതാണ് എസ്ബിഐയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ. വീട്ടിലിരുന്ന് തന്നെ പണമിടപാട് നടത്താനും ഓൺലൈൻ ഷോപ്പിങ്, മൊബൈൽ റീച്ചാർജിങ്, മറ്റ് ബിൽ പേയ്മെന്‍റ് എന്നിവ അനായാസം കൈകാര്യം ചെയ്യാനുമാകും. ഇന്‍റർനെറ്റ് ബാങ്കിങ് കൂടാതെ യോനോ വഴിയും ഈ സേവനങ്ങളെല്ലാം ഉപയോക്താവിന് നടത്താനാകും. കൂടാതെ അക്കൌണ്ട് വിശദാംശങ്ങൾ ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ ഉപയോക്താവിന് മനസിലാക്കാനാകും.
കാർ വായ്പ, ഭവന വായ്പ, സ്വർണപ്പണയ വായ്പ, വ്യക്തിഗത വായ്പ എന്നിവയും വീട്ടിലിരുന്ന് അപേക്ഷിക്കാനാകും. യോനോ വഴി വായ്പകൾക്ക് അപേക്ഷിക്കുന്നവർക്ക് പലിശ നിരക്കിൽ ഇളവും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. യോനോ വഴി വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ നേടിയെടുക്കാനാകും. ഇത്തരത്തിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ ഡോക്യുമെന്‍റ് ഒപ്പിടാൻ വേണ്ടി മാത്രം ബാങ്കിൽ പോയാൽ മതി.